UPDATES

ഫൈസല്‍ വധം: സഹോദരീ ഭര്‍ത്താവടക്കം എട്ടു പേര്‍ അറസ്റ്റില്‍

അഴിമുഖം പ്രതിനിധി

കൊടിഞ്ഞി പുല്ലാണി ഫൈസലിനെ (30) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ സഹോദരി ഭര്‍ത്താവുള്‍പ്പടെ എട്ടു പേര്‍ അറസ്റ്റിലായി. കൊലപാതകത്തിന് ഗൂഢാലോചന നടത്തിയവരെയും കൃത്യത്തിന് സഹായിച്ചവരെയുമാണ് മലപ്പുറം ഡി വൈ എസ് പി  പി.എം. പ്രദീപിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. കൃത്യം ചെയ്ത പ്രവര്‍ത്തികളെ പിടികൂടാനായിട്ടില്ല. മതം മാറിയതിന്റെ പേരിലാണ് ഫൈസലിനെ കൊലപ്പെടുത്തിയതെന്ന് ആരോപണം.

നന്നമ്പ്ര, കൊടിഞ്ഞി, ചുള്ളിക്കുന്ന് സ്വദേശികളായ ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് പുല്ലാണി വിനോദ് (39), ഫൈസലിന്റെ മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് (32), കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് (32), കൊടിഞ്ഞിയിലെ ഡ്രൈവിങ് സ്‌കൂള്‍ നടത്തിപ്പുകാരായ പാലത്തിങ്ങല്‍ പള്ളിപ്പടി ലിജു എന്ന ലിജീഷ് (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്ത ഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവര്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്നാണ് വിവരം.

കഴിഞ്ഞ 19-നായിരുന്നു സംഭവം. അന്ന് രാവിലെ ഭാര്യാപിതാവിനെയും മാതാവിനെയും താനൂര്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് കൊണ്ടുവരാന്‍ ഓട്ടോറിക്ഷയുമായി പോകുംവഴി കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ബൈക്കിലത്തെിയ സംഘം ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ഫൈസല്‍ ഇസ്ലാം സ്വീകരിച്ചതും ഭാര്യയും മൂന്ന് മക്കളും ഇസ്ലാം മത വിശ്വാസികളുമായതുമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കരുതുന്നത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍