UPDATES

ഫേസ്ബുക്കിനെതിരെ ഫേസ്ബുക്കില്‍ ‘ഫേസ്ബുക്ക് ബ്ലാക്കൌട്ട്’

അഴിമുഖം പ്രതിനിധി 

ഫേസ്ബുക്കിന്റെ internet.org ല്‍ പ്രധിഷേധിച്ച് സോഷ്യല്‍ മീഡിയ ഇന്ന് ഫേസ്ബുക്ക്‌ ബ്ലാക്കൌട്ടിന് ആഹ്വാനം ചെയ്തു. എഫ്ബി അക്കൗണ്ട്‌ ഉള്ളവര്‍ ഒരു ദിവസത്തേക്ക് അക്കൌണ്ട് ഡീ ആക്റ്റിവേറ്റു ചെയ്യുക എന്നതാണ് ഫേസ്ബുക്ക് ബ്ലാക്കൌട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനകം 27000 പേര്‍ ഇതിനെ അംഗീകരിച്ചു മുന്നോട്ടു വന്നു കഴിഞ്ഞു. നെറ്റ് നൂട്രാലിറ്റിക്കായി പ്രതികരിക്കാന്‍  ട്രായ് അനുവദിച്ച കാലാവധി നാളെ കഴിയുകയാണെന്നതും ഇതിന്റെ പ്രാധാന്യം വര്‍ദ്ധിപ്പിക്കുന്നു.  ഫേസ്ബുക്ക് ബ്ലാക്കൌട്ട്  ഡേയിലൂടെ  തങ്ങളുടെ പ്രതിഷേധം ഫേസ്ബുക്കിന്റെ മുന്പിലെത്തിക്കുകയും internet.org എന്നതില്‍ നിന്നു പിന്തിരിപ്പിക്കുകയുമാണ്‌ ഈ വേറിട്ട പ്രതിഷേധത്തിന്റെ ലക്‌ഷ്യം

നെറ്റ് ന്യുട്രാലിറ്റിയെ ഹനിക്കുന്ന ഫേസ്ബുക്കിന്റെ ഈ സംവിധാനം ഇതിനകം തന്നെ രാജ്യവ്യാപകമായ എതിര്‍പ്പ് പിടിച്ചു വാങ്ങിക്കഴിഞ്ഞു. പ്രത്യക്ഷമായും പരോക്ഷമായും എതിര്‍പ്പുകളുമായി ആക്റ്റിവിസ്റ്റുകളും സംഘടനകളും രംഗത്തെത്തിയിരിക്കുകയാണ്. www.savetheinternet.in എന്ന വെബ്‌സൈറ്റ് വഴി ഇതു വരെ പത്തു ലക്ഷത്തിലധികം ആള്‍ക്കാരാണ് നെറ്റ്ന്യുട്രാലിറ്റിക്ക് വേണ്ടി ട്രായ്ക്ക്‌ ഇമെയില്‍ അയച്ചിരിക്കുന്നത്.

ഫേസ്ബുക്ക്‌ ബ്ലാക്കൌട്ടിന്റെ ഫേസ്ബുക്ക് പേജ്

https://www.facebook.com/events/424224801079188/

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍