UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ഷകര്‍ വെടിയേറ്റ് മരിക്കുമ്പോള്‍ മന്ത്രി യോഗ അഭ്യാസം നടത്തുന്നു

മധ്യപ്രദേശില്‍ അഞ്ചു കര്‍ഷകരാണ് പൊലീസ് വെടിവയ്പ്പില്‍ കൊല്ലപ്പെട്ടത്

കര്‍ഷകര്‍ വെടിയേറ്റു മരിക്കുമ്പോള്‍ കേന്ദ്ര കൃഷിമന്ത്രി യോഗ അഭ്യാസം നടത്തുന്നു. രാജ്യമാകെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന മധ്യപ്രദേശിലെ കര്‍ഷക കൊപാതകങ്ങള്‍ നടക്കുന്ന സമയത്തായിരുന്നു കേന്ദ്ര കൃഷിവകുപ്പ് മന്ത്രി രാധാ മോഹന്‍ സിംഗ് യോഗ ഗുരു രാംദേവിന്റെ പരിപാടിയില്‍ പങ്കെടുത്ത് യോഗ അഭ്യാസങ്ങള്‍ നടത്തിയത്. ഇതിന്റെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പടരുകയാണ്. ഒപ്പം മന്ത്രിക്കെതിരേയുള്ള വിമര്‍ശനങ്ങളും.
ചൊവ്വാഴ്ച മധ്യപ്രദേശിലെ മന്ദ്‌സൗറില്‍ കാര്‍ഷിവിളകള്‍ക്ക് ന്യായവിലയും കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളണമെന്നും ആവശ്യപ്പെട്ട് നടത്തിയ പ്രതിഷേധ മാര്‍ച്ചിലേക്ക് പൊലീസ് നടത്തിയ വെടിവയ്പ്പില്‍ അഞ്ചുപേരാണ് കൊല്ലപ്പെട്ടത്. ഈ ദുരന്തം നടക്കുമ്പോള്‍ കിലോമീറ്ററുകള്‍ക്ക് അപ്പുറത്ത് ബിഹാറിലെ മൊത്തിഹാരിയില്‍ രാംദേവ് സംഘടിപ്പിച്ച യോഗപരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു മന്ത്രി.

മന്ത്രിയുടേത് മുന്‍കൂട്ടി നിശ്ചയിച്ച പരിപാടിയായിരുന്നുവെന്നും ഇവിടെ നിന്നുകൊണ്ട് തന്നെ മധ്യപ്രദേശിലെ സംഭവവികാസങ്ങള്‍ മന്ത്രി നിരീക്ഷിക്കുന്നുണ്ടായിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. രാജ്യത്തെ നടുക്കിയ സംഭവം നടക്കുമ്പോള്‍ വേറെയെവിടെയെങ്കിലും ഇരുന്ന് നിരീക്ഷണം നടത്തുകയാണോ ഒരു കേന്ദ്ര മന്ത്രി ചെയ്യേണ്ടതെന്നാണ് അദ്ദേഹത്തിനെതിരേ ഉയരുന്ന വിമര്‍ശനം.

#ApathyAasan

As #Mandsaur burns, Agriculture Minister Radha Mohan Singh practices Yoga with Baba Ramdev.

Posted by News18 on Donnerstag, 8. Juni 2017

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍