UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒരിയ്ക്കലും വിമാനത്തില്‍ കയറാത്ത കര്‍ഷകന്‍ പക്ഷേ വിജയ് മല്ല്യയുടെ വിമാന കമ്പനിയില്‍ ഡയറക്ടറാണ്

Avatar

അഴിമുഖം പ്രതിനിധി

ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലഖ്നൌവില്‍ നിന്നും 247 കിലോമീറ്റര്‍ അകലെയുള്ള പിലിഭിട്ടിലെ ഒരു സാധാരണ കര്‍ഷകനായ സര്‍ദാര്‍ മന്‍മോഹന്‍ സിങ് മദ്യവ്യവസായി വിജയ് മല്ല്യയെ ഇതുവരെ കണ്ടിട്ടില്ല. കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് എന്നു കേട്ടിട്ടുപോലുമില്ല.

നാല് പതിറ്റാണ്ടു മുമ്പേ പഞ്ചാബില്‍ നിന്നും ഉത്തര്‍പ്രദേശിലേക്ക് കുടിയേറിയത്തിനുശേഷം അയാള്‍ അവിടം വിട്ട് പുറത്തുപോയിട്ടില്ല. പിന്നല്ലേ വിമാനത്തില്‍ കയറുന്നത്! പക്ഷേ കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് അയാള്‍ അറിയുന്നത് ഇപ്പോള്‍ പാപ്പരായ വിമാന കമ്പനിയുടെ ഡയറക്ടറാണ് അയാളെന്നും അയാളുടെ രണ്ടു ബാങ്ക് എക്കൌണ്ടുകള്‍ വായ്പ തിരിച്ചുപിടിക്കാനായി പിടിച്ചെടുത്തെന്നും.

‘ഞാനയാളുടെ (മല്ല്യ) പേര് കേട്ടിട്ടുണ്ട്, പക്ഷേ ഒരിയ്ക്കലും കണ്ടിട്ടില്ല. എങ്ങനെയാണ് ഞാനതിന്റെ ഡയറക്ടര്‍ ആയതെന്ന് എനിക്കോരു പിടിയുമില്ല,”  സിങ് പറഞ്ഞു. കിംഗ് ഫിഷര്‍ കമ്പനിയുടെ ഡയറക്ടര്‍മാരുടെ കൂട്ടത്തില്‍ ഇയാളുടെ പേരുമുണ്ടെന്ന് ബാങ്ക് അധികൃതര്‍ പറയുന്നു. ആ പട്ടികയില്‍ വിജയ് മല്ല്യ, അയാളുടെ മകന്‍ സിദ്ധാര്‍ത്ഥ്, സിങ് എന്നിവരടക്കം 9 പേരുണ്ട്.

‘ആദ്യം ഞാന്‍ വിചാരിച്ചത് ഇത് ബാങ്ക് അധികൃതരുടെ ഒരു കൈപ്പിഴയായിരിക്കും എന്നാണ്. പക്ഷേ ഇപ്പോള്‍ ഒരു നടപടിയും എടുക്കാതിരിക്കുന്നത് എന്നെ ഭയപ്പെടുത്തുന്നു,’ അയാള്‍ പറഞ്ഞു.

‘കഴിഞ്ഞ ഡിസംബറില്‍ അയാളുടെ ബാങ്ക് എക്കൌണ്ടുകള്‍ പിടിച്ചെടുക്കാനുള്ള ഒരു നിര്‍ദേശം ഞങ്ങല്‍ക്ക് ലഭിച്ചു,’ ബാങ്ക് ഓഫ് ബറോഡ പിലിഭിട് ശാഖ മാനേജര്‍ മന്‍ഗേ രാം പറഞ്ഞു. മുംബൈയിലെ നരിമാന്‍ പോയിന്‍റിലുള്ള ബാങ്കിന്റെ മേഖല കാര്യാലയത്തില്‍ നിന്നാണ് കത്തയച്ചിരുന്നത്.

എന്നാല്‍ തനിക്ക് അത്തരം വായ്പയെക്കുറിച്ച് അറിയില്ലെന്നും എക്കൌണ്ടുകള്‍ തുറന്നു നല്‍കണമെന്നും ആവശ്യപ്പെട്ടു സിങ് കത്തുനല്‍കി.

‘എക്കൌണ്ട് തുറന്നുനല്‍കുമെന്ന് ബാങ്ക് അധികൃതര്‍ പറഞ്ഞെങ്കിലും ഒന്നും ചെയ്തിട്ടില്ല. എനിക്ക് ഒരു എക്കൌണ്ടില്‍ 4000 രൂപയും മറ്റൊന്നില്‍ 1217 രൂപയുമുണ്ട്. കോടികള്‍ വരുന്ന വായ്പ അവരെങ്ങനെയാണ് എന്റെ എക്കൌണ്ടില്‍ നിന്നും ഈടാക്കുക?’ സിങ് ചോദിക്കുന്നു. തന്റെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം 3 ലക്ഷത്തില്‍ കൂടില്ലെന്നും അയാള്‍ പറയുന്നു. 8 ഏക്കര്‍ കൃഷിഭൂമിയാണ് അയാള്‍ക്കുള്ളത്. രണ്ടു കൊല്ലം മുമ്പ് മകന്റെ കല്ല്യാണത്തിന് വായ്പയെടുക്കാനായി ഉള്ള ഭൂമിയുടെ  ആധാരം ബാങ്കില്‍ പണയം വെക്കുകയും ചെയ്തു. ‘ഞാന്‍ വായ്പ തീര്‍ച്ചടയ്ക്കുന്നതില്‍ ഒരു വീഴ്ച്ചയും വരുത്തിയില്ല. എല്ലാ അടവും കൃത്യമായി അടച്ചുതീര്‍ത്തു,’ സിങ് പറഞ്ഞു.

എന്നാല്‍ ഈ പറയുന്ന ആള്‍ ഒരിയ്ക്കലും കമ്പനിയുടെ ഡയറക്ടര്‍ ആയിരുന്നിട്ടില്ലെന്ന്, വിമാന കമ്പനി തുടങ്ങിയ  United Breweries വക്താവ് പറയുന്നു.

കമ്പനിയുടെ 2011-12, 2012-13 കൊല്ലങ്ങളിലെ വാര്‍ഷിക റിപ്പോര്‍ട്ടുകളില്‍ ഒരു വിരമിച്ച ബാങ്കര്‍ മന്‍മോഹന്‍ സിങ് കപൂര്‍ സ്വതന്ത്ര ഡയറക്ടര്‍ ആണെന്ന് പറയുന്നു.

‘മന്‍മോഹന്‍ സിങ് കപൂറിന് പഞ്ചാബ് സര്‍വകലാശാലയില്‍ നിന്നും BSc,MA ബിരുദങ്ങളുണ്ട്. 39 വര്‍ഷത്തെ അനുഭവപരിചയമുള്ള ബാങ്കറാണ്. വിജയ ബാങ്കിന്റെ അധ്യക്ഷനും മാനേജിംഗ് ഡയറക്ടറുമായാണ് അദ്ദേഹം വിരമിച്ചത്,’ റിപ്പോര്‍ട്ടില്‍ പറയുന്നു. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍