UPDATES

എഡിറ്റര്‍

ഘാനയിലെ വ്യാജ യുഎസ് എംബസി അടച്ചുപൂട്ടി

Avatar

അഴിമുഖം പ്രതിനിധി

10 വര്‍ഷത്തോളമായി അനധികൃതമായി വിസ അനുവദിച്ചിരുന്ന ഘാനയിലെ വ്യാജ അമേരിക്കന്‍ എംബസി അടച്ചുപൂട്ടി. തലസ്ഥാനമായ ആക്രയില്‍ ഒരു ക്രിമിനല്‍ തട്ടിപ്പ് സംഘമാണ് വ്യാജ എംബസി നടത്തിയത്. ഘാന അധികൃതര്‍ ഇത് അടച്ചുപൂട്ടിയതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‌റ് അറിയിച്ചു.

കെട്ടിടത്തിന്‌റെ പുറത്ത് അമേരിക്കന്‍ ദേശീയപതാക നാട്ടിയിട്ടുണ്ട്. അകത്ത് പ്രസിഡന്‌റ് ബറാക് ഒബാമയുടെ ഫോട്ടോയുണ്ട്. ഘാന സ്വദേശികളായ ക്രിമിനലുകളും ഒരു അഭിഭാഷകനും ചില തുര്‍ക്കി സ്വദേശികളുമാണ് ഈ വ്യാജ എംബസി നടത്തിയിരുന്നതെന്നാണ് വിവരം. ഇംഗ്ലീഷും ഡച്ചും അറിയാവുന്ന തുര്‍ക്കി സ്വദേശികളാണ് എംബസി ജീവനക്കാരായി ചമഞ്ഞ് രംഗത്തുണ്ടായിരുന്നത്. വ്യാജ ഡച്ച് (നെതര്‍ലാന്‌റ്‌സ്) എംബസിയും കണ്ടെത്തിയിട്ടുണ്ട്.

ഘാനയിലെ വ്യാജ യുഎസ് എംബസി

6000 ഡോളറിനാണ് വ്യാജ വിസ നല്‍കിയിരുന്നത്. കള്ളനോട്ടുകളും വ്യാജരേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കന്‍ വിസകളും പിടിച്ചെടുത്തു. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 150 വ്യാജ പാസ്‌പോര്‍ട്ടുകള്‍ മൊബൈല്‍ ഫോണുകള്‍, ലാപ്പ്‌ടോപ്പുകള്‍ എന്നിവയും പിടിച്ചെടുത്തിട്ടുണ്ട്.

ഘാനയിലെ ശരിക്കുള്ള യു എസ് എംബസി

വായനയ്ക്ക്: https://goo.gl/rPOAoV

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍