UPDATES

ട്രെന്‍ഡിങ്ങ്

എന്തിനാണ് അവർ ഈ വ്യാജചിത്രങ്ങൾ തയാറാക്കിയത്?

സൈബർ കുറ്റ കൃത്യങ്ങൾക്ക്‌ നേരെ നിയമ സംവിധാനങ്ങൾ കാണിക്കുന്ന പൊതു അലംഭാവം ഈ വിഷയത്തിൽ കാണിക്കരുത്‌

കാട്ടിൽ വെച്ച്‌ അയ്യപ്പ വിഗ്രഹം കൈയിൽ പിടിച്ച്‌ നിൽക്കുന്ന തലയിൽ ഇരുമുടിക്കെട്ടുള്ള ഭക്തനെ പൊലീസ്‌ ബൂട്ടിട്ട്‌ ചവിട്ടുന്ന ഒരു ഫോട്ടോ ഷൂട്ടിന്റെ സ്റ്റിൽസ്‌ സംഘികളിൽ നിന്ന് ലീക്കായി പ്രചരിക്കുന്നത്‌ കണ്ടല്ലോ. ഒറ്റ നോട്ടത്തിൽ തന്നെ സംഗതി കൃത്രിമമാണ് എന്നു തോന്നുന്നത്‌ കൊണ്ട്‌ സ്ട്രീമിലെ സകലരും ട്രോളുന്നത്‌ കണ്ടു. ആ ഫോട്ടോ പലതിന്റേയും സൂചനയാണ്.

വരാൻ പോകുന്ന മണ്ഡലകാലത്തിലേക്കായി സംഘപരിവാറിന്റെ പ്രചാരണ വിഭാഗം വൻ തോതിൽ സോഷ്യൽ മീഡിയക്കുള്ള നുണകളുടെ കണ്ടന്റ്‌ തയ്യാറാക്കുന്നു എന്നു തന്നെയാണു അതിൽ നിന്നും മനസിലാക്കേണ്ടത്‌. ഇന്നു കേരളത്തിൽ പരിഹസിക്കപ്പെട്ട അതേ ഫോട്ടൊ നാളെ ശബരിമലയിൽ എന്തെങ്കിലും പൊലീസ്‌ നടപടിയുണ്ടായാൽ ഉത്തരേന്ത്യൻ സോഷ്യൽ മീഡിയയിൽ ‘കമ്മ്യൂണിസ്റ്റ്‌ ജിഹാദി പോലീസുകാർ’, ഹിന്ദുവായ ഭക്തനെ ആക്രമിക്കുന്നതിന്റെ ദൃശ്യമായി മാറും.

അങ്ങനെയാണ് എസ്എഫ്‌ഐക്കാരി ഷൈനിയെ പോലീസ്‌ അടിച്ച ചിത്രവും 2015-ൽ യതീഷ്‌ ചന്ദ്ര ഒരു വൃദ്ധനെ അടിച്ച ചിത്രവുമൊക്കെ ആദ്യ തവണ നട തുറന്നപ്പോൾ പ്രചരിക്കപ്പെട്ടത്‌. ജനം ടി.വി പോലെ ഉളുപ്പില്ലാതെ നുണ പ്രചരിപ്പിക്കുന്ന ഒരു മാധ്യമവും കൈയ്യിലുള്ളപ്പോൾ ഇനിയങ്ങോട്ട്‌ നുണകളുമായുള്ള തുറന്ന യുദ്ധമാവും മതേതര കേരളത്തിനു നേരിടേണ്ടി വരിക.

പറയാനുള്ളത്‌ മുഴുവൻ ആഭ്യന്തര വകുപ്പിനോടും അതിന്റെ ചുമതലയുള്ള സിപിഎമ്മിനോടുമാണ്.

ഇന്ത്യയിലൊട്ടാകെ നോക്കിയാൽ കേരളത്തിൽ മാത്രമാണു സംഘപരിവാരം ഇരയുടെ വേഷം ആടുന്നത്‌. ബാക്കിയെല്ലായിടത്തും അവർ കമ്മ്യൂണിസ്റ്റുകളുടേയും ദളിതുകളുടേയും ന്യൂനപക്ഷങ്ങളുടേയും വേട്ടക്കാരാണ്. കേരളത്തിൽ അവർ ഇര വേഷം കെട്ടുന്നത്‌ ഇവിടെ അവർക്ക്‌ ഭരിക്കാനോ അധികാരം പിടിക്കാനുള്ള ജനപിന്തുണയോ ഇല്ലാത്തതു കൊണ്ടാണ്. ജനങ്ങൾക്കിടയിൽ വ്യാപകമായി അവർ ഇറക്കുന്ന വെറുപ്പും നുണകളും വിശ്വസിച്ച്‌ നാളെ അവർ കരുത്ത്‌ നേടുന്ന ഒരു കാലം ഉണ്ടായേക്കാം. അന്നു മതനിരപേക്ഷ മനുഷ്യർ വ്യാപകമായി വേട്ടയാടപ്പെടാൻ തുടങ്ങും.

ആൾക്കൂട്ടം തല്ലിക്കൊന്ന അഖ്ലാഖും ഗുൽബർഗ്ഗ സൊസൈറ്റിയിൽ ചുട്ടു കൊല്ലപ്പെട്ട ഇസ്‌ഹ്സ്ൻ ജാഫ്രിയും, ഗ്രെഹാം സ്റ്റെയിൻസും, കൽബുർഗിയും, ഗൗരി ലങ്കേഷും മുതൽ ത്രിപുരയിൽ നിരന്തരം കൊല്ലപ്പെടുന്ന സഖാക്കൾ വരെ അവരുടെ വേട്ടയിൽ ഇല്ലാതായവരാണ്. അതുകൊണ്ട്‌ കേരളത്തിൽ നുണകളും വർഗ്ഗീയ കലാപങ്ങളും ആസൂത്രണം ചെയ്യാനുള്ള സംഘപരിവാറിന്റെ നീചമായ നീക്കങ്ങളെ നിയമപരമായി നേരിടണം. ജനങ്ങളിൽ തെറ്റിദ്ധാരണ പുലർത്തുന്നവർക്ക്‌ നേരെ പഴുതടച്ച നിയമ നടപടിയാണ് വേണ്ടത്‌.

സൈബർ കുറ്റ കൃത്യങ്ങൾക്ക്‌ നേരെ നിയമ സംവിധാനങ്ങൾ കാണിക്കുന്ന പൊതു അലംഭാവം ഈ വിഷയത്തിൽ കാണിക്കരുത്‌. നുണകളിലൂടെ അവർ മണ്ണിൽ വേരു പിടിച്ചാൽ പിന്നെ പ്രതിരോധിക്കാൻ പ്രയാസമാണ് എന്ന് ഓർത്താൽ നല്ലത്‌.

(മിനേഷ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീധരന്‍ പിള്ള ബുദ്ധിമാനായ ‘ക്രിമിനല്‍’ അഭിഭാഷകനാണോ? പൊളിഞ്ഞ ബലിദാനി കഥയും ഹര്‍ത്താല്‍ എന്ന ദുരാചാരവും

ബ്രാഹ്മണ്യ ഹുങ്ക് വീണ്ടും വെല്ലുവിളിക്കുമ്പോൾ അതിന്റെ നെഞ്ചിൽച്ചവിട്ടിപ്പോകാനുള്ള ചരിത്രപരമായ കടമ മലയാളിക്കുണ്ട്

ശബരിമലയിൽ ആദ്യത്തെ അഞ്ചു ദിവസം ആരും കയറിയില്ലല്ലോ എന്നത് വലിയൊരു ഹുങ്ക് ആയി ആരും കരുതണ്ട- സുനിൽ പി ഇളയിടം (വീഡിയോ)

അയ്യപ്പഭക്തർ കരുതിയിരിക്കുക, അവർ ബലിദാനികൾക്കായുള്ള നെട്ടോട്ടത്തിലാണ്

മുറിവില്‍ വിഷം പുരട്ടുന്ന ചാനല്‍ മുറിയിലെ ‘കോട്ടിട്ട ജഡ്ജി’മാര്‍ കേരളത്തോട് ചെയ്യുന്നത്

മിനേഷ് രാമനുണ്ണി

മിനേഷ് രാമനുണ്ണി

എഞ്ചിനീയര്‍, ബെഹ്റിനില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍