UPDATES

ട്രെന്‍ഡിങ്ങ്

ഒരു മോദി മാത്രമല്ല, എത്ര അംബാനി, അദാനിമാരെ കൂടി താഴെയിറക്കും എന്നതാണ് ചോദ്യം

ഒരു ക്രോണി കാപ്പിറ്റലിസ്റ്റ് ഭരണ കൂടത്തിന്റെ ടെക്സ്റ്റ് ബുക്കായിരുന്നു രണ്ടാം യുപിഎ സര്‍ക്കാര്‍

ഒരു ക്രോണി കാപ്പിറ്റലിസ്റ്റ് ഭരണ കൂടത്തിന്റെ ടെക്സ്റ്റ് ബുക്കായിരുന്നു രണ്ടാം യുപിഎ സര്‍ക്കാര്‍.

കോർപ്പറേറ്റിസത്തെ എങ്ങനെ പോപ്പുലർ ഡെവലപ്‌മെന്റായി അവതരിപ്പിക്കാം, അതിൽ നിന്ന് അഴിമതി എങ്ങനെയൊക്കെ നടത്താം, എത്ര ലക്ഷം കോടി വരെ മുക്കാം, അഴിമതി എങ്ങനെയൊക്കെ പുറംലോകമറിയും, എങ്ങനെയൊക്കെ പിടിക്കപ്പെടും, പിടിക്കപ്പെട്ടാൽ എങ്ങനെയൊക്കെ അത് ചർച്ചയാകും, ചർച്ചയായാൽ തന്നെ ജനങ്ങൾ എങ്ങനെ പ്രതികരിക്കും, തിരഞ്ഞെടുപ്പിൽ അതെങ്ങനെ പ്രതിഫലിക്കും തുടങ്ങി ഒരു ശരാശരി വലത് യുക്തിയിൽ അപഗ്രഥനം നടത്തിയാൽ തന്നെ അപ്പപ്പോ ഉത്തരം ലഭിക്കാവുന്ന പാഠമായിരുന്നു അത്.

ആ രണ്ടാം യുപിഎയെ അധികാരത്തിൽ നിന്നു പുറത്താക്കുന്നതിലും ഇന്നത്തെ ശോഷിച്ച അവസ്ഥയിലേക്കുള്ള കോൺഗ്രസ്സിന്റെ പതനത്തിലും അന്നത്തെ മാധ്യമങ്ങൾക്ക് ഉയർന്ന പങ്കുണ്ട്. ജനജീവിതം ദുസ്സഹമാക്കിക്കൊണ്ടിരുന്ന മുതലാളിത്ത സേവന നയങ്ങൾക്കൊപ്പം മുച്ചൂടും മൂടിയ അഴിമതി കഥകൾ നാഷണൽ മീഡിയകൾ ചർച്ച ചെയ്യാത്ത സമയം അന്നത്തെ ദിനരാത്രങ്ങളിൽ കുറവായിരുന്നു. അന്ന് അർണാബ് ഗോസ്വാമി ഇന്ത്യ വാണ്ട്സ് റ്റു നോ എന്നലറുമ്പോൾ നമ്മളിൽ പലർക്കും അയാൾ പ്രീയപ്പെട്ടവനായിരുന്നു. Yes,we want to know എന്നേറ്റു പറഞ്ഞിരുന്നു.

ആദ്യം കൈ വെള്ളയിലാക്കേണ്ടത് ആ മാധ്യമങ്ങളെയാണെന്നത്, സംഘപരിവാറിനെ പോലൊരു എക്‌സ്ട്രീം റൈറ്റ് വിങ് സംഘടനയ്ക്കും അവരുടെ തിങ്ക് ടാങ്കുകൾക്കും ഏറ്റവും ലളിതമായി ചിന്തിക്കാൻ കഴിയുന്ന കാര്യമാണ്. ഒട്ടും ആശ്ചര്യമല്ലാത്ത തരത്തിൽ കഴിഞ്ഞ രണ്ടു മൂന്നു വർഷങ്ങൾ കൊണ്ടു 90 ശതമാനം നാഷണൽ മീഡിയകളും ബിജെപി വിലക്ക് വാങ്ങി കഴിഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർബന്ധമായിരുന്നു റാഫേൽ വിമാന കരാർ അനിൽ അംബാനിയുടെ റിലയൻസ് കമ്പനിയെ ഏൽപ്പിക്കണം എന്നത് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത് മുൻ ഫ്രഞ്ച് പ്രസിഡന്റാണ്. എത്ര ലളിതവും സമർഥവുമായാണ് രാജ്യത്തിന്റെ പ്രധാനമന്ത്രിയും പ്രതിരോധമന്ത്രിയും ആവർത്തിച്ചു കള്ളങ്ങൾ പറഞ്ഞ് പാര്‍ലമെന്റിനേയും ഈ നാട്ടിലെ ജനങ്ങളേയും പറ്റിച്ചു കൊണ്ടിരുന്നത്. എൻഡിടിവി അല്ലാതെ ഏതൊക്കെ നാഷണൽ മീഡിയ ഇത്രയും തീവ്രമായ ഈ കുറ്റകൃത്യത്തെ, കൊടിയ അഴിമതിയെ കുറിച്ച് റിപ്പോർട്ട് ചെയ്തു? പ്രധാന്യത്തോടെ ചർച്ച ചെയ്യുന്നു?

ഒരുപക്ഷേ ചരിത്രത്തിൽ നമ്മൾ കേട്ടിട്ടില്ലാത്ത വണ്ണം വൻ അഴിമതികളും കുംഭകോണങ്ങളുമാണ് ഇരു ചെവിയറിയാത്ത വണ്ണം നരേന്ദ്ര മോദി സർക്കാർ നടത്തിയെടുക്കുന്നത്. പഴുതടച്ച രീതിയിൽ വിലക്ക് വാങ്ങിയ സ്റ്റേറ്റ് മിഷിനറികളും മീഡിയകളും വളർത്തു നായകളെയും ഉപയോഗിച്ച് അതിസമർഥമായി അവയെ വഴി തിരിച്ചു വിടുന്നുവെന്നു മാത്രം. ഇനിയുമിനിയും ഈ രാജ്യത്തിന്റെ സർവതും തീറെഴുതി കൊടുത്താലും ഇതിലുമപ്പുറമൊന്നും സംഭവിക്കാൻ പോണില്ല.

Also Read: ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

എന്തിനധികം പറയുന്നു, സംഘപരിവാറിനെതിരെ ശബ്ദിക്കുന്ന ലിബറൽസിനടക്കം ബിജെപിയുടെ വർഗീയത വലിയ വിഷയമാകുമ്പോഴും പരി പൂര്‍ണമാക്കപ്പെട്ടുകൊണ്ടിരിക്കുന്ന കാപ്പിറ്റലിസമോ അതിന്റെ പ്രത്യാഘാതങ്ങളോ യാതൊരു വിഷയവുമല്ല.

ഫാഷിസം മുതലാളിത്തത്തെയല്ല, മുതലാളിത്തം ഫാഷിസത്തെയാണ് നിർമ്മിക്കുന്നതെന്ന പ്രാഥമിക ബോധമുണ്ടെങ്കിൽ ശബ്ദിക്കേണ്ടത് ഈ ചങ്ങാത്ത മുതലാളിത്തത്തിനെതിരെയാണ്. അഥവാ വെട്ടി മാറ്റേണ്ടത് കേവലമൊരു മോദിയെ മാത്രമല്ല അംബാനിമാരെയും റിലയൻസുകളെയുമാണ്. അവരെ നിർമ്മിക്കുന്ന സാമ്പത്തിക നയങ്ങളെ കൂടിയാണ്. കാപ്പിറ്റലിസം എന്ന ആ മൂലകാരണത്തെ ഒരിക്കലെങ്കിലും അഡ്രസ് ചെയ്യാൻ എത്രപേർ തയ്യാറാകുമെന്നതാണ് ചോദ്യം.

(ശ്രീകാന്ത് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇനി ഇന്ത്യന്‍ സൈന്യത്തെ അംബാനിയും അദാനിയും നോക്കും

റാഫേല്‍ കരാറില്‍ അനില്‍ അംബാനിയെ ഉള്‍പ്പെടുത്താന്‍ ഇന്ത്യ ആവശ്യപ്പെട്ടു: മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഒളാന്ദ്

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

പ്രതിരോധരംഗത്ത് കടുത്ത പ്രതിരോധത്തിലായ മോദി സര്‍ക്കാര്‍

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍