UPDATES

വിദേശം

ഇറ്റലിയില്‍ നവ ഫാസിസ്റ്റുകളുടെ അക്കൗണ്ടുകള്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പൂട്ടിച്ചു, വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്ക് സ്ഥാനമില്ലെന്ന് വിശദീകരണം

നിയമ നടപടി സ്വീകരിക്കുമെന്ന് സംഘടന

ഇറ്റലിയിലെ നവ ഫാസിസ്റ്റ് പാര്‍ട്ടിയായ കാസപൗണ്ടിന്റെ അക്കൗണ്ടുകള്‍ ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പൂട്ടിച്ചു. ഇതിന് പുറമെ ഈ സംഘടനയില്‍പെട്ടവരുടെ അക്കൗണ്ടകളും സസ്‌പെന്റ് ചെയ്തിട്ടുണ്ട്.

വിദ്വേഷ പ്രചാരണം നടത്തുകയും ആക്രമണത്തിന് ആഹ്വാനം നല്‍കുകയും ചെയ്യുന്ന, സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും സ്ഥാനമുണ്ടായിരിക്കില്ലെന്ന കമ്പനിയുടെ വക്താവ് അറിയിച്ചു. ഫേസ്ബുക്കിന്റെ നിബന്ധനകള്‍ ഇവര്‍ ലംഘിച്ചുവെന്നും വക്താവ് അറിയിച്ചു.

2,40,000 ഫോളോയേഴ്‌സ് ഉള്ള പേജാണ് പൂട്ടിച്ചത്. ഇതിന് പുറമെയാണ് സംഘടനയിലെ നിരവധി പേരുടെയും അക്കൗണ്ടുകളും നിര്‍ത്തലാക്കിയിട്ടുണ്ട്. ഇതുവരെയില്ലാത്ത ഒരു ആക്രമാണിതെന്നാണ് സംഘടനയുടെ പ്രസിഡന്റ് ഗിയാന്‍ലുക ഇന്‍വണ്‍ പ്രതികരിച്ചത്. ഇതിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇതാദ്യമായല്ല, നവ ഫാസിസ്റ്റ് സംഘടനയ്‌ക്കെതിരെ ഫേസ്ബുക്ക് നടപടിയെടുക്കുന്നത്. കഴിഞ്ഞ ഏപ്രിലില്‍ നിരവധി നേതാക്കളുടെ എക്കൗണ്ടുകള്‍ റദ്ദാക്കിയിരുന്നു. ബെനറ്റൊ മുസ്സോളിനിയുടെ ആരാധ സംഘമായാണ് കാസപൗണ്ട് 1990 കളില്‍ തുടങ്ങിയത്. അമേരിക്കന്‍ കവിയും ഫാസിസ്റ്റ് ആശയങ്ങളുടെ വക്താവുമായിരുന്ന എര്‍സപൗണ്ടിന്റെ പേരിനെ ആധാരമാക്കിയാണ് സംഘടനയ്ക്ക് കാസപൗണ്ട് എന്ന പേര് വന്നത്.

‘ജനാധിപത്യ രീതിയില്‍’ ഫാസിസം നടപ്പിലാക്കുകയാണ് ലക്ഷ്യമെന്നാണ് സംഘടനയുടെ അവകാശ വാദം. എന്നാല്‍ വംശയീതയും അക്രമണവും പ്രോല്‍സാഹിപ്പിക്കുന്ന സമീപനമാണ് ഇവര്‍ സ്വീകരിക്കുന്നതെന്നതാണ് ഈ സംഘടനയ്‌ക്കെതിരെ ഉയര്‍ന്നുവന്ന വിമര്‍ശനം. 2011 ല്‍ ഗാര്‍ഡിയന് പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ മുസ്സോളനിയുടെ ഫാസിസ്റ്റ് രീതികളാണ് സംഘടന അതിന്റെ പ്രവര്‍ത്തനത്തിന് അടിത്തറയാക്കുന്നതെന്ന് പാര്‍ട്ടി സെക്രട്ടറി സൈമണ്‍ ഡി സ്റ്റെഫാനോ വ്യക്തമാക്കിയിരുന്നു. ഇറ്റലിയില്‍ ഈയിടെ രൂപികരിച്ച കൂട്ടുകക്ഷി സര്‍ക്കാരിനെതിരായ പ്രവര്‍ത്തനത്തിലാണ് ഇപ്പോള്‍ പാര്‍ട്ടി

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍