UPDATES

വിദേശം

ആഗോള രാഷ്ട്രീയ സംവാദം നിയന്ത്രിക്കുന്ന ഫേസ്ബുക്കിന്റെ ചട്ടങ്ങള്‍

ഫേസ്ബുക്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപയോഗിക്കുന്ന പല വാക്കുകളും പല രാഷ്ട്രീയ നിര്‍വചനങ്ങളെ സംബന്ധിച്ചും കാലഹരണപ്പെട്ടിരിക്കുകയാണ്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന രാഷ്ട്രീയ, തിരഞ്ഞെടുപ്പ് അട്ടിമറികളുടേയും വ്യാജ പ്രചാരണങ്ങളുടേയും സംഘര്‍ഷങ്ങളുടേയും പേരില്‍ പഴി കേട്ട ഫേസ്ബുക്കിന് ഇത് ഒരു ബിസിനസ് പ്രശ്‌നം കൂടിയാണ് എന്ന് ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ഒരു സാമ്പത്തിക വര്‍ഷ പാദത്തില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ ആണ് ഫേസ്ബുക്കിന്റെ വരുമാനം (3,49,97,50,00,000 ഇന്ത്യന്‍ രൂപ).

തങ്ങള്‍ ഗൗരവമായി ഉള്ളടക്കം ഫില്‍ട്ടര്‍ ചെയ്യുന്നു എന്നാണ് ഫേസ്ബുക്ക് അവകാശപ്പെടുന്നത്. നൂറിലധികം ഭാഷകളില്‍ ശതകോടിക്കണക്കിന് പോസ്റ്റുകള്‍ നിരീക്ഷിച്ച് ഫില്‍ട്ടര്‍ ചെയ്യുക എന്നത് ഫേസ്ബുക്കിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കുകയാണ് കമ്പനി. പവര്‍ വോയിന്റ് സ്ലൈഡുകള്‍ ഉപയോഗിച്ച് ഒരു ടീം വിലക്കപ്പെട്ട കാര്യങ്ങള്‍ വേര്‍തിരിക്കുന്നു. എല്ലാ ചൊവ്വാഴ്ചയും രാവിലെ ഫേസ്ബുക്ക് ജീവനക്കാര്‍ പ്രഭാത ഭക്ഷണ സമയത്ത് മീറ്റിംഗ് കൂടി സൈറ്റിന്റെ ഇരുനൂറ് കോടിയോളം ഉപയോക്താക്കളുടെ എന്തൊക്കെ പോസ്റ്റുകള്‍ അനുവദിക്കണമെന്ന് ആലോചിക്കും. ഈ മീറ്റിംഗുകളില്‍ ഉയര്‍ന്നുവരുന്ന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ 7500ലധികം മോഡറേറ്റര്‍മാര്‍ക്ക് അയച്ചുനല്‍കും. വിപുലമായ ചട്ടങ്ങളിലൂടെ ആഗോള സംവാദത്തിന്റെ ഏറ്റവും വലിയ കണ്‍ട്രോളര്‍ ആയിരിക്കുകയാണ് ഫേസ്ബുക്ക്.

അതേസമയം ഗുരുതരമായ തെറ്റുകളാണ് ഫേസ്ബുക്ക് വരുത്തുന്നതെന്ന് ജീവനക്കാര്‍ തന്നെ ന്യൂയോര്‍ക്ക് ടൈംസിനോട് പറഞ്ഞു. രേഖകള്‍ തയ്യാറാക്കുന്നതില്‍ വന്ന പിഴവ് റോഹിംഗ്യകളെ ആക്രമിക്കുന്ന മ്യാന്‍മറിലെ ബുദ്ധിസ്റ്റ് തീവ്രവാദി ഗ്രൂപ്പുകളെ സഹായിച്ചു. കൂട്ടക്കൊലയെ സഹായിച്ചു. ഇവര്‍ക്ക് നിര്‍ബാധം വിഷലിപ്ത പ്രചാരണങ്ങള്‍ നടത്തി ഫേസ്ബുക്കില്‍ തുടരാനായി. ഇന്ത്യയില്‍ മതവിമര്‍ശന പോസ്റ്റുകള്‍ നീക്കം ചെയ്യാന്‍ മോഡറേറ്റര്‍മാരോട് ആവശ്യപ്പെട്ടു. ശ്രീലങ്കയില്‍ ബുദ്ധമത തീവ്രവാദികളെ അക്രമത്തിന് പ്രേരിപ്പിച്ചതിന് പിന്നില്‍ ഫേസ്ബുക്കിന് പങ്കുണ്ടെന്ന് ആരോപണമുയര്‍ന്നു.

ഫേസ്ബുക്കിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപയോഗിക്കുന്ന പല വാക്കുകളും പല രാഷ്ട്രീയ നിര്‍വചനങ്ങളെ സംബന്ധിച്ചും കാലഹരണപ്പെട്ടിരിക്കുകയാണ്. പല തീവ്രവാദി, ഭീകര പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ഒക്കെ ഇതുണ്ട്. ഇന്ത്യന്‍ നിയമം ‘സ്വതന്ത്ര കാശ്മീര്‍’ എന്ന് ഉപയോഗിക്കുന്നത് വിലക്കുകയാണ്. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ട്. ആക്ടിവിസ്റ്റുകള്‍ക്കിടയില്‍ ഈ വാക്കുകള്‍ സാധാരണയായി ഉപയോഗിക്കുന്നതാണെങ്കിലും ഇത്തരം വാക്കുകളെ ഫില്‍ട്ടര്‍ ചെയ്യാന്‍ ഫേസ്ബുക്ക് ശ്രമിക്കുന്നുണ്ട്. ഫേസ്ബുക്ക് ചില സ്വയം നിയന്ത്രണങ്ങള്‍ക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.

വായനയ്ക്ക്: https://goo.gl/ebtMzC

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍