UPDATES

അശ്ലീലസൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കില്ലെന്നു കേന്ദ്രം

അഴിമുഖം പ്രതിനിധി 

അശ്ലീല വെബ്‌സൈറ്റുകള്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത്‌ സാധ്യമല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ . എന്നാല്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങിയ സൈറ്റുകള്‍ നിരോധിച്ചിട്ടുള്ളതായും  കേന്ദ്രം സുപ്രീം കോടതിയില്‍ വ്യക്തമാക്കി. അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്ഗി ആണ് കേന്ദ്രസര്‍ക്കാറിന്‍റെ പ്രതിനിധിയായി കോടതിയെ ഇക്കാര്യം ബോധിപ്പിച്ചത്. അശ്ലീല സൈറ്റുകള്‍ കാണുന്നത് വ്യക്തികളുടെ സ്വതന്ത്ര്യമാണെന്നും  അതില്‍ കടന്നുകയറ്റം ആവശ്യമില്ലെന്നും എന്നാല്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ അടങ്ങുന്ന സൈറ്റുകള്‍ നിര്‍ബന്ധമായും നിരോധിക്കേണ്ടതാണെന്നും കോടതി പറഞ്ഞു .

2013ല്‍ കമലേഷ് വസ്വാനി എന്ന അഭിഭാഷകന്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ 857 അശ്ലീലസൈറ്റുകള്‍ നിരോധിച്ചുകൊണ്ടുള്ള ഉത്തരവിറക്കിയത് . ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയര്‍ന്നത്. 

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍