UPDATES

ട്രെന്‍ഡിങ്ങ്

‘വീഡിയോ എടുത്ത് നാട്ടുകാര്‍ക്കെല്ലാം വിതരണം ചെയ്ത് ആ ചെറുക്കനെ കൊല്ലിച്ചു’

അനീഷിന്റെ മരണം: സദാചാര ഗുണ്ടായിസത്തെ ന്യായീകരിക്കാന്‍ ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ പൊങ്കാല

അഴീക്കലില്‍ യുവതീ യുവാക്കള്‍ സദാചാര ഗുണ്ടകളുടെ ആക്രമണത്തിന് ഇരയായ സംഭവത്തെ ന്യായീകരിക്കാന്‍ ആരംഭിച്ച ഫേസ്ബുക്ക് പേജില്‍ രൂക്ഷ വിമര്‍ശനം. യുവതീ യുവാക്കളുടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പേജ് ആരംഭിച്ചത്.

അഴീക്കലില്‍ നടത്തിയ ആക്രമണത്തെ ന്യായീകരിക്കുന്നതായിരുന്നു ഇതിലെ പോസ്റ്റുകളെല്ലാം. പെണ്‍കുട്ടിയെയും യുവാവിനെയും നാട്ടുകാര്‍ പിടികൂടിയ സ്ഥലത്തിന്റെ വീഡിയോയും ഉള്‍പ്പെടുത്തിയിരുന്നു. ബീച്ചില്‍ നിന്നും ഉള്ളിലേക്ക് മാറിയുള്ള ഇവിടെ നാട്ടുകാര്‍ പോലും പോകാറില്ലെന്നും ഇവര്‍ ഇവിടെ വന്നത് അസാന്മാര്‍ഗിക പ്രവര്‍ത്തനങ്ങള്‍ക്കാണെന്നും ഈ പോസ്റ്റുകളില്‍ വാദിക്കുന്നു. എന്നാല്‍ ഈ ന്യായീകരണങ്ങളെയെല്ലാം ചോദ്യം ചെയ്തുകൊണ്ടുള്ള കമന്റുകളാണ് പലരും നല്‍കിയിരിക്കുന്നത്. ഇതില്‍ പല കമന്റുകളും രൂക്ഷമായ ഭാഷയിലുള്ളവയുമാണ്.

സദാചാര ഗുണ്ടായിസത്തിലൂടെ ഒരു ചെറുപ്പക്കാരന്റെ ജീവന്‍ നഷ്ടപ്പെടുത്തിയതിനെയാണ് എല്ലാവരും ചോദ്യം ചെയ്യുന്നത്. മൂത്രമൊഴിക്കാന്‍ ആളൊഴിഞ്ഞ സ്ഥലത്തേക്ക് പോയ പെണ്‍കുട്ടിയും യുവാവും നഗ്നരായിരുന്നുവെന്ന് വരെയുള്ള ആരോപണങ്ങളാണ് ഈ പേജില്‍ ഉന്നയിക്കപ്പെട്ടത്. നേരത്തെ ഈ പേജില്‍ യുവാവിന്റെയും യുവതിയുടെയും സദാചാര ഗുണ്ടകള്‍ പകര്‍ത്തിയെന്ന് പറയുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഈ വീഡിയോയില്‍ യുവതിയും യുവാവും മാന്യമായി വസ്ത്രം ധരിച്ച നിലയിലായിരുന്നു. ഇത് ചൂണ്ടിക്കാട്ടി വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ വീഡിയോ നീക്കം ചെയ്യുകയും ചെയ്തു.

ലൈംഗിക ദാരിദ്ര്യം പിടിച്ച മലയാളീ, അനീഷിനെ നിങ്ങള്‍ കൊന്നതാണ്

അശ്ലീല വാക്കുകള്‍ വരെ ഉപയോഗിച്ചാണ് പേജിന് നേരെയും അതില്‍ പോസ്റ്റുകള്‍ ഇട്ടവര്‍ക്കെതിരെയും വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘വീഡിയോ എടുത്ത് നാട്ടുകാര്‍ക്കെല്ലാം വിതരണം ചെയ്ത് ആ ചെറുക്കനെ കൊല്ലിച്ചു. എന്നിട്ടും ഉളുപ്പില്ലാതെ ന്യായീകരിക്കാന്‍ കൊറേ സദാചാര സംരക്ഷകര്‍. ഇങ്ങനെ ന്യായീകരിച്ച് നാട്ടുകാരെ നാണം കെടുത്താതെ’ എന്നാണ് ഒരാള്‍ വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്. ‘ഒരു മനുഷ്യനെക്കൊന്നിട്ട് ന്യായീകരണവുമായി വന്നിരിക്കുന്നു’ എന്ന തരത്തിലുള്ള കമന്റുകളാണ് പലരും ഇട്ടിരിക്കുന്നത്.

വാലന്റൈന്‍ ദിനത്തിന്റെ ദിവസമാണ് അനീഷിനെയും ഒരു യുവതിയെയും നാട്ടുകാര്‍ സദാചാര ലംഘനം ആരോപിച്ച് ആക്രമിക്കുകയും ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തത്. സംഭവത്തില്‍ അഞ്ച് പേര്‍ക്കെതിരെ കേസെടുത്തു. അനീഷിന്റെ മരണത്തെ തുടര്‍ന്ന് രണ്ട് പേര്‍ക്കെതിരെ നരഹത്യയ്ക്ക് കേസെടുത്തു. കേസില്‍ പ്രതികളായവരുടെ സുഹൃത്തുക്കള്‍ ഈ വീഡിയോ പിന്നെയും പ്രചരിപ്പിച്ചകതോടെയാണ് ഇയാള്‍ ആത്മഹത്യ ചെയ്തത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍