UPDATES

സിനിമാ വാര്‍ത്തകള്‍

ദിലീപിനായി ഇന്‍ഡസ്ട്രി എന്ത് റിസ്കും എടുക്കും; കാരണമുണ്ട്

ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട ഊര്‍മ്മിള ഉണ്ണിയും, ഉഷയും സ്ത്രീകളാണ്. അതുകൊണ്ട് ദിലീപിനെ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധമെന്ന് പറയരുത്

നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായി വിചാരണ നേരിടുന്ന നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചെടുക്കാന്‍ താരങ്ങളുടെ സംഘടന തീരുമാനിച്ചു. ദിലീപിനെ തിരിച്ചെടുക്കാന്‍ ഏറ്റവും കൂടുതല്‍ വാദിച്ചത് നടിമാരായിരുന്നു എന്നാണ് പുതിയ തീരുമാനത്തെ അനുകൂലിക്കുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ വാദിച്ചത്. അതിനെ വിശകലനം ചെയ്യുകയാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വിശാഖ് ശങ്കര്‍.

ദിലീപിനെ തിരിച്ചെടുക്കാന്‍ ആവശ്യപ്പെട്ട ഊര്‍മ്മിള ഉണ്ണിയും, ഉഷയും സ്ത്രീകളാണ്. അതുകൊണ്ട് ദിലീപിനെ തിരിച്ചെടുത്ത നടപടി സ്ത്രീ വിരുദ്ധമെന്ന് പറയരുത്….

ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുത്ത സിനിമാക്കാരുടെ മുഖ്യവാദമായിരുന്നു മുകളില്‍ പറഞ്ഞത്‌. സ്ത്രീയായി പിറന്നവരില്‍ ആരിലും സ്ത്രീവിരുദ്ധത ഉണ്ടാവില്ല എന്ന്, സ്ത്രീപക്ഷവാദിയാവാന്‍ സ്ത്രീയായി പിറന്നാല്‍ മാത്രം മതി എന്ന് ഇവര്‍ ഏത്’ കിരന്തം ‘ വായിച്ചാണോ മനസിലാക്കിയത്!

സിനിമ എന്നുവച്ചാല്‍ ആള്‍ക്കാരെ രസിപ്പിക്കുക, അതുവഴി മുടക്കു മുതലും ലാഭവവും ഉറപ്പുവരുത്തുക എന്നത് മാത്രമാണ് എന്ന് പ്രഖ്യാപിക്കുന്ന സിനിമാ വ്യവസായം. ഈ രസിപ്പിക്കല്‍ എന്നുവച്ചാല്‍ സ്ത്രീ, ദളിത്‌ വിരുദ്ധതകള്‍ ഇല്ലാതെ നമുക്കെന്ത് രസം എന്ന് പ്രഖ്യാപിക്കുന്ന ഒരു സമൂഹമുഖ്യധാരയെ രസിപ്പിക്കല്‍. അതിന് നിന്നുകൊടുക്കാന്‍ പറ്റാത്തത്ര നൈതിക ഭാരങ്ങള്‍ ഒന്നുമില്ലാത്ത “ലൈറ്റായ”താരങ്ങളും, അതിന്റെ താല്പര്യങ്ങള്‍ക്ക് വിരുദ്ധമായി നില്‍കുന്ന എന്തിനെയും എന്ത് വഴിയും തകര്‍ക്കാന്‍ മടിയില്ലാത്ത കനപ്പെട്ട വ്യവസായികളും ആണ് ഇന്നത്തെ സിനിമ വ്യവസായത്തെ മുന്നോട്ട് നയിക്കുന്നത്.

ദിലീപില്‍ അത്തരം ഒരു താരവും വ്യവസായിയും ഒന്നിക്കുന്നു. അതുകൊണ്ട് തന്നെ അയാള്‍ക്കായി ഇന്‍ഡസ്ട്രി എന്ത് റിസ്കും എടുക്കും, എന്തും ചെയ്യും. അതില്‍ ഉള്‍കാമ്പും തന്റേടവും ഉള്ള സ്ത്രീകള്‍ക്ക് പോലും മാറിനില്‍ക്കാനും സമാന്തര മാര്‍ഗ്ഗങ്ങള്‍ നോക്കാനുമല്ലാതെ ഇടപെടാന്‍ പറ്റുന്നില്ല. അപ്പോഴാണ്‌ വലമ്പിരി ശംഖിന്റെ പരസ്യവും മുരുകന്‍ കാട്ടാക്കടയുടെ കവിതയുമായി നടക്കുന്ന പാവം ഊര്‍മ്മിള ഉണ്ണി. അവര്‍ പറഞ്ഞാല്‍ പിന്നെ സ്ത്രീ വിരുദ്ധയില്ലത്രേ..,അതില്‍ അപ്പീലും!

*ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്

പെട്ടേനെ…! അമ്മയും ഗണേഷും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍