UPDATES

ട്രെന്‍ഡിങ്ങ്

ഒരു ട്രാഫിക് എസ്‌ഐയുടെ ഇടപെടല്‍ നിത്യദുരിതത്തിന്റെ തീരാക്കയത്തില്‍ നിന്നും ആ ദമ്പതികളെ രക്ഷിച്ചത് ഇങ്ങനെയാണ്

ആലുവ ട്രാഫിക് എസ്‌ഐ മുഹമ്മദ് കബീറിന് സോഷ്യല്‍ മീഡിയയുടെ പ്രശംസ

എന്നും വിവാദത്തിന്റെ പേരില്‍ മാത്രം അറിയപ്പെടാന്‍ വിധിക്കപ്പെട്ടവരാണ് പോലീസ് ഉദ്യോഗസ്ഥര്‍. കസ്റ്റഡി മരണവും, മോശം പെരുമാറ്റവും, മൂന്നാം മുറയും അടക്കം പോലീസിന്റെ ചെയ്തികള്‍ ഈ സര്‍ക്കാരിനെ കുറച്ചൊന്നുമല്ല പ്രതിരോധത്തിലാക്കിയിട്ടുള്ളത്.

എന്നാല്‍ ആലുവ ട്രാഫിക് എസ് ഐ മുഹമ്മദ് കബീറും സംഘവും മുഴുവന്‍ പോലീസ് സംവിധാങ്ങള്‍ക്കും മാതൃകയാകുകയാണ്. ഇതേക്കുറിച്ചുള്ള കെ ജെ ജേക്കബിന്റെ ഫേസ്ബുക്ക് പോസ്റ്റാണ് ഇന്നത്തെ ഫെയ്‌സ്ബുക് ഡയറി. നിരവധി പേര്‍ മുഹമ്മദ് കബീറിനെ പ്രശംസിച്ച് ഈ പോസ്റ്റിന് താഴെ കമന്റിട്ടിട്ടുമുണ്ട്.

കഴിഞ്ഞയാഴ്ച വന്ന വാര്‍ത്തയാണ്.

മധ്യവയസ്‌കരായ ദമ്പതികള്‍ ഇടപ്പള്ളിയില്‍ നിന്നും ആലുവയ്ക്കു ബസില്‍ കയറുന്നു. ഏറ്റവും പിറകിലത്തെ സീറ്റില്‍ ഇരിക്കുന്നു. ഇടയ്‌ക്കെപ്പോഴോ ബസ് സഡന്‍ ബ്രെയ്ക്കിടുന്നു, സ്ത്രീ തെറിച്ച് മുന്‍പിലേക്ക് വീഴുന്നു, നടുവിന് സാരമായ പരിക്ക് പറ്റുന്നു. ബസ് ജീവനക്കാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോലുന്നു. ദമ്പതികളെ അവിടെവിട്ടു മുങ്ങുന്നു.

പരിശോധനയില്‍ നട്ടെല്ലിന് സാരമായ പരിക്കുണ്ടെന്നു കാണുന്നു, കൂടുതല്‍ വലിയ ആശുപത്രിയിലേക്ക് മാറ്റുന്നു. ചികിത്സയ്ക്കായി വന്‍ തുക ചെലവാകുന്നു. നിര്‍ധനരാണവര്‍, പണം എങ്ങിനെ അടയ്ക്കും എന്നതിനെപ്പറ്റി യാതൊരു ധാരണയുമില്ല.

അവര്‍ പോലീസില്‍ പരാതി നല്‍കുന്നു. ഏതു ബസാണ് എന്നോ, ജീവനക്കാര്‍ ആരാണെന്നോ അവര്‍ക്കറിയില്ല. ടിക്കറ്റ് പോലുമില്ല.

സാധാരണ പോലീസുകാര്‍ക്ക് വേണമെങ്കില്‍ കേസ് അവിടെ വച്ച് അവസാനിപ്പിക്കാം. പക്ഷെ ആലുവ ട്രാഫിക് എസ് ഐ മുഹമ്മദ് കബീറിന് അങ്ങിനെ തോന്നിയില്ല. അദ്ദേഹവും ടീമും അതിന്റെ പിറകെ പോയി. കാര്യങ്ങള്‍ വിശദമായി ചോദിച്ചറിഞ്ഞു. റൂട്ട് മാത്രം ഓര്‍മ്മയുണ്ട്. ദിവസവും. ചോദിച്ചുവന്നപ്പോള്‍ ബസില്‍ത്തന്നെയാണ് ആശുപത്രിയില്‍ കൊണ്ടുപോയത്

കാര്യം സുരേഷോബിയുടെ പോലെ ഐ ജി ഒന്നുമല്ലെങ്കിലും കബീറിന്റെ തലയില്‍ വിളക്ക് തെളിഞ്ഞു, ആശുപതിയിലെത്തി, സി സി ടി വി ദൃശ്യങ്ങള്‍ പരിശോധിച്ചു. അപ്പോള്‍ ബസ് അവിടെ വന്നിട്ടുണ്ട്. പിന്നെ കാര്യങ്ങള്‍ എളുപ്പമായി.

കേസ് രജിസ്റ്റര്‍ ചെയ്തു.

ജീവനക്കാരെ ശിക്ഷിക്കുക എന്നതൊക്കെ പിറകെ വരുന്ന വിഷയം. പക്ഷെ അവര്‍ക്കു ചികിത്സയ്ക്ക് ചിലവായ തുക ഇന്‍ഷുറന്‍സ് കമ്പനി വഴി കിട്ടും എന്നാണ് പ്രതീക്ഷ.

ദുരിതത്തിന്റെ നിത്യക്കയത്തില്‍ ആയിപ്പോകുമായിരുന്ന രണ്ടു മനുഷ്യര്‍ക്ക് നിയമത്തിന്റെ വഴിയിലൂടെ ആശ്വാസമെത്തിക്കാന്‍ സഹായിച്ച ആലുവ ട്രാഫിക് എസ് ഐ മുഹമ്മദ് കബീറിനും ടീമിനും അഭിവാദനങ്ങള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍