UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആര്‍എസ്എസിന്റെ ‘ഉത്തമ സന്താന’ പദ്ധതി ഹിറ്റ്ലറുടെതെന്ന് കോടിയേരി

ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി തിരിച്ചു കൊണ്ടുവരികയാണ് ലക്ഷ്യം

‘ഉത്തമ സന്താനങ്ങള്‍’ക്ക് ജന്മം നല്‍കി ശക്തമായ ഇന്ത്യ രൂപീകരിക്കാന്‍ ഗര്‍ഭവിജ്ഞാന്‍ സംസ്ക്കാരം വളര്‍ത്തണമെന്ന് പറയുന്ന ആര്‍എസ്എസിന്റെ ആരോഗ്യഭാരതി ഹിറ്റ്‌ലര്‍ ജര്‍മനിയില്‍ ആവിഷ്കരിച്ച പദ്ധതിയുടെ പുതിയ രൂപമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഗുജറാത്ത് സര്‍വകലാശാലയില്‍ 1960 ഡിസംബര്‍ 17ന് നടന്ന സെമിനാറില്‍ ഗോള്‍വാള്‍ക്കര്‍ അവതരിപ്പിച്ച വിഷയം വിവാഹിതരാകുന്ന സ്ത്രീകള്‍ക്ക് ആദ്യം ബ്രാഹ്മണരുടെ കുട്ടികള്‍ ഉണ്ടാകണമെന്ന ആശയമായിരുന്നു. ഗോള്‍വാള്‍ക്കറുടെആ നയം നടപ്പിലാക്കുകയാണ് ആര്‍എസ്എസ് ഇപ്പോള്‍. ചാതുര്‍വര്‍ണ്യ വ്യവസ്ഥിതി തിരിച്ചു കൊണ്ടുവരികയാണ് അവരുടെ ലക്ഷ്യം.

‘കമ്യൂണിസ്റ്റ് വിമുക്ത ലോകം കോണ്‍ഗ്രസ് വിമുക്ത രാജ്യം’ എന്നതാണ് ബിജെപിയുടെ മറ്റൊരു മുദ്രാവാക്യം. ഇന്ന് ലോകത്ത് 150-ല്‍ അധികം രാജ്യത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ ശക്തമായി പ്രവര്‍ത്തിക്കുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തെ തുടച്ചു നീക്കാന്‍ ശ്രമിച്ച ഹിറ്റ്ലര്‍ പരാജയപ്പെടുകയായിരുന്നു. ഹിറ്റ്‌ലര്‍ തോറ്റിടത്ത് വിജയിക്കാമെന്ന് അമിത്ഷാ മോഹിക്കേണ്ടതില്ലെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.

പത്തനംതിട്ട കോഴഞ്ചേരിയില്‍ സിപിഎം പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍