UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫേസ് ബുക്ക് ഇന്ത്യ മേധാവി സ്ഥാനമൊഴിഞ്ഞു

അഴിമുഖം പ്രതിനിധി

ഫേസ് ബുക്ക് ഇന്ത്യ മേധാവി കിര്‍ത്തിഗ റെഡ്ഢി സ്ഥാനമൊഴിഞ്ഞു. ഉള്ളടക്കത്തിന് അനുസരിച്ച് ഡാറ്റാപായ്ക്കുകള്‍ക്ക് വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാനുള്ള നീക്കത്തിന് ട്രായ് കഴിഞ്ഞ ദിവസം തടയിട്ടിരുന്നു. ഇത് ഫേസ് ബുക്കിന്റെ ഫ്രീ ബേസിക്‌സ് പദ്ധതിക്ക് തിരിച്ചടിയായി.

ഫേസ് ബുക്കിലൂടെയാണ് കിര്‍ത്തിഗ സ്ഥാനമൊഴിയുന്ന കാര്യം പ്രഖ്യാപിച്ചത്. ഫേസ് ബുക്കിന്റെ ഇന്ത്യയിലെ ആദ്യത്തെ സ്റ്റാഫായി വരികയും കഴിഞ്ഞ ആറു വര്‍ഷത്തെ വളര്‍ച്ചയില്‍ ഭാഗമായിരിക്കുകയം ചെയ്തതിനെ അവര്‍ പോസ്റ്റില്‍ അനുസ്മരിക്കുന്നു.

ഇന്ത്യയിലെ അവരുടെ പിന്‍ഗാമിക്കുവേണ്ടിയുള്ള തെരച്ചില്‍ നടക്കുന്നതായും അവര്‍ അറിയിച്ചു. സ്ഥാനമൊഴിഞ്ഞ കിര്‍ത്തിഗ തിരികെ ഫേസ് ബുക്കിന്റെ യുഎസിലെ ആസ്ഥാനത്തേക്കാണ് പോകുന്നത്.

ചെന്നൈ സ്വദേശിനിയായ കിര്‍ത്തിഗ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്നും എംബിഎ നേടിയിട്ടുണ്ട്. 2010-ലാണ് ഇന്ത്യലെ ഓണ്‍ലൈന്‍ പ്രവര്‍ത്തനങ്ങളുടെ ഡയറക്ടറായി ഫേസ് ബുക്ക് കിര്‍ത്തിഗയെ നിയമിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ ഫേസ് ബുക്കിന്റെ അതിവേഗം വളരുന്ന വിപണിയാക്കി ഇന്ത്യയെ മാറ്റുന്നതിന് അവര്‍ക്ക് സാധിച്ചിരുന്നു. ഫ്രീ ബേസിക്‌സ് ഇന്നലെ ഇന്ത്യയിലെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍