UPDATES

ട്രെന്‍ഡിങ്ങ്

മതം ഇല്ലാത്ത മരുന്ന് മതി, മതം ചോദിക്കുന്ന ഫോം ആശുപത്രി അധികൃതർ പിൻവലിച്ചു.

ഫേസ്ബുക്കിലെങ്കിലും പുരോഗമന ചിന്താഗതിക്കാര്‍ ആയ ആള്‍ക്കാര്‍ ഇത് പോലുള്ളവയെ സംശയ ദൃഷ്ടിയോടെ കാണുകയും, ചോദ്യം ചെയ്യുകയും, അതിലെ പൊള്ളത്തരം പരിഹാസ യോഗ്യമാണ് എന്ന് വിളിച്ചു പറയുകയും ചെയ്യുന്നു എങ്കില്‍ ഞാന്‍ അത് ശുഭ സൂചകം തന്നെയാണ്.”

ആശുപത്രികളിലെ രജിസ്‌ട്രേഷൻ ഫോമുകളിൽ എന്തിനാണ് മതവും,ജാതിയും ചോദിക്കുന്ന കോളങ്ങൾ എന്ന് സോഷ്യൽ മീഡിയ ചോദിക്കുന്നു. ലൂർദ് മിഷൻ ഹോസ്പിറ്റലിലെ രെജിസ്ട്രേഷന്‍ ഫോമില്‍ മതം എന്ന കോളത്തിനു നേരെ “മതമില്ലാത്ത മരുന്ന് മതി” എന്നെഴുതിയ റെസീപ്റ്റ് സോഷ്യൽ മീഡിയയിൽ തരംഗം ആയിരുന്നു. പീരുമേട് സ്വദേശി സരസമ്മ എന്ന 58 കാരിയാണ് തികച്ചും പുരോഗമനകരമായ ഈ മാറ്റത്തിനു തുടക്കം കുറിച്ചിരിക്കുന്നത്, ലൂർദ് ഹോസ്പിറ്റലിൽ തനിക്ക് ലഭിച്ച രജിസ്‌ട്രേഷൻ ഫോമിൽ പേരും, വിലാസവും എഴുതിയ കോളത്തിനു താഴെ ‘മതം’ ഏതെന്നു വ്യക്തമാക്കണം എന്നാവശ്യപ്പെടുന്ന സെക്ഷനിൽ “മതമില്ലാത്ത മരുന്ന് മതി” എന്നെഴുതിയത്. സി (ക്രിസ്ത്യൻ) എച് (ഹിന്ദു) എം (മുസ്ലിം) തുടങ്ങിയ ഓപ്‌ഷൻസ് വെട്ടി കളഞ്ഞു കൊണ്ടാണ് അവർ ഉരുളയ്ക്കുപ്പേരി കണക്കെ ആശുപത്രി അധികൃതർക്ക് മറുപടി നൽകിയത്. പിന്നീട് റെസീപ്റ്റിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാകുകയായിരുന്നു.സംഗതി വലിയ ചർച്ചയായതോടെ ആശുപത്രി അധികൃതർ ഫോം പിൻവലിച്ചു തടിയൂരിയിട്ടുണ്ട്.

ഇൻഫോ ക്ലിനിക് പേജ് അഡ്മിനും, ഡോക്ടറുമായ ദീപു സദാശിവന്റെ ഫെയ്സ്ബൂക് പോസ്റ്റിൽ ഇപ്രകാരം പറയുന്നു ” നമ്മുടെ സമൂഹം രൂപീകൃതമായിട്ടുള്ളതും, നില നിന്ന് പോരുന്നതും മതത്തിന്റെ/ജാതിയുടെയൊക്കെ അദൃശ്യമായ അനേകം വെവ്വേറെ അടരുകളായിത്തന്നെയാണ്.പ്രബുദ്ധത പുറമേ നടിക്കുന്നത് കൊണ്ട് വളരെ സൂക്ഷ്മവും അത്രയെളുപ്പം ഗ്രാഹ്യമല്ലാത്തതുമായ (subtle) ആയിട്ടാണ് ഈ വേര്‍ തിരിക്കല്‍ പ്രക്രിയ ഒക്കെ നടക്കുന്നതും വിവേചനം പ്രാവര്‍ത്തികമാവുന്നതും.ഉത്തരേന്ത്യയിലൊക്കെ നടക്കുന്നത് പോലെ മതം ജാതി ഒക്കെ പച്ചയ്ക്ക് പറഞ്ഞു ആക്രമിക്കുന്നത് കേരളത്തില്‍ നടക്കില്ല തന്നെ!

ജീവിതാനുഭവങ്ങള്‍ ആണ് പലപ്പോഴും ഇത് തിരിച്ചറിയാന്‍ സഹായിക്കുന്നത്,പൊതുവില്‍ പറഞ്ഞാല്‍ മത ജാതി ശ്രേണികളില്‍, മത/ലിംഗ ന്യൂനപക്ഷങ്ങളില്‍ അടിത്തട്ടില്‍ ഉള്ളവര്‍ ഇതിന്‍റെ തിക്താനുഭവങ്ങള്‍ ഏറ്റു വാങ്ങി അനുഭവിച്ചറിയുമ്പോള്‍, പ്രിവിലേജ് ഉള്ള ഒരാള്‍ക്ക്‌ കാര്യങ്ങള്‍ ഒക്കെ ഭംഗി ആയി നടക്കുന്നുണ്ടല്ലോ എന്താ കുഴപ്പം എന്നുള്ള ചിന്ത ആവും വരുക. ചിലര്‍ക്ക് അറിഞ്ഞാലും ഇത് മനസ്സിലാക്കാനുള്ള ഉള്‍ക്കാഴ്ച ഉണ്ടാവില്ല. (അവരുടെ പ്രശ്നം അല്ല..ഇതൊരു ഉദാ: ആയി പറഞ്ഞു എന്നെ ഉള്ളൂ വ്യക്തിപരമായി നെല്‍സനെ അല്ല ഉദ്ദേശിക്കുന്നത്)
“ബ്രെഡ്‌ ഇല്ലേല്‍ എന്താ കേക്ക് കഴിച്ചൂടെ” എന്ന് ചോദിക്കുന്ന അവസ്ഥ…
“ദളിതര്‍ക്ക് ഒക്കെ കേരളത്തില്‍ എന്താ പ്രശ്നം?പണ്ട് ഞങ്ങളുടെ മുറ്റത്തു മണ്ണില്‍ കുഴി കുത്തി കുമ്പിളില്‍ കഞ്ഞി കൊടുത്തിരുന്നവന്മാര്‍ക്ക് ഇപ്പൊ ഒപ്പം ഇരിക്കാം ഫുഡ്‌ കഴിക്കാം, എല്ലാം മാറിയില്ലേ”.എന്ന് ചോദിക്കുന്നതില്‍ ഉള്ള അപാകത തിരിച്ചറിയാന്‍ കഴിയായ്ക…!! പറഞ്ഞു വന്നത് ഇത്തരം അവസ്ഥ ഉള്ള ഒരു സമൂഹത്തില്‍ നമ്മള്‍ കൃത്യമായ കാരണങ്ങള്‍ ഇല്ലാതെ ജാതി മതം പറഞ്ഞു വേര്‍തിരിക്കുന്ന ഏതൊരു അവസ്ഥയും സംശയ ജനകം തന്നെ ആണ്, unless untill otherwise proven…ഒരു Skeptic എന്ന നിലയ്ക്ക് അതിനെ സംശയത്തോടെ കാണാനേ എന്നെ എന്റെ ജീവിത അനുഭവങ്ങളും പരിസരവും പഠിപ്പിക്കുന്നുള്ളൂ.

ഫേസ്ബുക്കിലെങ്കിലും പുരോഗമന ചിന്താഗതിക്കാര്‍ ആയ ആള്‍ക്കാര്‍ ഇത് പോലുള്ളവയെ സംശയ ദൃഷ്ടിയോടെ കാണുകയും, ചോദ്യം ചെയ്യുകയും, അതിലെ പൊള്ളത്തരം പരിഹാസ യോഗ്യമാണ് എന്ന് വിളിച്ചു പറയുകയും ചെയ്യുന്നു എങ്കില്‍ ഞാന്‍ അത് ശുഭ സൂചകം തന്നെയാണ്.”

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍