UPDATES

ട്രെന്‍ഡിങ്ങ്

കെ.കെ രമയെ അവഹേളിക്കുന്ന സിപിഎം സൈബര്‍ അണികളോട്; നിങ്ങളാരാണ്?

കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പോകുന്ന ആൺപുരോഹിതന്മാരുടെ ആണധികാരങ്ങൾക്ക് ചൂട്ടുപിടിക്കാനല്ല നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത് എന്നോര്‍മ വേണം

കൊല്ലപ്പെട്ട മുന്‍ നേതാവ് ടി.പി ചന്ദ്രശേഖരന്റെ ഭാര്യയും ആര്‍.എം.പി നേതാവുമായ കെ.കെ രമയ്‌ക്കെതിരെ വീണ്ടും ആക്രമണവുമായി സിപിഎം  സൈബർ അണികൾ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചതാണ് സൈബർ ഇടതരെ പ്രകോപിപ്പിച്ചിരിക്കുന്നത്.

‘സ്വന്തം ഭര്‍ത്താവിന്റെ മരണം കൊണ്ട് നേതാവായ മുതലാളി ചേച്ചി’, ‘ആര്‍എംപി കോണ്‍ഗ്രസിനുള്ളതാണെങ്കില്‍ രമ ചെന്നിത്തലയ്ക്ക് ഉള്ളതാണ്’, ‘പടക്കം രമയുടെ കളി കാണാന്‍ ഇരിക്കുന്നതേ ഉള്ളു കമ്പനി’, ‘അമ്പത്തിയൊന്നു വെട്ടുകള്‍കൊണ്ട് കോടികള്‍ സമ്പാദിച്ച ചേച്ചി’, തുടങ്ങി കേട്ടാലറയ്ക്കുന്ന അശ്‌ളീല പ്രയോഗങ്ങൾ നേരത്തെയും രമയ്ക്കെതിരെ സിപിഎം അണികളുടെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ട്. സ്ലട് ഷെയിമിങ്ങിൽ ഇടത് പ്രവര്‍ത്തകരും മോശമല്ലെന്നതിന്റെ ഒന്നാന്തരം ഉദാഹരണം ആണ് കെ.കെ രമയ്ക്കെതിരെ നടക്കുന്ന ആക്രോശങ്ങൾ.

ഷഫീക് സുബൈദ ഹക്കീം ഇക്കാര്യത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയത് പ്രസക്തമാണ്

ആർ.എം.പി. നേതാവ് സഖാവ് കെ.കെ.രമയെ കളിയാക്കാനുള്ള എന്ത് യോഗ്യതയാണ് സിപിഎം സൈബർ സഖാക്കൾക്കുള്ളത്? എതിരഭിപ്രായം പറയുന്നവനെ വെട്ടിയരിഞ്ഞ് കൊല്ലുക മാത്രല്ല അവന്റെ കുടുംബത്തിൽ നിന്നും ഒരു സ്ത്രീ സജീവമായി നിങ്ങളെ നൈതികമായി, രാഷ്ട്രീയമായി വെല്ലുവിളിച്ചു നിൽക്കുമ്പോൾ അവരെയും ഇല്ലായ്മ ചെയ്യാനുള്ള കുടിപ്പക സൂക്ഷിക്കുന്ന ‘കുല സംസ്കാരം’ നിങ്ങൾ എക്കാലത്തും ഇക്കാലത്തും സൂക്ഷിക്കുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകൂടിയാണ് സഖാവ് രമ. എത്രയെത്ര സൈബറാക്രമണങ്ങൾക്ക് ആ സ്ത്രീ വ്യക്തിത്വം വിധേയമായിക്കൊണ്ടിരിക്കുന്നു.

ഫ്രാങ്കോ ഫാദറും ശശിയും ബലാത്സംഗ കേസുകൾക്കൊ സ്ത്രീകളോടുള്ള ലൈംഗികാവഹേളനക്കേസുകൾക്കോ പ്രതിസ്ഥാനത്ത് വരുമ്പോൾ ‘വായിൽ പഴം’ (സി. അയ്യപ്പന്റെ പ്രയോഗം) സൂക്ഷിക്കുന്ന നിങ്ങളാണോ കേരളത്തിലെ സകല വിഷയങ്ങളിലും വിശേഷിച്ച് സ്ത്രീകൾ ആക്രമിക്കപ്പെടുമ്പോൾ തന്റെതായ ഇടപെടലുകൾ നടത്തുന്ന രമേച്ചിയെ അവഹേളിക്കാൻ അർഹർ? ആദ്യം പോയി ഫ്രാങ്കോക്കും ശശിക്കുമെതിരെ ചെറുവിരലനക്ക്. കൺമുന്നിൽ നിങ്ങളുടെ സഖാവും നിങ്ങളുടെ സർക്കാർ രാഷ്ട്രീയ അഭയം പരോക്ഷമായി നൽകുന്ന പുരോഹിതനുമൊക്കെ സ്ത്രീകളെ ബലാത്സംഗം ചെയ്തും ലൈംഗികമായി അവഹേളിച്ചും അറുമാദിക്കുമ്പോൾ, ഇന്ത്യൻ നീതിന്യായ നിയമ വ്യവസ്ഥയെ നിങ്ങളുടെ അധികാരത്തണലിൽ അപമാനിക്കുകയും പുച്ഛിക്കുകയും സ്ത്രീകളെ വിക്ടിം ഷെയിമിങ്ങ് നടത്തുകയും ചെയുമ്പോൾ നിങ്ങളും നിങ്ങളുടെ സഖാക്കൻമാരും ഇരട്ടച്ചങ്കനും സർക്കാറും എന്തെടുക്കുകയായിരുന്നു?

സ്ത്രീകൾക്ക്‌ ആത്മാഭിമാനത്തോടെ ജീവിക്കാൻ വേണ്ടി കൂടിയാണ് നിങ്ങളെ ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ ആയി തിരഞ്ഞെടുത്തിരിക്കുന്നത്. അല്ലാതെ കന്യാസ്ത്രീകളെ ബലാത്സംഗം ചെയ്യാൻ പോകുന്ന ആൺപുരോഹിതന്മാരുടെ ആണധികാരങ്ങൾക്ക് ചൂട്ടുപിടിക്കാനല്ല. ഓർമ്മവേണം.

കമ്യൂണിസ്റ്റുകാരിയാണ് ഞാന്‍, കരഞ്ഞ് വീട്ടിലിരിക്കുമെന്ന് കരുതരുത്- കെ.കെ രമ/അഭിമുഖം

ഞാന്‍ ടി.പിയുടെ ഭാര്യയാണ്; ഞരമ്പുകളിലോടുന്നത് കമ്യൂണിസ്റ്റ് രക്തവും – കെ കെ രമ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍