UPDATES

സയന്‍സ്/ടെക്നോളജി

ഇനി നിങ്ങളുടെ ഫേസ്ബുക് അക്കൌണ്ട് മരിക്കുന്നില്ല; നിങ്ങള്‍ മരിച്ചാലും

Avatar

ഹെയ്‌ലി ടി സുകയാമ
(വാഷിംഗ്ടണ്‍ പോസ്റ്റ്)

മരണത്തിന് ശേഷം ഉപയോക്താക്കള്‍ക്ക് തങ്ങളുടെ അക്കൌണ്ട് എന്തുചെയ്യണം എന്ന് തീരുമാനിക്കാന്‍ ഫേസ്ബുക്ക് അവസരമൊരുക്കുന്നു. സെക്യൂരിറ്റി സെറ്റിംഗ്‌സില്‍ ഇനി ഒരു പുതിയ ഓപ്ഷന്‍ കാണാം. സമയം വരുമ്പോള്‍ വിവരങ്ങളും അകൗണ്ട് മാനേജ് ചെയ്യലും ആരെയെങ്കിലും എല്‍പ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാന്‍ കഴിയും. 

ആളുകള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ഇഷ്ടമുള്ള ഒരു വിഷയമല്ല ഇത്. നിങ്ങളുടെ ഭൗതികവസ്തുക്കള്‍ക്ക് മരണശേഷം എന്ത് സംഭവിക്കും എന്നപോലെ തന്നെ പ്രധാനമാണ് നിങ്ങളുടെ ഡാറ്റയ്ക്ക് എന്ത് സംഭവിക്കുന്നു എന്നതും. നിങ്ങളുടെ വിവരങ്ങളെ മരണശേഷം എന്തുചെയ്യണം എന്ന് തീരുമാനിക്കാനുള്ള അവകാശം ഗൂഗിള്‍ ഇപ്പോള്‍ തന്നെ നിങ്ങള്‍ക്ക് തരുന്നുണ്ട്. യാഹൂ ജപ്പാന്‍ ആളുകളെ നിങ്ങളുടെ മരണവിവരം അറിയിക്കല്‍ മുതല്‍ ഡേറ്റ മാനേജ് ചെയ്യല്‍ വരെ ചെയ്യുന്നുണ്ട്. 

സോഷ്യല്‍ മീഡിയ ആയതു കൊണ്ടു ഫേസ്ബുക്ക് വ്യത്യസ്തമാണ്. കോളേജ് വിദ്യാര്‍ഥികളുടെ ഉപയോഗത്തിനായി ഒരു കോളേജ് വിദ്യാര്‍ഥി കണ്ടുപിടിച്ച ഒന്നാണിത്. ഹാവാര്‍ഡിലെ മുറിയിലിരുന്ന് ഫേസ്ബുക്ക് ഉണ്ടാക്കിയപ്പോള്‍ മരിച്ചുപോകുന്ന ആളുകളുടെ അകൗണ്ടിനെ പറ്റി സൂക്കര്‍ബര്‍ഗ് ചിന്തിച്ചിരുന്നു എന്ന് തോന്നുന്നില്ല. കാലം കടന്നുപോയപ്പോള്‍ ഫേസ്ബുക്കിനും ഈ മാറ്റങ്ങള്‍ ചിന്തിക്കേണ്ടിവന്നു. ഫേസ്ബുക്ക് പലപ്പോഴും സുഹൃത്തുക്കള്‍ക്കും കുടുംബത്തിനും സങ്കടം രേഖപ്പെടുത്താനുള്ള ഒരിടമായി മാറാറുണ്ട്. ഒരു ഫേസ്ബുക്ക് ഉപയോക്താവിന്റെ മരണം റിപ്പോര്‍ട്ട് ചെയ്യാനുള്ള ഓപ്ഷന്‍ ഇപ്പൊള്‍ തന്നെയുണ്ട്. ആ അക്കൌണ്ട് ഓര്‍മ്മയാക്കി മാറ്റി അതിനെ ഫ്രീസ് ചെയ്യലാണ് അപ്പോള്‍ നടക്കുന്നത്. അതില്‍ പോസ്റ്റ് ചെയ്തതൊന്നും മാറ്റാനോ ഓഡിയന്‍സിനെ മാറ്റാനോ ആ അക്കൌണ്ടിലേയ്ക്ക് ലോഗ് ഇന്‍ ചെയ്യാന്‍ പോലുമോ കഴിയില്ല. 

എന്നാല്‍ പല ഫേസ്ബുക്ക് ഉപയോക്താക്കള്‍ക്കും അത് മതിയാകുമായിരുന്നില്ല. ഫേസ്ബുക്ക് പ്രൊഡക്ഷന്‍ മാനേജരായ വനേസ കാളിസന്‍ ബര്‍ക്ക പറയുന്നു. ‘നമുക്ക് കൂടുതല്‍ ചേര്‍ക്കാന്‍ പറ്റുന്ന ഫീച്ചറുകളെപ്പറ്റി ആളുകള്‍ സ്ഥിരം അന്വേഷിക്കാറുണ്ടായിരുന്നു. ‘ആളുകള്‍ക്ക് മരണശേഷവും പുതിയ ഫ്രണ്ട് റിക്വസ്റ്റുകള്‍ സ്വീകരിക്കാനും അക്കൌണ്ട് മുന്നോട്ടു കൊണ്ടുപോകാനും ആഗ്രഹമുണ്ടായിരുന്നു.’

ഒരുവര്‍ഷത്തോളം ആളുകളില്‍ നിന്ന് ഫീഡ്ബാക്ക് സ്വീകരിച്ച ശേഷം ഫേസ്ബുക്ക് ഇപ്പോള്‍ പുതിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുകയാണ്. ഇതൊക്കെയാണ് പ്രധാനമാറ്റങ്ങള്‍: 

നിങ്ങള്‍ക്ക് ഒന്നും ചെയ്യാതിരിക്കാം. അപ്പോള്‍ ഇപ്പോഴുള്ള നിയമപ്രകാരം ആരെങ്കിലും മരണവിവരം അറിയിച്ച ശേഷം ക്രിയാത്മകമായ മരണസര്‍ട്ടിഫിക്കറ്റു കാണിച്ചാല്‍ നിങ്ങളുടെ അക്കൌണ്ട് ഒരു ഓര്‍മ്മയായി സൂക്ഷിക്കപ്പെടും. 

മരണശേഷം അക്കൌണ്ട്  ഡിലീറ്റ് ചെയ്യാന്‍ നിങ്ങള്‍ക്ക് ഫേസ്ബുക്കിനോട് ആവശ്യപ്പെടാം. 

നിങ്ങളുടെ മരണശേഷം അക്കൌണ്ട് കൈകാര്യം ചെയ്യാന്‍ ന്നിങ്ങള്‍ക്ക് ഒരാളെ ഏര്‍പ്പാടാക്കാം. നിങ്ങളുടെ മരണവിവരം അറിഞ്ഞുകഴിഞ്ഞാല്‍ നിങ്ങളുടെ മരണം മറ്റുള്ളവരെ അറിയിക്കുന്ന രീതിയിലേയ്ക്ക് നിങ്ങളുടെ ടൈംലൈന്‍ മാറും. നിങ്ങളുടെ പേരിനു മുമ്പ് റിമംബറിംഗ് എന്ന വാക്ക് ചേര്‍ക്കപ്പെടും. നിങ്ങളുടെ പേര് ജോണ്‍ ഡോ എന്നാണെങ്കില്‍ പിന്നെ നിങ്ങളുടെ അക്കൌണ്ട് റിമംബറിംഗ് ജോണ് ഡോ എന്നായിരിക്കും. 

നിങ്ങള്‍ അകൗണ്ട് കൈകാര്യം ചെയ്യാന്‍ ഏല്‍പ്പിക്കുന്നയാള്‍ ഒരു ഫേസ്ബുക്ക് അംഗമായിരിക്കണം, ഫേസ്ബുക്കില്‍ കാര്യങ്ങള്‍ ചെയ്ത് പരിചയമുള്ള ആളാകണം. ഒരു യൂസറുടെ അക്കൌണ്ടില്‍ മെസേജുകള്‍ അയക്കുക മുതലായ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയണം. പ്രൊഫൈല്‍ പിക്ച്ചറും കവര്‍ ഫോട്ടോയും മാറ്റാന്‍ കഴിയണം. മരിച്ച ഒരു യൂസറുടെ ആക്റ്റിവിറ്റി ആളുകളെ ബുദ്ധിമുട്ടിക്കുമെന്നതിലാല്‍ ഈ മാറ്റങ്ങള്‍ ആളുകള്‍ക്ക് കാണാന്‍ കഴിയില്ല. 

നിങ്ങളുടെ മരണശേഷം നിങ്ങളുടെ വിവരങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ നിങ്ങള്‍ ഏര്‍പ്പെടുത്തുന്ന ആള്‍ക്ക് കഴിയുമോ എന്നതും നിങ്ങള്‍ക്ക് തീരുമാനിക്കാം. നിങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന വിവരങ്ങള്‍ അത്ര പ്രധാനമാകണമെന്നില്ല ഫോട്ടോകള്‍, മഹദ് വചനങ്ങള്‍, തമാശകള്‍ എന്നാല്‍ അത്തരം കൊച്ചുകര്യങ്ങളാണ് ഒരാള്‍ മരിക്കുമ്പോള്‍ ആളുകള്‍ക്ക് നഷ്ടപ്പെടുന്നത്.

ഒരു യൂസര്‍ മരിക്കുമ്പോള്‍ ഫോട്ടോകള്‍ക്ക് ആക്‌സസ് ആണ് പ്രധാനമായി ആവശ്യപ്പെടുന്ന ഒരു കാര്യം. 

ഈ ആര്‍ക്കൈവല്‍ ഡാറ്റയില്‍ മെസേജുകള്‍ പെടില്ല. നിങ്ങളുടെ മരണശേഷം നിങ്ങളുടെ വിവരങ്ങള്‍ ആരാണ് കൈകാര്യം ചെയ്യേണ്ടത് എന്നതില്‍ മാറ്റങ്ങളും വരുത്താം വേണമെങ്കില്‍. മനുഷ്യരുടെ കാര്യമല്ലേ. 

ഈ വേദനാജനകമായ അനുഭവം അല്‍പ്പമെങ്കിലും മിനുസപ്പെടുത്താന്‍ ഫേസ്ബുക്ക് ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. യൂസര്‍മാര്‍ ആവശ്യപ്പെടുന്ന പ്രധാന ടൂളുകളില്‍ ഒന്നാണ് ഇതെന്ന് കാളിസന്‍ ബര്‍ക്ക പറയുന്നു. 

ഫേസ്ബുക്കിന്റെ അവകാശി എന്ന ഓപ്ഷന്‍ അമേരിക്കയിലാണ് ആദ്യം നടപ്പില്‍ വരിക. ഒരു അവകാശിയെ തീരുമാനിക്കുന്ന ആളെ ഓരോ വര്‍ഷവും ഈ വിവരം ഫേസ്ബുക്ക് ഓര്‍മ്മപ്പെടുത്തും. അപ്പോള്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ വരുത്താം. ഈ ഫീച്ചര്‍ മറ്റു രാജ്യങ്ങളിലും തുടരാന്‍ ഫേസ്ബുക്ക് ആലോചിക്കുന്നുണ്ടെങ്കിലും മരണത്തോടുള്ള ഓരോ രാജ്യങ്ങളുടെയും സമീപനത്തെ അടിസ്ഥാനപ്പെടുത്തിയാവും അന്തിമ തീരുമാനം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍