UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വിമാനത്താവളത്തിനെതിരേ മഹാരാഷ്ട്രയില്‍ കര്‍ഷക പ്രതിഷേധം

പ്രതിഷേധക്കാര്‍ പൊലീസ് വാനിനു തീവച്ചു

വിമാനത്താവളത്തിനായി  ഭൂമി ഏറ്റെടുക്കുന്നതിനെതിരെ മഹാരാഷ്ട്രയില്‍ കര്‍ഷകര്‍ നടത്തുന്ന സമരം അക്രമാസക്തമായി. സമര്‍ക്കാരും പൊലീസും ഏറ്റുമുട്ടി. ഒരു പൊലീസ് വാനിന് തീവച്ചു. സ്ഥിതി നിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണെന്നു പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

വടക്കുപടിഞ്ഞാറന്‍ മുംബൈയിലെ നെവാലിയില്‍ രണ്ടാലോക മഹായുദ്ധകാലത്ത് ഉപയോഗിച്ചിരുന്ന എയര്‍ബേസ് അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റാനുള്ള സര്‍ക്കാര്‍ പദ്ധതിക്കെതിരേയാണു നൂറുകണക്കിനു കര്‍ഷകര്‍ ഇന്നു പ്രതിഷോധവുമായി തെരുവിലിറങ്ങിയത്. വിമാനത്താവളത്തിനായി തങ്ങളുടെ കൃഷിഭൂമി സര്‍ക്കാര്‍ ബലംപ്രയോഗിച്ച് തട്ടിയെടുക്കുകയാണെന്നാണു കര്‍ഷകരുടെ ആരോപണം. വിമാനത്താവളത്തിനെതിരായി പ്രദേശവാസികള്‍ സമരത്തിലായിരുന്നു.

എന്നാല്‍ ഇന്നു നടന്ന പ്രതിഷേധം അപ്രതീക്ഷിതമായി അക്രമസംഭവങ്ങളിലേക്ക് തിരിയുകയായിരുന്നു. പൊലീസ് പ്രതിഷേധപ്രകടനം തടയാന്‍ ശ്രമിച്ചതാണ് പ്രശ്‌നങ്ങള്‍ക്കു തുടക്കമെന്നു പറയുന്നു. തിരക്കേറിയ റോഡ് കത്തിച്ച ടയറുകള്‍ ഉപയോഗിച്ച് ബ്ലോക്ക് ചെയ്ത പ്രതിഷേധക്കാര്‍ ഒരു പൊലീസ് വാനിനും തീവച്ചതായും പൊലീസ് പറയുന്നു.
പൊലീസുകാരില്‍ ചിലര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും സ്ഥിതിനിയന്ത്രണവിധേയമാക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്നും പൊലീസ് പറഞ്ഞു.

ബ്രിട്ടീഷ്ഭരണകാലത്ത് ഉപയോഗിച്ചിരുന്ന നെവാലിയിലെ എയര്‍ബേസ് ഇപ്പോല്‍ പ്രവര്‍ത്തനക്ഷമമല്ല. ഇത് സംസ്ഥാനത്തെ മൂന്നാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാക്കി മാറ്റാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതിനായി സ്ഥലമേറ്റെടുക്കല്‍ നടപടികള്‍ ആരംഭിച്ചിട്ടുമുണ്ട്. എന്നാല്‍ ഭൂമിവിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് പ്രദേശവാസികള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍