UPDATES

സയന്‍സ്/ടെക്നോളജി

ഫേസ് ബുക്ക് എക്‌സ്പ്രസ് വൈഫൈയ്ക്ക് ഒരു വയസ്

Avatar

അഴിമുഖം പ്രതിനിധി

ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എന്ന ലക്ഷ്യവുമായി നിലവില്‍ വന്ന ഫേസ്ബുക്ക് എക്‌സ്പ്രസ് വൈഫൈ പ്രോജക്ട് ഒരു വര്‍ഷത്തിലധികമായി ഇന്ത്യന്‍ ഗ്രാമങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്നു. സൗജന്യ ഇന്‌റര്‍നെറ്റ് ഉപയോഗം രാജ്യത്താകമാനം ചര്‍ച്ച ചെയ്യപ്പെടുന്ന കാലഘട്ടത്തിലാണ് ഇത്തരത്തിലൊരു ആശയം വീണ്ടും മുന്നോട്ട് വരുന്നത്.

ഈ അവസരത്തില്‍ എങ്ങനെയാണ് ഫേസ്ബുക്ക് എക്‌സ്പ്രസ് വൈഫൈ പ്രാവര്‍ത്തികമാകുന്നത് എന്ന സംശയം ഉന്നയിക്കപ്പെടുന്നുണ്ട്. ഇതിന്റെ ഉപയോഗരീതി സൗജന്യ വൈഫൈ സര്‍വീസില്‍ നിന്നും വ്യത്യസ്തമാണ്. ഫ്രീ വൈഫൈ ഉപയോഗത്തില്‍ നിന്നും വ്യത്യസ്തമായി ഗൂഗിള്‍ വഴിയല്ലാതെ ഫേസ്ബുക്കിലൂടെ ഫ്രീ വൈഫൈ എന്നതാണ് ഈ പ്രേജക്ട് ലക്ഷ്യമിടുന്നത്. ഫേസ്ബുക്ക് സോഫ്റ്റ്‌വെയര്‍ ഇത്തരത്തില്‍ ഫ്രീ വൈഫൈ ലഭ്യമാക്കുന്നതിനുള്ള സ്രോതസ്സായി മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തുടക്കക്കാര്‍ക്ക് ഈ സംവിധാനം സൗജന്യമായി ഉപയോഗിക്കാന്‍ കഴിയും. ഫ്രീ വൈഫൈ ഉപയോഗിക്കാനുള്ള സംവിധാനം ഒരുക്കുകയാണ് ഫേസ്ബുക്ക് ചെയ്യുന്നത്. ഫ്രീ ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാകാത്ത പ്രദേശങ്ങളിലും ഫേസ്ബുക്ക് സോഫ്റ്റ് വെയറിലൂടെ വൈഫൈ ഉപയോഗിക്കാന്‍ കഴിയും.

ഒരു വര്‍ഷത്തിന് മുകളിലായി ഫേസ്ബുക്ക് എക്‌സ്പ്രസ് വൈഫൈ പ്രോജക്ട് ഇന്ത്യയില്‍ ലഭ്യമാണ്. റെയില്‍വെ സ്റ്റേഷനുകളില്‍ ഫ്രീ വൈഫൈ ലഭ്യമാക്കുന്നതിന് റെയില്‍വെയും ഗൂഗിളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നു. ഫൈബര്‍ ഒപ്റ്റിക്  നെറ്റവര്‍ക്‌സ് ഉപയോഗിച്ചാണ് ഇത്തരത്തില്‍ വൈഫൈ സംവിധാനം സാധ്യമാക്കുന്നത്. നേരത്തെ സൂചിപ്പിച്ചതു പോലെ തന്നെ എക്‌സ്പ്രസ് വൈഫൈ ഫേസ്ബുക്കിന്റെ ഭാഗമല്ല. ഇത്തരത്തിലൊരു സംവിധനം ലഭ്യമാക്കുന്നതിനുള്ള ഒരു സ്രോതസ്സ് മാത്രമായി ഫേസ്ബുക്ക് വര്‍ത്തിക്കുന്നു. ഈ ആശയം ലക്ഷ്യമിടുന്നത് ലോകത്താകമാനം വൈഫൈ സംവിധാനം ലഭ്യമാക്കുക എന്നതാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍