UPDATES

ട്രെന്‍ഡിങ്ങ്

പി ചിദംബരത്തിന്റെ കുരുട്ടുബുദ്ധിയില്‍ വേദാന്ത വളര്‍ന്നതിങ്ങനെയാണ്‌

ഇന്ന് മാവോയിസ്റ്റുകള്‍, രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായി മാറിയെങ്കില്‍ അതിന് പിന്നില്‍ ചിദംബരവും വേദാന്തയും തന്നെ

കോണ്‍ഗ്രസ്സ് നേതാവും മുന്‍ കേന്ദ്രമന്ത്രിയയുമായ പളനിയപ്പന്‍ ചിദംബരം എന്ന പി ചിദംബരവും, തൂത്തുക്കുടിയില്‍ വേദാന്ത പ്രോജക്ടും തമ്മില്‍ എന്താണ് ബന്ധം ?! ഇന്നത്തെ ഫെയ്‌സ്ബൂക് ഡയറിയില്‍ ബൈജു സ്വാമി.

പി.ചിദംബരമാണ് ആധുനിക ഭാരതത്തിലെ മിര്‍ ജാഫര്‍ എന്ന് ഞാന്‍ നേരത്തെ ഒരിക്കല്‍ എഴുതിയിട്ടുണ്ട്. അയാളുടെ തട്ടിപ്പുകള്‍ മനസിലാക്കാന്‍ മാനേജ്‌മെന്റോ സാമ്പത്തിക വിദ്യാഭ്യാസമോ ഇല്ലാത്ത മാധ്യമപ്രവര്‍ത്തകര്‍ക്കു സാധിക്കില്ല. ഈ രാജ്യത്തിന്റെ മണ്ണും അതിലുള്ള സമ്പത്തും ലോക്ക് സ്റ്റോക് ബാരല്‍ മാതൃകയില്‍ കൂടെ പങ്കാളിയായ കമ്പനികള്‍ക്ക് വില്‍ക്കുന്ന പദ്ധതിയാണ് അയാള്‍ക്കുള്ളത്. എഴുതാന്‍ പോയാല്‍ കിലോമീറ്റര്‍ നീളമുണ്ടാവും എന്നതിനാല്‍ ഇപ്പോള്‍ പ്രസക്തമായ വേദാന്തയുമായി അയാള്‍ നടത്തിയ അവിഹിതം എഴുതാം.

വേദാന്തയുടെ ഉടമ അനില്‍ അഗര്‍വാള്‍ ബിഹാറിലെ ഒരു സാധാരണ കുടുംബത്തില്‍ ജനിച്ചു. 1976 വരെ എല്ലാ മാര്‍വാഡിയേയും പോലെ ചില്ലറ ജോലികളും തട്ടിപ്പും ഒക്കെയായി നടക്കുകയായിരുന്നു. ഓറിയന്റ് സിറാമിക്സിലെ ജോലി ഉപേക്ഷിച്ച് അയാള്‍, 1976ല്‍ ഷംഷേര്‍ എന്ന ഒരു കോപ്പര്‍ ആക്രി ബിസിനസ് തുടങ്ങി. തുടര്‍ന്ന് 1986ല്‍ സാം പിട്രോഡ ടെലികോം വിപ്ലവം തുടങ്ങിയപ്പോള്‍ സ്റ്റെര്‍ലൈറ്റ് എന്ന ജെല്ലി ഫില്‍ഡ് കേബിള്‍ കമ്പനി തുടങ്ങി. കോപ്പര്‍ കേബിള്‍ ഉണ്ടാക്കാന്‍ വേണ്ടി അയാള്‍ പതിയെ സ്‌ക്രാപ്പില്‍ നിന്നും സ്‌മെല്‍റ്ററിലേക്കു തിരിഞ്ഞു. അതിനായി മദ്രാസ് അലുമിനിയം എന്ന കമ്പനി കൈക്കലാക്കാന്‍ പരിചയപ്പെട്ട വ്യക്തിയാണ് ഈ ചിദംബരം.

ഇത് 1994 കാലഘട്ടം. റാവുവും മന്‍മോഹനും ചിദംബരവും ചേര്‍ന്നു ഇന്ത്യയെ വ്യഭിചാരിക്കാന്‍ വ്യവസായ കാമാത്തിപുരയില്‍ മുല്ലപ്പൂ ചൂടിച്ചു അനാഘ്രാത കുസുമമായി അവതരിപ്പിക്കുന്ന കാലം. പിങ്ക് ഡെയ്ലികള്‍ ഈ മാമാമാര്‍ പറയുന്നതെല്ലാം അരെ വാഹ് എന്നും, ഇതോടെ രക്ഷപെടും, പിടിച്ചാല്‍ കിട്ടില്ല എന്നൊക്കെ അച്ചു നിരത്തുന്ന കാലം. ചിദംബരം തുടര്‍ന്ന് വേദാന്തയില്‍ ഡയറക്ടര്‍ ആവുന്നു. 1993ല്‍ മണി ലൗന്‍ഡറിങ് കേസില്‍ എം പി ആയിരിക്കുമ്പോള്‍ തന്നെ സ്വന്തം ഗവണ്‍്‌മെന്റിനെതിരെ കേസ് നടത്തുന്നു.

ഈ ചിദംബര രാമന്‍, ചിലിയിലെ പിനോഷെ, ഫിലിപ്പൈന്‍സിലെ മാര്‍ക്കോസ്, ഇന്തോനേഷ്യയിലെ സുഹാര്‍ത്തോ, പെറുവിലെ ഫ്യുജിമോറി ഒക്കെ പോലെ ഇന്ത്യയില്‍ വേദാന്തയ്ക് വേണ്ടി സര്‍ക്കാരില്‍ ഇരുന്നു ജോലിയെടുത്തു! ബോംബെ ഹൈക്കോടതി, ഒരു കേസിനിടയില്‍ ചിദംബരത്തോട് ഇത് ethical ആണൊ എന്ന് പോലും ചോദിച്ചു. ചിദംബരം പള്ളി വേറെ കത്തനാര്‍ വേറെ ലൈന്‍ മറുപടീം പറഞ്ഞു. അയാളാരാ മോന്‍. 1993 ല്‍ ആദ്യ പബ്ലിക് ഇഷ്യു നടത്തിയ സ്റ്റെര്‍ലൈറ്റ് 2003ല്‍ ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റു ചെയ്യുന്ന ആദ്യ ഇന്ത്യന്‍ കമ്പനി ആയി. ഒരു ഇന്ത്യന്‍ പൗരന് വിദേശത്ത് കമ്പനി തുടങ്ങാന്‍ ആവശ്യമായ ഫെറ നിയമഭേദഗതി ചിദംബരം ചെയ്ത് കൊടുത്തു. കാരണം അത് അയാളുടെ ബിനാമി കമ്പനി ആണല്ലോ? 2002ല്‍ ബ്രിട്ടീഷ് ഫിന്‍ സെര്‍ അതോറിട്ടി വേദാന്തയുടെ ഫോര്‍മേഷന്‍ നിയമവിരുദ്ധമെന്ന് കേസെടുത്തിരുന്നു. ഈ കമ്പനി ഇന്നും ഇങ്ങനെ ഉള്ള കമ്പനികള്‍ ഉണ്ടാക്കി അവയെ ലയിപ്പിച്ചും വിഘടിപ്പിച്ചും ഒക്കെ money laundering നിര്‍ബാധം തുടരുന്നു.

സമരങ്ങളെ അടിച്ചമര്‍ത്താന്‍ വേദാന്ത ഏത് കുടില തന്ത്രവും പ്രയോഗിക്കും; നിയാംഗിരി കുന്നുകളിൽ നമ്മളത് കണ്ടതാണ്

ഉദാഹരണത്തിന് ചിദംബരം തന്നെ തീറെഴുതിയ രാജസ്ഥാനിലെ ഓണ്‍ ഷോര്‍ ഓയില്‍ ഫീല്‍ഡ് കൈക്കലാക്കിയ കെയ്ന്‍ എനര്‍ജ്ജിയെ വേദാന്ത വാങ്ങിയെടുത്തു ലയിപ്പിച്ച തട്ടിപ്പ് ഇടപാടില്‍ 22000 കോടി രൂപയുടെ നികുതി വെട്ടിപ്പിനു കേസുണ്ട്. അതില്‍ ഇപ്പോള്‍ നളിനി ചിദംബരം, ഹരീഷ് സാല്‍വെ ഒക്കെ ആണ് വാദിക്കുന്നത്. ഇടയ്ക്ക് ജെയ്റ്റ്‌ലിയും മനു അഭിഷേക് സിംഗ്വിയും. അപ്പോള്‍ അനില്‍ അഗര്‍വാള്‍ അല്ലെ കേസ് ജയിക്കൂ!

ഇങ്ങനെ ഗോവയുടെ ഒട്ടുമുക്കാലും ടണ്ണിന് വെറും 25 രൂപ റോയല്‍റ്റി കൊടുത്തു തുരന്നു ചൈനയില്‍ എത്തിക്കുന്ന സെസ ഗോവയും വേദാന്ത വാങ്ങിയെടുത്തു. അതിലും ഇരുമ്പയിര് കയറ്റുമതി ചുങ്കത്തില്‍ തിരിമറി നടത്തി ചിദംബരം സഹായിച്ചു. മധ്യപ്രദേശിലെ ബാല്‍കോ, ഹിന്ദുസ്ഥാന്‍ സിങ്ക് എന്നീ കമ്പനികള്‍ വാജ്‌പേയി സര്‍ക്കാറും അജിത് ജോഗിയും വിറ്റ് കൊടുത്തു ‘മാതൃകയായി’.

ഇങ്ങനെ, ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മൈനിങ് കമ്പനിയാണ് ഉദാരവല്‍ക്കരണം തുടങ്ങുന്നത് വരെ ആക്രി വിറ്റു ഉദരം നിറച്ചു ജീവിച്ചവന്റെ കമ്പനി. എങ്ങനെയുണ്ട് കാര്യങ്ങള്‍? ഇയാളുടെ നികുതി വെട്ടിപ്പുകള്‍ തന്നെ ഏകദേശം 50000 കോടി ഉണ്ടാവും. ഇനി അയാള്‍ ഉണ്ടാക്കിയ രാഷ്ട്രീയ പ്രേശ്‌നങ്ങള്‍. അത് ഒരു ആഗോള സ്പര്‍ശം ഉള്ള തിരക്കഥയാണ്.

ഒരേ സമയം, യുദ്ധം ചെയ്യുന്ന രണ്ട് കൂട്ടര്‍ക്കും പണം നല്‍കി ഇടക്ക് നിന്ന് ചോര കുടിക്കുന്ന കുറുക്കന്‍ തന്ത്രം. അത് അയാള്‍ ദണ്ഡേവാഡ, നിയമഗിരി എന്നിവടങ്ങളില്‍ പയറ്റി. ഛത്തീസ്ഗഡ് സര്‍ക്കാരിലെ മുടിചൂടാ മന്നനായിരുന്ന അജിത് ജോഗിയും മഹേന്ദ്ര കര്‍മ്മയും കൂടി സല്‍വ ജുദൂം എന്ന സ്വകാര്യ ആര്‍മി ഉണ്ടാക്കി ആദിവാസികളെ കൊന്നും ബലാല്‍സംഗം ചെയ്തും മാവോയിസ്റ്റ് ക്യാമ്പില്‍ എത്തിച്ചു. ഈ സ്വകാര്യ സേന കൊന്നൊടുക്കിയ ആളുകള്‍ 3 ലക്ഷം എന്നാണ് അനൗദ്യോഗിക കണക്കുകള്‍. സുപ്രീം കോടതി പോലും ഇത് നിയമവിരുദ്ധം എന്നാണ് സല്‍വ ജുദൂമിനെ വിശേഷിപ്പിച്ചത്. അവസാനം മാവോയിസ്റ്റുകള്‍ മഹേന്ദ്ര കര്‍മയെ വെടിവെച്ചു വീഴ്ത്തി സല്‍വ ജൂഡോമിനേ തകര്‍ത്തു. വേദാന്ത മാവോയിസ്‌റുകള്‍ക്ക് അതേ സമയം തന്നെ വിദേശത്ത് ധനവും ആയുധവും എത്തിച്ചു. തുടര്‍ന്ന് മാവോയിസ്റ്റുകളെ നേരിടാനെന്ന് പറഞ്ഞ് ഈ മേഖലകള്‍ സര്‍ക്കാര്‍ സായുധ സേനകളുടെ പൂര്‍ണ നിയന്ത്രത്തില്‍ ആക്കി. ഇപ്പോള്‍ ആദിവാസിയില്‍ ആരെങ്കിലും ശബ്ദമുയര്‍ത്തിയാല്‍ ഉടനെ മാവോയിസ്റ്റാക്കി വെടി വെച്ച് കൊല്ലും. ഇതെല്ലാം ചിദംബരത്തിന്റെ കുരുട്ടു ബുദ്ധി. സ്വകാര്യ മൂലധനത്തിന് രാജ്യത്തിന്റെ കാവല്‍!

ഇന്ന് മാവോയിസ്റ്റുകള്‍, രാജ്യം നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായി മാറിയെങ്കില്‍ അതിന് പിന്നില്‍ ചിദംബരവും വേദാന്തയും തന്നെ. ചിദംബരം എന്ന വ്യക്തിയാണ് ലോകത്തില്‍ എല്ലാ രാജ്യങ്ങളും നിരാകരിക്കുന്ന മൈനിങ് വ്യവസായത്തെ ഇന്ത്യയില്‍ കുടിയിരുത്തിയത്. ഇന്ത്യയുടെ പത്തു മടങ്ങ് ധാതു നിക്ഷേപമുള്ള ഓസ്ട്രേലിയ ഒക്കെ windfall tax ആയി മൈനിങ്ങിനുമേല്‍ 40% അഡിഷണല്‍ ടാക്‌സ് ചുമത്തുമ്പോളാണിതെന്നോര്‍ക്കണം! റിയോ ടെന്റൊ ഒക്കെ ഇതുമൂലം പ്രശ്‌നത്തിലാണ്.

വേദാന്ത, ഉണ്ടാക്കി എന്ന് വിശ്വസിക്കുന്ന 16 ലക്ഷം കോടിയുടെ 10% നികുതി ഇന്ത്യ ചുമത്തിയാല്‍ തന്നെ, ആദിവാസി മേഖലകള്‍ ന്യുയോര്‍ക്ക്‌ലെ മന്‍ഹാട്ടന്‍ ആകും. കൂടുതലൊന്നും ഇപ്പോള്‍ പറയുന്നില്ല. ഇനിയെന്തൊക്കെ കാണാന്‍ കിടക്കുന്നു. കൂട്ടുകൃഷിയിലെ ചക്രവര്‍ത്തിയായ ചിദംബരത്തിന് ഒരു ഭാരതരത്‌നം കൊടുത്താലും ഞാന്‍ ഒട്ടുമേ അത്ഭുതപ്പെടില്ല.

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

ആ തോക്ക് ഒരിക്കലും അഗര്‍വാള്‍മാര്‍ക്ക് നേരേ ചൂണ്ടില്ല; അത് പാവപ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ്

കോര്‍പ്പറേറ്റ് ഭീമന് വേണ്ടി ജനങ്ങളുടെ നെഞ്ചിലേക്ക് നിറയൊഴിക്കുന്ന ജനാധിപത്യ സര്‍ക്കാര്‍: തൂത്തുക്കുടിയില്‍ നടക്കുന്നത്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍