UPDATES

ന്യൂസ് അപ്ഡേറ്റ്സ്

എംബി ഫൈസല്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി; മലപ്പുറത്ത് തെരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞു

വിജയപ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ഫൈസല്‍

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മലപ്പുറത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായി ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റും മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗവുമായ അഡ്വ. എംബി ഫൈസലിനെ നിശ്ചയിച്ചു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് പ്രഖ്യാപനം നടത്തിയത്.

ഇതോടെ മലപ്പുറത്തെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമായിരിക്കുകയാണ്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മുസ്ലിംലീഗിന്റെ പികെ കുഞ്ഞാലിക്കുട്ടിയും ബിജെപി സ്ഥാനാര്‍ത്ഥിയായി ശ്രീപ്രകാശുമാണ് മത്സരിക്കുന്നത്. കുഞ്ഞാലിക്കുട്ടിക്കെതിരെ യുവനേതാവിനെ മത്സരിപ്പിക്കാനാണ് എല്‍ഡിഎഫില്‍ അന്തിമ തീരുമാനമായത്. പരിചയ സമ്പന്നനായ ഒരാളെ മത്സരിപ്പിക്കാമെന്ന് അഭിപ്രായമുയര്‍ന്നിരുന്നു. 2004ല്‍ മഞ്ചേരിയില്‍ നിന്നും മത്സരിച്ച ടികെ ഹംസയായിരുന്നു സാധ്യതാലിസ്റ്റിലുണ്ടായിരുന്ന മറ്റൊരാള്‍.

എന്നാല്‍ യുവാവായ ഫൈസല്‍ മത്സരിക്കുമ്പോള്‍ പോരാട്ടം ശക്തമാകുമെന്ന വിലയിരുത്തല്‍ അദ്ദേഹത്തിന് ഗുണം ചെയ്തു. വിജയ പ്രതീക്ഷയോടെയാണ് മത്സരത്തിന് ഇറങ്ങുന്നതെന്ന് ഫൈസല്‍ പ്രതികരിച്ചു. പാര്‍ട്ടി നല്‍കിയ അംഗീകാരം ഉത്തരവാദിത്വത്തോടെ നിറവേറ്റും. ദേശീയ രാഷ്ട്രീയമായിരിക്കും പ്രധാനമായും ചര്‍ച്ചയാകുന്നതെന്നും ഫൈസല്‍ വ്യക്തമാക്കുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍