UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഗുജറാത്തിലും കര്‍ഷകസമരം; കടം എഴുതി തള്ളിയില്ലെങ്കില്‍ ബിജെപി ഇനി അധികാരത്തിലെത്തില്ലെന്നു കര്‍ഷകര്‍

നൂറു കണക്കിനു ലിറ്റര്‍ പാല്‍ പ്രതിഷേധക്കാര്‍ നിരത്തില്‍ ഒഴുക്കി

ദേശീയപാതയില്‍ ലിറ്ററു കണക്കിനു പാല്‍ ഒഴുക്കി കളഞ്ഞ് ഗുജറാത്തില്‍ ക്ഷീരകര്‍ഷകരുടെ പ്രതിഷേധം. കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ടാണു ക്ഷത്രിയ താക്കൂര്‍ സേനയുടെ നേതൃത്വത്തില്‍ കര്‍ഷക പ്രതിഷേധം ആരംഭിച്ചിരിക്കുന്നത്. എസ് ജി ഹൈവേയില്‍ നൂറുകണക്കിനു ലിറ്റര്‍ പാലാണു കര്‍ഷകര്‍ ഒഴുക്കി കളഞ്ഞത്. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും നടക്കുന്ന കര്‍ഷക പ്രതിഷേധത്തിന്റെ അതേസ്വഭാവത്തിലാണ് ഗുജറാത്തിലും സമരങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.

കര്‍ഷകരുടെ കടം എഴുതി തള്ളുന്നില്ലെങ്കില്‍ സംഭരണകേന്ദ്രങ്ങളില്‍ പാല്‍ നല്‍കുന്നത് നിര്‍ത്തി പകരം നിരത്തുകളില്‍ ഒഴുക്കി കളയുമെന്നാണ് താക്കൂര്‍ സേനയുടെ നേതാവ് അല്‍പേഷ് താക്കൂര്‍ പറയുന്നത്.

നിലവിലെ സാഹചര്യത്തില്‍ രണ്ടു ദിവസത്തേക്ക് സംസ്ഥാനാകമാനം പാല്‍ നിരോധനം പ്രഖ്യാപിക്കുകയാണ് ഞങ്ങള്‍. കര്‍ഷകരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് ഗാന്ധി ആശ്രമത്തില്‍ നിന്നും ഗാന്ധിനഗറിലേക്ക് മാര്‍ച്ച് നടത്തും. എന്നിട്ടും സര്‍ക്കാര്‍ അനുകൂലമായ തീരുമാനങ്ങള്‍ ഒന്നും എടുക്കുന്നില്ലെങ്കില്‍ ജൂലായ് എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് നടക്കും. എന്നിട്ടും സര്‍ക്കാര്‍ ഞങ്ങളുടെ ആവശ്യം അംഗീകരിക്കുന്നില്ലെങ്കില്‍ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്തിക്കാതിരിക്കാന്‍ ഗുജറാത്തിലെ കര്‍ഷകര്‍ക്ക് ശക്തിയുണ്ടെന്ന് ഇന്ത്യ മുഴുവന്‍ മനസിലാക്കും. സംസ്ഥാനത്ത് ആകെയുള്ള 63 ലക്ഷം കര്‍ക്ഷകരില്‍ 43 ലക്ഷവും കടക്കാരാണ്; അല്‍പേഷ് താക്കൂര്‍ മാധ്യമങ്ങളോടു പറഞ്ഞു. നിരാഹാരസമരം ഉള്‍പ്പെടെ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍