UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നികുതി സ്വീകരിക്കുന്നില്ലെന്നാരോപണം; കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ തൂങ്ങി മരിച്ചു

ഒന്നരവര്‍ഷമായി ജോയിയുടെ വസ്തുവിന്റെ ഭൂനികുതി സ്വീകരിക്കുന്നില്ലെന്നാണു പരാതി

ഭൂനികുതി സ്വീകരിക്കാത്ത അധികൃതരുടെ നടപടിയില്‍ മനംനൊന്ത് കര്‍ഷകന്‍ വില്ലേജ് ഓഫിസില്‍ തൂങ്ങിമരിച്ചു. കോഴിക്കോട് ചക്കിട്ടപ്പാര ചെമ്പിനോട കാവില്‍ ജോയി(തോമസ്56) ആണ് ചെമ്പിനോട വില്ലേജ് ഓഫിസിന്റെ മുന്‍വശത്തെ ഗ്രില്ലില്‍ തൂങ്ങിമരിച്ചത്. ഇന്നലെ രാത്രിയാണു ജോയി ആത്മഹത്യ ചെയ്തത്.

ജോയി മരിച്ചത് വില്ലേജ് അധികൃതരുടെ നടപടി മൂലമാണെന്നാരോപിച്ച് നാട്ടുകാര്‍ മൃതദേഹം കൊണ്ടുപോകാന്‍ സമ്മതിച്ചില്ല.  ജോയിയുടെ കൈവശത്തിലുള്ള ഭൂമിക്ക് നികുതി സ്വീകരിക്കാന്‍ വില്ലേജ് അധികൃതര്‍ തയ്യാറാവുന്നില്ലാരോപിച്ച് ജോയിയും കുടുംബവും വില്ലേജ് ഓഫിസിനു മുന്നില്‍ നിരാഹാരസമരം നടത്തിയിരുന്നു. തുടര്‍ന്ന് കൊയിലാണ്ടി തഹസില്‍ദാര്‍ സംഭവത്തില്‍ ഇടപെടുകയും നികുതിയെടുക്കാന്‍ നിര്‍ദേശം നല്‍കുകയും ഇതിന്റെ ഫലമായി ഒരു തവണ നികുതി സ്വീകരിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ഒന്നരവര്‍ഷമായി വില്ലേജ് ഓഫിസില്‍ നികുതി സ്വീകരിക്കുന്നില്ലെന്നാണ് അറിയുന്നത്.നികുതി സ്വീകരിക്കാന്‍ വില്ലേജ് അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നതായി ജോയിയുടെ ഭാര്യ മോളി പറഞ്ഞു. നികുതിയടക്കാന്‍ ചെല്ലുമ്പോള്‍ ഓരോരോ കാരണങ്ങള്‍ പറഞ്ഞ് ജോയിയെ മടക്കി അയക്കുകയായിരുന്നുവെന്നും ഇതിലുള്ള മനഃപ്രയാസത്തിലാണ് ജോയി ആത്മഹത്യ ചെയ്തതെന്നുമാണ് ബന്ധുക്കള്‍ പറയുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍