UPDATES

സയന്‍സ്/ടെക്നോളജി

ഇനി ഫേസ്ബുക്കിനെ അണ്‍ലൈക് ചെയ്യേണ്ടി വരുമോ?

ലിലി ഹെയ് ന്യൂമാന്‍
(സ്ലേറ്റ്)

ഫേസ്ബുക്ക് ഉപയോഗിക്കുന്നവര്‍ക്ക് കമ്പനി അവരെപ്പറ്റി ശേഖരിച്ചിരിക്കുന്ന വിവരങ്ങള്‍ കാണാന്‍ അവസരം നല്‍കുമെന്ന് ഫേസ്ബുക്ക് പ്രഖ്യാപിച്ചിരിക്കുന്നു. ഉപഭോക്താക്കള്‍ക്ക്‌ ഇതിലെ വിവരങ്ങള്‍ എഡിറ്റ്‌ ചെയ്യാനും അവസരം ലഭിക്കും. എന്നാല്‍ ആളുകളെപ്പറ്റിയുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ഫേസ്ബുക്ക് ഡൊമൈനുവെളിയിലുള്ള വിവരങ്ങളും അവര്‍ ഉപയോഗിക്കാന്‍ പോകുന്നു.ഇതോടെ ഇനി സ്വകാര്യതയെപ്പറ്റി കൃത്യമായി പറയാന്‍ പാടാണ്.

ഇനി വരുന്ന ആഴ്ചകളില്‍ നിങ്ങളുടെ ലൈക്കുകളുടെയും താല്പ്പര്യങ്ങളുടെയും ശേഖരം കാണാന്‍ ഫേസ്ബുക്ക് നിങ്ങളെ അനുവദിക്കും. നിങ്ങള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ നിങ്ങള്‍ക്ക് അത് മാറ്റാം. ഫേസ്ബുക്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തതോ നിങ്ങളെ ബാധിക്കാത്തതോ ആയ പരസ്യങ്ങളും നിങ്ങള്‍ക്ക് എഡിറ്റ്‌ ചെയ്യാം. ഈ മാറ്റങ്ങളുടെ എല്ലാം പ്രധാനഉദ്ദേശം പരസ്യം തന്നെയാണ്. നിങ്ങള്‍ക്ക് ഇഷ്ടം എന്താണെന്നും ഇഷ്ടമില്ലാത്തത് എന്താണെന്നും ഫേസ്ബുക്കിന് അറിയണം. കൂടുതല്‍ ആളുകളെ തൃപ്തിപ്പെടുത്താനും കൂടുതല്‍ വിലയ്ക്ക് പരസ്യഇടം വില്‍ക്കാനുമാണ് ഫേസ്ബുക്ക് ലക്ഷ്യമിടുന്നത്.

എന്നാല്‍ നിങ്ങളുടെ ലൈക് ബട്ടനുകളെ പ്രത്യേകതരത്തില്‍ ഉപയോഗപ്പെടുത്താന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നു എന്നാണ് അറിയുന്നത്. ഫേസ്ബുക്കില്‍ നിങ്ങള്‍ എന്തെങ്കിലും ലൈക് ചെയ്യുന്ന സമയത്ത് നിങ്ങള്‍ ഏതൊക്കെ വെബ്‌സൈറ്റുകളാണ് തുറന്നിരുന്നത് എന്ന് അറിയുന്നതിലൂടെ നിങ്ങളുടെ താല്‍പ്പര്യങ്ങളും ശീലങ്ങളും കൂടുതല്‍ മനസിലാക്കാനാണ് ഫെസ്ബുക്കിന്റെ ലക്‌ഷ്യം. അതോടെ നിങ്ങളുടെ അഭിരുചികളുമായി പൂര്‍ണ്ണമായി ഇണങ്ങുന്ന പരസ്യങ്ങള്‍ നിങ്ങളുടെ ഫേസ്ബുക്ക് പേജില്‍ വന്നുതുടങ്ങും. ബ്രൌസറുകളില്‍ നിന്നുള്ള “ഡൂ നോട്ട് ട്രാക്ക്” ഒപ്ഷനുകള്‍ ഇതില്‍ ബാധകമാകില്ല.

 

ബെസ്റ്റ് ഓഫ് അഴിമുഖം

ഓഫന്‍സീവ് സൈബര്‍ എഫക്ട്‌സ് ഓപ്പറേഷന്‍സ് അഥവാ അമേരിക്കന്‍ പേടി

സ്നോഡന് രക്ഷപെടാന്‍ അഞ്ചു വഴികള്‍

ഒരു ഔട്ട്സോഴ്സ്ഡ് ഇന്ത്യന്‍ പറ്റിക്കല്‍ (ദുരന്ത) കഥ

ഫേസ് ബുക്ക്: സര്‍ക്കാര്‍ നിങ്ങളെക്കുറിച്ചും അന്വേഷിക്കാം

അമേരിക്ക വീണ്ടും പ്രതിക്കൂട്ടില്‍ – യാഹൂ, ഗൂഗിള്‍ അക്കൌണ്ടുകള്‍ ചോര്‍ത്തുന്നു

 

നിങ്ങളുടെ സ്വകാര്യതയ്ക്ക് മേല്‍ നിങ്ങള്‍ക്ക് ഒരു പിടിയുണ്ടാകുന്നത് നല്ലത് തന്നെ, എന്നാല്‍ അതോടൊപ്പം വരുന്ന പുതിയ തരം ട്രാക്കിംഗ് രീതികള്‍ നിങ്ങളുടെ സ്വകാര്യതയോട് എന്താണ് ചെയ്യാന്‍ പോകുന്നത്? ഉരുളയ്ക്ക് ഉപ്പേരിയാണോ?

Newman is lead blogger for Future Tense, a partnership of Slate, New America and Arizona State University.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍