UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തച്ചങ്കരി വേട്ടയാടുന്നു- ശ്രീലേഖ ഐപിഎസ്

അഴിമുഖം പ്രതിനിധി

സ്‌കൂള്‍ ബസുകളിലെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട സംഭവത്തില്‍ തനിക്ക് എതിരെ വിജിലന്‍സ് കോടതി കേസെടുത്ത് അന്വേഷണം നടത്താന്‍ ഉത്തരവിട്ടതിന് പിന്നില്‍ കളിച്ചത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ തച്ചങ്കരിയാണെന്ന ആരോപണവുമായി ആര്‍ ശ്രീലേഖ ഐപിഎസ്. 1987-ലെ ഐപിഎസ് ട്രെയിനിംഗ് കാലയളവ് മുതല്‍ കഴിഞ്ഞ 29 വര്‍ഷങ്ങളായി തച്ചങ്കരി തന്നെ വേട്ടയാടുന്നുവെന്നും ശ്രീലേഖ ഫേസ് ബുക്കില്‍ കുറിച്ചു. ഋഷിരാജ് സിംഗ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിക്കവേ നടന്ന സംഭവത്തില്‍ ഇതിലൊന്നും നേരിട്ട് പങ്കാളിയല്ലാതിരുന്ന തന്നെ 2015-ല്‍ ഈ കേസിന്റെ ഭാഗമാക്കിക്കൊണ്ട് പരാതിക്കാരന്‍ കോടതിയെ സമീപിച്ചതിനു പിന്നില്‍ ടോമിന്‍ തച്ചങ്കരിയെന്നാണ് ശ്രീലേഖയുടെ ആരോപണം.

ടോമിന്‍ തച്ചങ്കരി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറായിരിക്കവേയാണ് ഇതില്‍ പരാതി ഉയര്‍ന്നത്.എന്ത് പരാതി ലഭിച്ചാലും കേസെടുക്കാന്‍ ഉത്തരവിടുന്ന ജഡ്ജിയാണ് വിജിലന്‍സ് കോടതിയിലുള്ളതെന്ന് മനസിലാക്കിയായിരുന്നു തച്ചങ്കരിയുടെ നീക്കം. കോടതിയുടെ നിര്‍ദ്ദേശ പ്രകാരം വിജിലന്‍സ് ഡിവൈ എസ് പി തയ്യാറാക്കിയ രഹസ്യ റിപ്പോര്‍ട്ട് പരാതിക്കാരന് ടോമിന്‍ തച്ചങ്കരി ചോര്‍ത്തി നല്‍കിയെന്നും ശ്രീലേഖ ആരോപിക്കുന്നു. മുന്‍ ട്രാന്‍സ് പോര്‍ട്ട് കമ്മീഷണറാണ് ശ്രീലേഖ.

എന്നാല്‍ ആരോപണങ്ങള്‍ തീര്‍ത്തും ബാലിശമാണെന്നും എന്ത് തെളിവാണ് ആരോപണങ്ങള്‍ തെളിയിക്കാന്‍ ശ്രീലേഖയ്ക്ക് പുറത്തു വിടാനുള്ളതെന്നും ടോമന്‍ തച്ചങ്കരി പറഞ്ഞു. ആര് ആരെയാണ് വേട്ടയാടുന്നത് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും തച്ചങ്കരി കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍