UPDATES

പാര്‍ട്ടിക്ക് സമാന്തര നേതൃത്വം നല്‍കാമെന്നാണോ വിഎസ് കരുതുന്നതെന്ന് സെക്രട്ടറിയേറ്റ് പ്രമേയം

വിഎസ് അച്യുതാനന്ദന് എതിരെ സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ പ്രമേയം. വിഎസ് യുഡിഎഫിന് വേണ്ടി പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തുന്നുവെന്ന് പ്രമേയം വിമര്‍ശിക്കുന്നു. അദ്ദേഹം പിബിയെ വെല്ലുവിളിക്കുകയും പിബിയെ തള്ളിപ്പറയുകയുമാണ്. വിഎസ് പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്നുവെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു. 

വിഎസ് കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ സെക്രട്ടറിയേറ്റ് തള്ളിക്കളഞ്ഞു. ആര്‍എസ്പിയും ജെഡിയുവും എല്‍ഡിഎഫ് വിട്ടത് പിണറായി വിജയന്‍ കാരണമല്ല. പാര്‍ട്ടി സെക്രട്ടറി നടത്തുന്ന ഒറ്റയാന്‍ പ്രവര്‍ത്തനമല്ല. ഇക്കാര്യത്തില്‍ പിബി തന്നെ വിഎസിന്റെ വാക്കുകളെ തള്ളിക്കളഞ്ഞിട്ടുണ്ട്. വിവിധ വിഷയങ്ങളില്‍ വിഎസിന്റെ നിലപാടുകളെ പാര്‍ട്ടി തിരുത്തിയിട്ടും അദ്ദേഹം തെറ്റുകള്‍ ആവര്‍ത്തിക്കുകയാണ്. മുമ്പ് വ്യക്തത വരുത്തിയ കാര്യങ്ങളാണ് അദ്ദേഹം വീണ്ടും വീണ്ടും ഉന്നയിക്കുന്നത്.

യുഡിഎഫ് പ്രതിസന്ധി നേരിടുന്ന ഘട്ടങ്ങളില്‍ വലതുപക്ഷ മാധ്യമങ്ങള്‍ക്ക് ആഘോഷിക്കാന്‍ തരത്തില്‍ വിഎസ് പാര്‍ട്ടിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. കേരളത്തിലെ പാര്‍ട്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവനകള്‍ വിഎസിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് ആദ്യമായല്ല. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയുടെ നിലപാടുകള്‍ക്ക് ചേര്‍ന്നതല്ല. അദ്ദേഹത്തിന്റെ നിലപാടുകള്‍ വലതുപക്ഷ മാധ്യമങ്ങളെ ശക്തിപ്പെടുത്തുന്നത്. തെറ്റായ പ്രചാരണങ്ങള്‍ക്ക് വിഎസ് വിശ്വാസ്യത നല്‍കുകയാണ് ചെയ്യുന്നത്. അതിന് പിന്നില്‍ പാര്‍ട്ടി താല്‍പര്യങ്ങളല്ല ഉള്ളത്. വിഭാഗീയ ഉദ്ദേശത്തോടെയാണ് വിഎസിന്റെ ഇത്തരം നിലപാടുകളെന്ന് കേന്ദ്രകമ്മിറ്റി മുമ്പ് വ്യക്തമാക്കിയിട്ടുള്ളത്. വിഎസിന്റെ നിലപാടുകള്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നതാണ്. 

പാര്‍ട്ടിയുടെ നയങ്ങളെ വക്രീകരിക്കാനാണ് വിഎസ് ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വികസനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സീതാറാം യെച്യൂരി വ്യക്തമാക്കിയിട്ടുണ്ട്. മുന്നണി വിപുലീകരണം വ്യക്തിപരമായ അജണ്ടയായി വിഎസ് കണക്കാക്കുന്നു. തനിക്ക് സംഘടനാ തത്വങ്ങള്‍ ബാധകമല്ലെന്നാണ് വിഎസ് ധരിക്കുന്നത്. സംസ്ഥാനത്ത് സമാന്തര നേതൃത്വം നല്‍കുന്ന രീതിയിലാണ് വിഎസ് പോകുന്നത്. അത് വച്ച് പുലര്‍ത്താന്‍ ആകില്ലെന്ന് കോടിയേരി പറഞ്ഞു. പാര്‍ട്ടി അണികളിലെ ആശയകുഴപ്പം ഇല്ലാതാ്ക്കാനും പ്രതിരോധിക്കാനുമാണ് ഈ പ്രമേയമെന്നും വിഎസിനെതിരായ അച്ചടക്ക നടപടിയല്ലെന്നും കോടിയേരി പറഞ്ഞു. വിഎസ് പാര്‍ട്ടിക്ക് വിധേയമാകുമെന്ന ശുഭാപ്തി വിശ്വാസവും കോടിയേരി പങ്കുവച്ചു. 

മലബാര്‍ സിമെന്റ്‌സുമായി ബന്ധപ്പെട്ട് എളമരം കരീമിനെതിരായി ഉയര്‍ന്ന ആരോപണങ്ങളില്‍ കരീമിന് പിന്തുണച്ച് സെക്രട്ടറിയേറ്റ് പ്രമേയം പാസാക്കി. ബാര്‍ കുംഭകോണകേസില്‍ പ്രതിസന്ധിയിലായിരിക്കുന്ന യുഡിഎഫിനെ രക്ഷിക്കുന്നതിനാണ് ഇപ്പോള്‍ ഈ വിഷയം ഉയര്‍ന്ന് വരുന്നതെന്ന് പ്രമേയത്തില്‍ പറയുന്നു. മുസ്ലിംലീഗുമായി യാതൊരു ബന്ധത്തിനുമില്ലെന്നും കോടിയേരി പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍