UPDATES

സൈന്യത്തിന് 5 കോടി നൽകില്ലെന്ന് ഫർഹാൻ അക്തർ: ഭീഷണിയുമായി മഹാരാഷ്ട്ര നവ നിർമ്മാൺ സേന

അഴിമുഖം പ്രതിനിധി

സൈന്യം തന്നെ വേണ്ടെന്നു പറഞ്ഞ സാഹച്ചര്യത്തിൽ 5 കോടി രൂപ ആർമി സഹായ ഫണ്ടിലേക്ക് സംഭാവന ചെയ്യില്ലെന്ന് പറഞ്ഞ റേയ്‌സ് സിനിമയുടെ നിർമാതാക്കൾക്കെതിരെ മഹാരാഷ്ട്ര നവനിർമാൺ സേന ഭീഷണിയുമായി രംഗത്ത്. സിനിമയുടെ നിർമാതാക്കളിലൊരാളായ ഫർഹാൻ അക്തർ ആണ് സംഭാവന നൽകില്ലെന്ന് പറഞ്ഞത്.

“സിനിമയുടെ റീലീസ് എത്തട്ടെ അപ്പോൾ ആലോചിക്കാം. 5 കോടി പിഴ അടക്കണം എന്ന നിർദേശം രൂപീകരിച്ചപ്പോൾ ഇവർ എവിടെയായിരുന്നു,” മഹാരാഷ്ട്ര നവനിർമാൺ സേനയുടെ സിനി വിങ് പ്രസിഡന്റ് അമേയ കോപ്പ്കർ പറഞ്ഞതായി മിഡ്‌ഡേ റിപ്പോർട്ട് ചെയ്തു. പാകിസ്താനി താരങ്ങൾക്കു കാശു കൊടുക്കാൻ കഴിവുള്ളവർക്ക് ഇന്ത്യൻ സൈന്യത്തിന് സംഭാവന നൽകാനാണോ പ്രയാസം എന്ന് കോപ്പ്കർ ആരാഞ്ഞു.

ഷാരുഖ് ഖാൻ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ പാകിസ്താനി നടി മഹിറ ഖാൻ ആണ് നായികാ വേഷം കൈകാര്യം ചെയുന്നത്. നിയമപരമായി നികുതി അടച്ചു ജീവിക്കുന്ന തങ്ങളെ സംരക്ഷിക്കണ്ട ചുമതല സർക്കാരിനാണെന്നും അക്തർ വ്യക്തമാക്കി.

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍