UPDATES

ശിവസേന മഹാരാഷ്ട്രയെ മാനംകെടുത്തി:ഫഡ്‌നാവിസ്‌

Avatar

പാകിസ്താന്‍ മുന്‍ വിദേശകാര്യ മന്ത്രി ഖുര്‍ഷിദ് മഹമ്മൂദ് കസൂരിയുടെ പുസ്തക പ്രകാശനത്തോട് അനുബന്ധിച്ച് മുഖ്യസംഘാടകന്‍ സുധീന്ദ്രകുല്‍ക്കര്‍ണിയെ കരിമഷി ഒഴിച്ച വിഷയം ബിജെപി-ശിവസേന സഖ്യത്തെ ബാധിക്കുന്നു. വരുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ശിവസേന തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ശിവസേനാ പ്രവര്‍ത്തകനാണ് മുന്‍ ബിജെപി നേതാവ് കൂടിയായ കുല്‍ക്കര്‍ണിയുടെ ദേഹത്ത് കരിമഷി ഒഴിച്ചത്. കല്ല്യാണ്‍-ഡോംബിവാലി മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ 122 സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കാനാണ് ശിവസേനയുടെ നീക്കം. കസൂരിയുടെ പുസ്തക പ്രകാശനത്തിന് എതിരായ ശിവസേനയുടെ പ്രതിഷേധം സംസ്ഥാനത്തിന് മോശംപേരുണ്ടാക്കിയെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കുറ്റപ്പെടുത്തി. പ്രകാശന ചടങ്ങിന് വലിയ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്.

Avatar

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍