UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ജെഎന്‍യുവില്‍ വീണ്ടും സംഘപരിവാര്‍ അജണ്ട: പ്രഭാത് പടനായിക്കിന്റെയും ഉത്സ പട്നായിക്കിന്റെയും ഓഫീസ് മുന്നറിയിപ്പില്ലാതെ പൂട്ടി

അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചാന്‍സലറുടെ താല്‍പ്പര്യ പ്രകാരമാണ് തീരുമാനം എന്ന് ആരോപണമുണ്ട്

സാമ്പത്തിക ശാസ്ത്രജ്ഞരായ പ്രഭാത് പട്നായിക്കിന്റെയും ഉത്സ പട്നായിക്കിന്റെയും ജെഎന്‍യുവിലെ ഓഫീസ് യൂണിവേഴ്സിറ്റി അധികൃതര്‍ അടച്ചുപൂട്ടി. ദമ്പതികളായ ഇരുവരും 2010ല്‍ വിരമിച്ചതിനു ശേഷവും ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ ഇക്കണോമിക് സ്റ്റഡീസില്‍ എമിരിറ്റസ് പ്രൊഫസര്‍മാരായി സേവനമനുഷ്ഠിക്കുകയായിരുന്നു.

അക്കാദമിക് രംഗത്ത് രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കുന്ന പണ്ഡിതര്‍ക്ക് ബഹുമാന സൂചകമായി നല്‍കുന്ന പദവിയാണ് എമിരിറ്റസ്. വിരമിക്കലിനു ശേഷവും വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും അധ്യാപകര്‍ക്കും ഇവരുടെ സേവനം ഉപയോഗപ്പെടുത്താനുള്ള അവസരമൊരുക്കാനാണിത്.

എമിരിറ്റസ് പ്രൊഫസര്‍മാരും ഓഫീസ് വിട്ടുനല്‍കേണ്ടതുണ്ടോ എന്ന കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ഉത്സ പട്നായിക് സര്‍വകലാശാലാ അധികൃതര്‍ക്ക് കത്തെഴുതി. ഇതുവരെ സര്‍വകലാശാലാ അധികൃതര്‍ ഇതിനോട് പ്രതികരിച്ചിട്ടില്ല. അക്കാദമിക് കൗണ്‍സില്‍ യോഗത്തില്‍ വൈസ് ചാന്‍സലറുടെ താല്‍പ്പര്യ പ്രകാരമാണ് തീരുമാനം എന്ന് ആരോപണമുണ്ട്. ആര്‍എസ്എസ് നേതൃത്വം നല്‍കുന്ന സംഘടനയായ വിജ്ഞാന ഭാരതിയുടെ നേതാവായ എം ജഗദീഷ്‌കുമാറാണ് ഇപ്പോള്‍ ജെഎന്‍യു വൈസ് ചാന്‍സിലര്‍ എന്നതും, ജെ എന്‍ യു വിലെ സമകാലീക ഭരണകൂട ഇടപെടലും ചേര്‍ത്ത് വായിക്കുമ്പോള്‍ സംഘപരിവാര്‍ അജണ്ടയാണെന്നു ആനുമാനിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍