UPDATES

സയന്‍സ്/ടെക്നോളജി

വിന്‍ഡോസ് 10-ല്‍ വോയിസ്/വീഡിയോ സൗകര്യങ്ങളുമായി ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ്

Avatar

അഴിമുഖം പ്രതിനിധി

വിന്‍ഡോസ് 10-ല്‍ വോയിസ്/വീഡിയോ സൗകര്യങ്ങള്‍ ഒരുക്കി ഫേസ്ബുക്ക് മെസഞ്ചര്‍ ആപ്പ്. ഇതോടെ ആന്‍ഡ്രോയിഡ് ഐഒഎസ് പ്ലാറ്റ്‌ഫോമില്‍ മാത്രം സാധ്യമായിരുന്ന ഫേസ്ബുക്ക് മെസഞ്ചറിന്റെ വോയിസ്/ വീഡിയോ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യങ്ങള്‍ ഇനി മുതല്‍ വിന്‍ഡോസ് 10-ലും ലഭ്യമാകും.

ഫേസ്ബുക്ക്.കോം അല്ലെങ്കില്‍ മെസഞ്ചറിന്റെ വെബ് വേര്‍ഷനിലൂടെ മാത്രം സാധ്യമായിരുന്ന ഈ സൗകര്യം ആപ്ലിക്കേഷന് പുറത്ത് പോവാതെ തന്നെ ഇനി മുതല്‍ സാധിക്കും. അപ്ലിക്കേഷന്റെ മുകള്‍ ഭാഗത്ത് വലത് വശത്തായി കാണുന്ന ഐക്കണ്‍ അമര്‍ത്തിയാല്‍ വോയിസ് കോള്‍ ചെയ്യാന്‍ സാധ്യമാവുന്ന തരത്തിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്.

റിമൈന്‍ഡറിനോ, കോള്‍ വന്നു കൊണ്ടിരിക്കവേ സന്ദേശം അയക്കാനോ ഉള്ള സൗകര്യങ്ങള്‍ വിന്‍ഡോസ് ഫേസ്ബുക്ക് മെസഞ്ചറിന് ഇല്ല. ഓണ്‍ലൈനില്‍ ഇല്ലാത്ത അംഗങ്ങള്‍ക്ക് ശബ്ദ സന്ദേശങ്ങള്‍ അയക്കാനും, മ്യൂട്ട് ചെയ്യാനും, വീഡിയോ എടുക്കാനും ഉള്ള സവിശേഷത ആപ്ലിക്കേഷനില്‍ ഉണ്ടാവും. എന്നാല്‍ ഡെസ്‌ക്ടോപ്പ് പതിപ്പില്‍ ഗ്രൂപ്പ് വീഡിയോ സന്ദേശങ്ങള്‍ അയക്കാനുള്ള സൗകര്യം ലഭ്യമല്ല.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍