UPDATES

ദീന്‍ദയാല്‍ ഉപാധ്യായയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്; ഐ എ എസ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം

അഴിമുഖം പ്രതിനിധി 

പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ സംഭാവനകളെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദ്യം ചെയ്ത ചത്തീസ്ഗഡ് ഐ എ എസ് ഓഫീസര്‍ക്ക് സ്ഥലം മാറ്റം. പോസ്റ്റിന്റെ പേരില്‍ ഓഫീസര്‍ ക്ഷമ പറഞ്ഞിട്ടും സ്ഥലം മാറ്റം പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ല. 

കാങ്കര്‍ ജില്ലയിലെ ജില്ലാ പഞ്ചായത്ത് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ ശിവ് ആനനന്ത് തായല്‍ ആണ് ശിക്ഷാ നടപടി നേരിട്ട ഉദ്യോഗസ്ഥന്‍. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയെ കുറിച്ച് ‘പെട്ടെന്നുണ്ടായ ചില സംശയങ്ങള്‍’ മാത്രമാണ് താന്‍ ഉന്നയിച്ചത് എന്നാണ് ക്ഷമാപണത്തില്‍ ഇയാള്‍ വിശദീകരിച്ചത്. സംഘ പരിവാര്‍ അനുയായികളില്‍ നിന്നു പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് തായല്‍ പോസ്റ്റ് പിന്‍വലിക്കുകയായിരുന്നു. 

“പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായുടെ ശതാബ്ദി ആഘോഷവുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കുറിച്ച് ചില കാര്യങ്ങള്‍ അന്വേഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ പ്രത്യയ ശാസ്ത്ര നിലപാടുകളെ അളക്കാന്‍ പറ്റുന്ന തരത്തിലുള്ള ഒരു വൈജ്ഞാനിക ഗ്രന്ഥങ്ങളോ പഠനങ്ങളോ കണ്ടെത്താന്‍ കഴിഞ്ഞില്ല”തായല്‍ ഫേസ്ബുക്കില്‍ കുറിച്ചത് ഇതാണ്. കൂടാതെ ‘ഒരു തെരഞ്ഞെടുപ്പില്‍ പോലും അദ്ദേഹം വിജയിച്ചതായി കണ്ടില്ലെന്നും രാമചന്ദ്ര ഗുഹയുടെ മെയ്ക്കേര്‍സ് ഓഫ് മോഡേണ്‍ ഇന്‍ഡ്യ എന്ന പുസ്തകത്തില്‍ അദ്ദേഹത്തെ കുറിച്ച് ഒരു പരാമര്‍ശവും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും’ തായല്‍ എഴുതുകയുണ്ടായി. 

നരേന്ദ്ര മോദി ഗവണ്‍മെന്‍റ് ദീന്‍ ദയാല്‍ ഉപാധ്യയയുടെ ശതാബ്ദി വന്‍ പരിപാടികളോടെ ആഘോഷിക്കുമ്പോഴാണ് ഒരു ഐ എ എസ് ഓഫീസറുടെ ഫേസ്ബുക്ക് പരാമര്‍ശം വന്നിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍