UPDATES

സയന്‍സ്/ടെക്നോളജി

ഫെയ്‌സ്ബുക് ഇനി ഇന്ത്യയില്‍ എന്തുചെയ്യും?

Avatar

ആനീ ഗോവന്‍ 
(വാഷിംഗ്ടണ്‍ പോസ്റ്റ്)

ഫെയ്‌സ്ബുക്കിന് ഇന്ത്യയില്‍ അതൊരു ഭീകരമായ വാരമായിരുന്നു. 

പാവപ്പെട്ടവര്‍ക്ക് കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് നല്‍കാനെന്ന് പറഞ്ഞുള്ള നവ സാമൂഹ്യമാധ്യമ ഭീമന്റെ ശ്രമത്തിന് ഇന്ത്യയിലെ ടെലികോം നിയന്ത്രകസമിതി കനത്ത തിരിച്ചടി നല്‍കി. മാസങ്ങള്‍ നീണ്ട വിവാദത്തിന് ശേഷം തത്വത്തില്‍ അവരുടെ Free Basics സംവിധാനവും സമാനമായവയും നിരോധിച്ചിരിക്കുന്നു. 

കാര്യങ്ങള്‍ അവിടുന്നങ്ങോട്ട് താഴേക്കാണ് പോന്നത്. ഫെയ്‌സ്ബുക്ക് ബോര്‍ഡ് അംഗവും സംരംഭകനുമായ മാര്‍ക് ആന്‍ഡേഴ്‌സണ്‍ ബ്രിട്ടീഷ് കൊളോണിയലിസം രാജ്യത്തിന് നല്ലതായിരുന്നു എന്നു ട്വീറ്റ് ചെയ്തത് വലിയ വിവാദമാവുകയും സി ഇ ഒ മാര്‍ക് സൂക്കര്‍ബര്‍ഗ് പരസ്യമായി അതിനെ തള്ളിപ്പറയുകയും ചെയ്തു.

ഫെയ്‌സ്ബുക് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ കൃതിക റെഡ്ഡി താന്‍ സ്ഥാനമൊഴിയുകയാണെന്നും യു എസിലേക്ക് തിരിച്ചുപോവുകയാണെന്നും വെള്ളിയാഴ്ച്ച പ്രഖ്യാപിച്ചു. 

ഫെയ്‌സ്ബുക്കിന്റെ സുപ്രധാനമായൊരു അതിരാണ് ഇന്ത്യ. 130 ദശലക്ഷം ഉപയോക്താക്കളുമായി യു.എസിന് പിന്നില്‍ രണ്ടാം സ്ഥാനത്ത്. ഏതാണ്ട് ഒരു ബില്ല്യണ്‍ മൊബൈല്‍ ടെലിഫോണ്‍ ഉപയോക്താക്കളുടെ വിശാലമായൊരു സാധ്യതശേഖരവും. 

അപ്പോള്‍ കമ്പനി ഇനിയെന്താണ് ചെയ്യാന്‍ പോകുന്നത്?

റെഡ്ഡിയുടെ പുറത്തുപോക്ക് വരാനിരിക്കുന്ന വലിയ അലകളുടെ സൂചനയാണെന്ന് നിരീക്ഷകര്‍ കരുതുന്നു. 

‘മൈക്രോസോഫ്റ്റ്, ഗൂഗിള്‍ എന്നിവയെല്ലാം കടന്നുപോയ ആഗോള maturtiy curve ലെ ആദ്യ ഘട്ടത്തിലാണ് ഫെയ്‌സ്ബുക്’, സാങ്കേതിക വിശകലനവിദഗ്ധന്‍ പ്രശാന്തോ റോയ് പറയുന്നു. ഒരു പാഠം എന്നത്, ‘രാഷ്ട്രീയനേതാക്കളെ അല്ലെങ്കിലും രാജ്യത്തെ ഉദ്യോഗസ്ഥരെയും അധികൃതരെയും എല്ലാം നല്ലപോലെ മനസിലാക്കുകയും അറിയുകയും ചെയ്യുന്ന രാജ്യത്തിനകത്തുനിന്നുള്ള ശക്തമായ ഒരു നേതൃത്വം ഉണ്ടാവുക എന്നതാണ്. ഇതില്‍ ഫെയ്‌സ്ബുക്ക് ദയനീയമായി പരാജയപ്പെട്ടു. ഒരിക്കല്‍ക്കൂടി അങ്ങനെയൊന്ന് അതിന് താങ്ങാനാവില്ല.’

രാജ്യത്തെ ഇന്റര്‍നെറ്റ് ഉപഭോഗത്തില്‍ ഫെയ്‌സ്ബുക് വലിയൊരു ശക്തിയായി തുടരുന്നു എന്നു റോയ് പറഞ്ഞു. ഏതാണ്ട് 300 ദശലക്ഷം മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 60 മുതല്‍ 70% വരെ പേരും ഫെയ്‌സ്ബുക്കിന്റെ രണ്ടിലൊന്ന് ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നവരാണ്: വാട്‌സപ്, പിന്നെ ഫെയ്‌സ്ബുക് തന്നെയും. 

ഇന്ത്യയിലെ ടെലികോം നിയന്ത്രക സമിതിയുടെ ഉത്തരവിനെ മറികടക്കാത്ത വിധത്തില്‍ പ്രാദേശിക മൊബൈല്‍ കമ്പനികളുമായി കുറഞ്ഞ ചെലവില്‍ ഇന്റര്‍നെറ്റ് നല്‍കാനുള്ള ശ്രമം ഫെയ്‌സ്ബുക് തുടരും എന്ന് റോയ് പ്രവചിക്കുന്നു. 

‘ഡാറ്റ സേവനങ്ങള്‍ക്ക് വിവേചന തീരുവ’ വിലക്കിയ നിയന്ത്രക സമിതി സേവനദാതാക്കാള്‍ ഉള്ളടക്കത്തെ അടിസ്ഥാനമാക്കി വിവിധ ഡാറ്റ സേവനങ്ങള്‍ക്ക് വ്യത്യസ്ത വില ഈടാക്കാന്‍ പാടില്ലെന്ന് കൃത്യമായി പറഞ്ഞു. എല്ലാ പ്രായോഗികാര്‍ത്ഥവത്തിലും ഇത് ഫ്രീ ബെയ്‌സിക്‌സിനും-ഇപ്പോള്‍ 38 വികസ്വരരാജ്യങ്ങളിലായി 19 ദശലക്ഷം ആളുകള്‍ ഉപയോഗിയ്ക്കുന്ന സംവിധാനം- സൗജന്യമായി ലഭിക്കുന്ന ഓണ്‍ലൈന്‍ സേവനങ്ങളുടെ എണ്ണം കുറയ്ക്കുന്ന അതുപോലുള്ള സംവിധാനങ്ങള്‍ക്കും ഒരു നിരോധനം തന്നെയാണ്. 

കഴിഞ്ഞവര്‍ഷം വലിയ തോതില്‍ വിമര്‍ശനം ഏറ്റുവാങ്ങിയതിനെ തുടര്‍ന്ന് ഇന്ത്യയില്‍ ഫ്രീ ബെയ്‌സിക്‌സിനെ ഒന്ന് പുതുക്കി മാറ്റാന്‍ ശ്രമിച്ചിരുന്നു. സൂക്കര്‍ബര്‍ഗിന്റെ Inernet.orgയുടെ ഭാഗമായി അവതരിപ്പിച്ച അതിനെ സെപ്റ്റബറില്‍ വീണ്ടും ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക സേവനങ്ങള്‍ എന്നിവ വിപുലമാക്കി അവതരിപ്പിച്ചു. 

സാങ്കേതിക, സംരംഭക മേഖലയിലുള്ള പലരും, savethenternet.in എന്ന പ്രസ്ഥാനവും ഫെയ്‌സ്ബുക്കിന്റെ ഈ ശ്രമങ്ങളെ എതിര്‍ത്തു.

ഇത് എല്ലാ ഇന്റര്‍നെറ്റ് സേവനദാതാക്കളും എല്ലാ ഓണ്‍ലൈന്‍ സേവനദാതാക്കളെയും ഒരേപോലെ കാണണമെന്ന് നിഷ്‌കര്‍ഷിക്കുന്ന അതായത് ചിലതരം സേവനങ്ങള്‍ക്ക് കൂടുതല്‍ തുകയോ കുറഞ്ഞ ഡാറ്റ വേഗതയോ പാടില്ലെന്ന നയം നെറ്റ് നിഷ്പക്ഷതയെ തകര്‍ക്കും എന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തി. 

‘ഇന്ത്യയിലും ലോകത്താകെയും ആശയവിനിമയബന്ധത്തിന് തടസമായ എല്ലാ തടസങ്ങളെയും തകര്‍ക്കാന്‍ ഫെയ്‌സ്ബുക്ക് പ്രതിജ്ഞാബദ്ധമാണെന്ന്’ കഴിഞ്ഞ ആഴ്ച്ചയിലും സൂക്കര്‍ബര്‍ഗ് പറഞ്ഞു. അഭിപ്രായം ആരാഞ്ഞുള്ള ഇ മെയിലുകള്‍ക്കും വിളികള്‍ക്കും ഫെയ്‌സ്ബുക് വൈസ് പ്രസിഡന്റ് മൈക് ബക്ലി മറുപടി തന്നില്ല. 

കമ്പനി പറയുന്നത് പ്രകാരം ഉത്തരാഖണ്ഡിലെ ചില സ്ഥലങ്ങളില്‍ ഇപ്പോള്‍ നടത്തുന്ന കുറഞ്ഞ ചെലവിലുള്ള വയര്‍ലെസ് സേവനങ്ങള്‍ അടങ്ങുന്ന Express Wi-Fi തുടരും. 

‘ഇന്ത്യയെ പരസ്പരം ബന്ധിപ്പിക്കുക എന്ന ലക്ഷ്യം ഞങ്ങള്‍ എളുപ്പം ഉപേക്ഷിക്കില്ല,’ രാജ്യത്തിപ്പോഴും നൂറുകോടിയോളം പേര്‍ക്ക് ഇന്റര്‍നെറ്റ് ബന്ധം ഇല്ല എന്ന് സൂചിപ്പിച്ചുകൊണ്ട് കഴിഞ്ഞ തിങ്കളാഴ്ച്ച ഫെയ്‌സ്ബുക് പോസ്റ്റില്‍ സൂക്കര്‍ബര്‍ഗ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍