UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വൈകിട്ട് നാലരയ്ക്ക് ശേഷം ഞങ്ങള്‍ പുറത്തിറങ്ങുന്നത് സൊള്ളാനല്ല പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് സൊള്ളാന്‍; ഫറൂഖ് കോളേജ് (സദാചാര) അധികൃതര്‍ ഫറൂഖ് കോളേജിലെ ആണ്‍ – പെണ്‍ ഇടങ്ങള്‍

Avatar

സ്വാതന്ത്ര്യത്തിന്‍റെ  62-മത്തെ വാര്‍ഷികം ആഘോഷിക്കാന്‍ പോകുന്ന സമയത്തും  സ്വാതന്ത്ര്യം ഇപ്പോഴും അന്യമായ  ചില കലാലയങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കേണ്ട കലാലയങ്ങള്‍ അരക്ഷിതാവസ്ഥയുടെ വിളനിലമാവുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളും പ്രാകൃത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി വിവാദത്തിലായ കോഴിക്കോട് ഫറൂഖ് കോളേജില്‍ പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയരുകയാണ്.  അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ‘ഫറൂഖ് കോളേജിലെ ആണ്‍ – പെണ്‍ ഇടങ്ങള്‍’ എന്ന റിപ്പോര്‍ട്ടിന്റെ തുടര്‍ച്ച. തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി. 

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് വൈകിട്ട് നാലരയാണ് ഹോസ്റ്റലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം. അതിനു ശേഷം പുറത്തേക്ക്  പോകുന്നവര്‍ ആണ്‍കുട്ടികളുമായി സൊള്ളാന്‍ പോകുന്നവരാണ് എന്നാണ് മേട്രനും മറ്റ് അധികൃതരും പറയുന്നത് . വാരാന്ത്യങ്ങളില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍ പോലും ഞങ്ങള്‍ക്ക് അനുവാദം കിട്ടാന്‍ പ്രയാസമാണ്. കഴിഞ്ഞ ശനിയാഴ്ച സാധനം വാങ്ങാന്‍ പോയവരില്‍ ചിലര്‍  ഗേറ്റിനു മുന്‍പില്‍ വച്ച് സെല്‍ഫി എടുത്തു എന്ന കാരണം കൊണ്ട് അവരെ ഹോസ്റ്റലില്‍  പ്രവേശിക്കാന്‍ അനുവദിച്ചില്ല . അവസാനം കരഞ്ഞു കൊണ്ട് നിന്ന അവരെ ഇനി പുറത്ത് പോകില്ല  എന്ന് എഴുതി വാങ്ങിയതിനു ശേഷമാണ് അധികൃതര്‍ അകത്തു കയറ്റിയത് .

ഞങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാവുന്ന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ്.  എഴു മണിക്ക് ലോംഗ് ബെല്‍ അടിച്ചാല്‍ ഫോണ്‍ മേട്രനെ ഏല്‍പ്പിക്കണം. അടുത്ത റൂമിലേക്ക്‌ പോകാന്‍ പാടില്ല. ഏഴുമണിക്ക് ശേഷം വരാന്തയിലൂടെ നടക്കുന്നവര്‍ മോശം സ്വഭാവക്കാരാണ്. ഇതൊക്കെയാണ് അവരുടെ കണ്ടുപിടുത്തങ്ങള്‍ .

രാത്രി സ്ട്രീറ്റ് ലൈറ്റിന്‍റെ വെട്ടത്തില്‍ നിന്നുകൊണ്ട് ലൈംഗിക അവയവങ്ങള്‍ പുറത്തു കാണിക്കുന്ന ആള്‍ക്കാര്‍ ഉള്ളതിനാല്‍, അത് കുട്ടികള്‍ കാണാതിരിക്കാനാണ് ജനാലകള്‍ അടച്ചിടണമെന്നു പറയുന്നത് എന്നാണ് മറ്റൊരു രസകരമായ വിശദീകരണം. കാമ്പസില്‍ കുട്ടികള്‍ ഇരിക്കുന്നത് നോക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സെക്യൂരിറ്റിയെ ഇക്കാര്യത്തിന് വേണ്ടി നിയോഗിക്കാമല്ലോ? അതു ചെയ്യാതെ ജനല്‍ തുറക്കരുത് എന്ന് പറയുന്നത്  എന്ത് വിഡ്ഡിത്തമാണ്. അതുപോലെ തന്നെയാണ് രാത്രി 8.30 മുതല്‍ 10.30 വരെ പഠിക്കുമ്പോള്‍ റൂമിന്റെ വാതിലിന്‍റെ രണ്ടു പാളിയില്‍ ഒരെണ്ണം തുറന്നിടണം. എന്നുള്ളതും. അത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല.

കൂടാതെ വാരാന്ത്യത്തില്‍ വീട്ടില്‍ പോകുന്നതിനുള്ള ചെയ്യേണ്ട ഫോര്‍മാലിറ്റികള്‍ നിരവധിയാണ്. ലോക്കല്‍ ഗാര്‍ഡിയന്‍ ഒപ്പിട്ടു കൊടുക്കണം. തിരിച്ചു വരുമ്പോള്‍ അവിടെ നിന്നും കുട്ടികള്‍ ഇറങ്ങുന്ന സമയവും ഹോസ്റ്റലില്‍ എത്തുന്ന സമയവും  മാതാപിതാക്കള്‍ ഹോസ്റ്റലിലേക്ക് വിളിച്ചു പറയണം. അതില്‍ നിന്നും അണുവിട വ്യത്യാസം വന്നാല്‍ തീര്‍ന്നു. ട്രെയിനോ ബസ്സോ ലേറ്റ് ആയാല്‍ അതിനുള്ള ശകാരവര്‍ഷം കൂടി ഞങ്ങള്‍ കേള്‍ക്കേണ്ടി വരും. 

ഭക്ഷണം പോലും ആവശ്യത്തിനു തരാന്‍ ബുദ്ധിമുട്ടാണ് അവര്‍ക്ക്. മീനും തൈരും ഒരുമിച്ച് എടുക്കുകയാണെങ്കിലോ രണ്ടാം തവണ ഭക്ഷണം ചോദിക്കുകയാണെങ്കിലോ ഒരു പപ്പടം എടുക്കുകയാണെങ്കിലോ അതിനും പുച്ഛവും ശകാരവും. ഇതൊക്കെയാണ് ഞങ്ങള്‍ ഇവിടെ അനുഭവിക്കുന്നത്’.

കോളേജിലെ അവസ്ഥ കാരണം പേരു വെളിപ്പെടുത്താനാവാത്ത ഫറൂഖ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി പറയുന്നു.

ഇത്തരം വിവേചനപരമായ നടപടികള്‍ക്കെതിരെ കാമ്പസിലെ വിദ്യാര്‍ഥികള്‍ പല രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഒഴിവു സമയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും പ്രധിഷേധിക്കുകയും മറ്റും ചെയ്തു. സോഷ്യല്‍മിഡിയയിലൂടെ പ്രതികരണം ശക്തമായപ്പോള്‍ അധികൃതര്‍ വിദ്യാര്‍ഥി സംഘടനകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായി. മീറ്റിംഗിലും പ്രതീക്ഷയ്ക്ക് വകയുണ്ടാകുന്ന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല.

ഫറുഖ് കോളേജ് എസ്എഫ്ഐ സെക്രട്ടറിയും മൂന്നാം വര്‍ഷ സ്റ്റാറ്റിസ്റ്റിക്സ്‌ വിദ്യാര്‍ഥിയുമായ ഷാഹില്‍ പറയുന്നത് ഇതാണ്. 

സദാചാര കമ്മറ്റിയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ശ്രമിച്ച ഞങ്ങളോട് സോഷ്യോളജി വിഭാഗം തലവനായ റഹീം സാര്‍ ചോദിച്ചത് “കാന്‍ ഐ ഹാവ് സെക്സ് വിത്ത്‌ യു സംസ്കാരം കൊണ്ടു വരാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്” എന്നാണ്. മാത്രമല്ല ഫറുഖ് കോളേജ് വര്‍ഷങ്ങളായി ഇങ്ങനെ തന്നെയാണ്, ഇനിയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും എന്നാണ്.ഹോസ്റ്റലില്‍ കഴിയുന്ന പല വിദ്യാര്‍ത്ഥിനികളും നേരിടുന്നത് അനവധി പ്രശ്നങ്ങളാണ്. ഇതൊക്കെ സദാചാര നിയന്ത്രണം ആണെന്നാണോ പറയുക.

പ്രതികരിക്കാന്‍ തുടങ്ങിയ പലരെയും ഒറ്റപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ തന്ത്രം. സോഷ്യല്‍മിഡിയ വഴി പ്രതികരിച്ചതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തു.വീട്ടിലെ പ്രശ്നങ്ങള്‍ വീട്ടില്‍ അല്ലേ തീര്‍ക്കേണ്ടത് പുറത്താണോ എന്നും മൂന്നു വര്‍ഷമായി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലോ പിന്നെന്താ നിങ്ങള്‍ക്ക് പ്രശ്നം  എന്നാണ് കോളേജ് യൂണിയന്‍ ഭരിക്കുന്ന എംഎസ്എഫിന്‍റെ പ്രതിനിധി മീറ്റിംഗിനിടെ പ്രതിഷേധിച്ചവരോട് ചോദിച്ചത്. 

ഞങ്ങള്‍ ആവശ്യപ്പെടുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം മാത്രമാണ്. അതിനെ ഇങ്ങനെയുള്ള തരംതാഴ്ന ചോദ്യങ്ങളിലൂയും യുക്തിരഹിതമായ നടപടികളിലൂടെയും ആണോ നേരിടേണ്ടത്? ഇതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തെരുവുനാടകങ്ങള്‍ അടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


സ്വാതന്ത്ര്യബോധവും ആത്മവിശ്വാസവും പകര്‍ന്നു കൊടുക്കേണ്ട നമ്മുടെ കലാലയങ്ങള്‍ അരക്ഷിതാവസ്ഥയുടെ വിളനിലമാവുകയാണ്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും വെവ്വേറെ ഇരിപ്പിടങ്ങളും പ്രാകൃത നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തി വിവാദത്തിലായ കോഴിക്കോട് ഫറൂഖ് കോളേജില്‍ പ്രതിഷേധത്തിന്റെ ശബ്ദങ്ങള്‍ ഉയരുകയാണ്.  അഴിമുഖം നേരത്തെ പ്രസിദ്ധീകരിച്ച ‘ഫറൂഖ് കോളേജിലെ ആണ്‍ – പെണ്‍ ഇടങ്ങള്‍’ എന്ന റിപ്പോര്‍ട്ടിന്റെ തുടര്‍ച്ച. തയ്യാറാക്കിയത് ഉണ്ണികൃഷ്ണന്‍ വി. 

ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനികള്‍ക്ക് വൈകിട്ട് നാലരയാണ് ഹോസ്റ്റലില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം. അതിനു ശേഷം പുറത്തേക്ക്  പോകുന്നവര്‍ ആണ്‍കുട്ടികളുമായി സൊള്ളാന്‍ പോകുന്നവരാണ് എന്നാണ് മേട്രനും മറ്റ് അധികൃതരും പറയുന്നത് . വാരാന്ത്യങ്ങളില്‍ അത്യാവശ്യ സാധനങ്ങള്‍ വാങ്ങാന്‍ പോകാന്‍ പോലും ഞങ്ങള്‍ക്ക് അനുവാദം കിട്ടാന്‍ പ്രയാസമാണ്. കഴിഞ്ഞ ശനിയാഴ്ച സാധനം വാങ്ങാന്‍ പോയവരില്‍ ചിലര്‍  ഗേറ്റിനു മുന്‍പില്‍ വച്ച് സെല്‍ഫി എടുത്തു എന്ന കാരണം കൊണ്ട് അവരെ ഹോസ്റ്റലില്‍  പ്രവേശിക്കാന്‍ അനുവദിച്ചില്ല . അവസാനം കരഞ്ഞു കൊണ്ട് നിന്ന അവരെ ഇനി പുറത്ത് പോകില്ല എന്ന് എഴുതി വാങ്ങിയതിനു ശേഷമാണ് അധികൃതര്‍ അകത്തു കയറ്റിയത് .

ഞങ്ങള്‍ക്ക് ഫോണ്‍ ഉപയോഗിക്കാവുന്ന സമയം രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ്. എഴു മണിക്ക് ലോംഗ് ബെല്‍ അടിച്ചാല്‍ ഫോണ്‍ മേട്രനെ ഏല്‍പ്പിക്കണം. അടുത്ത റൂമിലേക്ക്‌ പോകാന്‍ പാടില്ല. ഏഴുമണിക്ക് ശേഷം വരാന്തയിലൂടെ നടക്കുന്നവര്‍ മോശം സ്വഭാവക്കാരാണ്. ഇതൊക്കെയാണ് അവരുടെ കണ്ടുപിടുത്തങ്ങള്‍ .

രാത്രി സ്ട്രീറ്റ് ലൈറ്റിന്‍റെ വെട്ടത്തില്‍ നിന്നുകൊണ്ട് ലൈംഗിക അവയവങ്ങള്‍ പുറത്തു കാണിക്കുന്ന ആള്‍ക്കാര്‍ ഉള്ളതിനാല്‍, അത് കുട്ടികള്‍ കാണാതിരിക്കാനാണ് ജനാലകള്‍ അടച്ചിടണമെന്നു പറയുന്നത് എന്നാണ് മറ്റൊരു രസകരമായ വിശദീകരണം. കാമ്പസില്‍ കുട്ടികള്‍ ഇരിക്കുന്നത് നോക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്ന സെക്യൂരിറ്റിയെ ഇക്കാര്യത്തിന് വേണ്ടി നിയോഗിക്കാമല്ലോ? അതു ചെയ്യാതെ ജനല്‍ തുറക്കരുത് എന്ന് പറയുന്നത് എന്ത് വിഡ്ഡിത്തമാണ്. അതുപോലെ തന്നെയാണ് രാത്രി 8.30 മുതല്‍ 10.30 വരെ പഠിക്കുമ്പോള്‍ റൂമിന്റെ വാതിലിന്‍റെ രണ്ടു പാളിയില്‍ ഒരെണ്ണം തുറന്നിടണം. എന്നുള്ളതും. അത് എന്തിനാണ് എന്ന് ചോദിച്ചപ്പോള്‍ ഉത്തരമില്ല.

കൂടാതെ വാരാന്ത്യത്തില്‍ വീട്ടില്‍ പോകുന്നതിനുള്ള ചെയ്യേണ്ട ഫോര്‍മാലിറ്റികള്‍ നിരവധിയാണ്. ലോക്കല്‍ ഗാര്‍ഡിയന്‍ ഒപ്പിട്ടു കൊടുക്കണം. തിരിച്ചു വരുമ്പോള്‍ അവിടെ നിന്നും കുട്ടികള്‍ ഇറങ്ങുന്ന സമയവും ഹോസ്റ്റലില്‍ എത്തുന്ന സമയവും മാതാപിതാക്കള്‍ ഹോസ്റ്റലിലേക്ക് വിളിച്ചു പറയണം. അതില്‍ നിന്നും അണുവിട വ്യത്യാസം വന്നാല്‍ തീര്‍ന്നു. ട്രെയിനോ ബസ്സോ ലേറ്റ് ആയാല്‍ അതിനുള്ള ശകാരവര്‍ഷം കൂടി ഞങ്ങള്‍ കേള്‍ക്കേണ്ടി വരും. 

ഭക്ഷണം പോലും ആവശ്യത്തിനു തരാന്‍ ബുദ്ധിമുട്ടാണ് അവര്‍ക്ക്. മീനും തൈരും ഒരുമിച്ച് എടുക്കുകയാണെങ്കിലോ രണ്ടാം തവണ ഭക്ഷണം ചോദിക്കുകയാണെങ്കിലോ ഒരു പപ്പടം എടുക്കുകയാണെങ്കിലോ അതിനും പുച്ഛവും ശകാരവും. ഇതൊക്കെയാണ് ഞങ്ങള്‍ ഇവിടെ അനുഭവിക്കുന്നത്’- കോളേജിലെ അവസ്ഥ കാരണം പേരു വെളിപ്പെടുത്താനാവാത്ത ഫറൂഖ് കോളേജിലെ ഒരു വിദ്യാര്‍ത്ഥിനി പങ്കുവച്ച കാര്യങ്ങളാണ് ഇവയൊക്കെ. 

ഇത്തരം വിവേചനപരമായ നടപടികള്‍ക്കെതിരെ കാമ്പസിലെ വിദ്യാര്‍ഥികള്‍ പല രീതിയില്‍ പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. ഒഴിവുസമയങ്ങളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരിക്കുകയും പ്രധിഷേധിക്കുകയും മറ്റും ചെയ്തു. സോഷ്യല്‍മിഡിയയിലൂടെ പ്രതികരണം ശക്തമായപ്പോള്‍ അധികൃതര്‍ വിദ്യാര്‍ഥി സംഘടനകളുടെ മീറ്റിംഗ് വിളിച്ചു കൂട്ടാന്‍ നിര്‍ബന്ധിതരായി. മീറ്റിംഗിലും പ്രതീക്ഷയ്ക്ക് വകയുണ്ടാകുന്ന തീരുമാനങ്ങള്‍ ഒന്നും കൈക്കൊള്ളാന്‍ അധികൃതര്‍ തയ്യാറായില്ല.

ഫറുഖ് കോളേജ് എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും മൂന്നാം വര്‍ഷ സ്റ്റാറ്റിസ്റ്റിക്സ്‌ വിദ്യാര്‍ഥിയുമായ ഷാഹില്‍ പറയുന്നത് ഇതാണ്. 

സദാചാര കമ്മറ്റിയുടെ നടപടിക്കെതിരെ പ്രതികരിക്കാന്‍ ശ്രമിച്ച ഞങ്ങളോട് സോഷ്യോളജി വിഭാഗം തലവനായ റഹീം സാര്‍ ചോദിച്ചത് “കാന്‍ ഐ ഹാവ് സെക്സ് വിത്ത്‌ യു സംസ്കാരം കൊണ്ടു വരാനാണോ നിങ്ങള്‍ ഉദ്ദേശിക്കുന്നത്” എന്നാണ്. മാത്രമല്ല ഫറുഖ് കോളേജ് വര്‍ഷങ്ങളായി ഇങ്ങനെ തന്നെയാണ്, ഇനിയും ഇങ്ങനെയൊക്കെ തന്നെ ആയിരിക്കും എന്നും. ഹോസ്റ്റലില്‍ കഴിയുന്ന പല വിദ്യാര്‍ത്ഥിനികളും നേരിടുന്നത് അനവധി പ്രശ്നങ്ങളാണ്. ഇതൊക്കെ സദാചാര നിയന്ത്രണം ആണെന്നാണോ പറയുക.

പ്രതികരിക്കാന്‍ തുടങ്ങിയ പലരെയും ഒറ്റപ്പെടുത്തുക എന്നതാണ് ഇപ്പോഴത്തെ തന്ത്രം. സോഷ്യല്‍മിഡിയ വഴി പ്രതികരിച്ചതിന് കടുത്ത വിമര്‍ശനം നേരിടേണ്ടി വരികയും ചെയ്തു. വീട്ടിലെ പ്രശ്നങ്ങള്‍ വീട്ടില്‍ അല്ലേ തീര്‍ക്കേണ്ടത് പുറത്താണോ എന്നും മൂന്നു വര്‍ഷമായി ഞങ്ങള്‍ അഡ്ജസ്റ്റ് ചെയ്യുന്നുണ്ടല്ലോ പിന്നെന്താ നിങ്ങള്‍ക്ക് പ്രശ്നം എന്നാണ് കോളേജ് യൂണിയന്‍ ഭരിക്കുന്ന എംഎസ്എഫിന്‍റെ പ്രതിനിധി മീറ്റിംഗിനിടെ പ്രതിഷേധിച്ചവരോട് ചോദിച്ചത്. 

ഞങ്ങള്‍ ആവശ്യപ്പെടുന്നത് വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹമായ സ്വാതന്ത്ര്യം മാത്രമാണ്. അതിനെ ഇങ്ങനെയുള്ള തരംതാഴ്ന്ന ചോദ്യങ്ങളിലൂടെയും യുക്തിരഹിതമായ നടപടികളിലൂടെയും ആണോ നേരിടേണ്ടത്? ഇതിനെ ശക്തമായി നേരിടാന്‍ തന്നെയാണ് ഞങ്ങള്‍ തീരുമാനിച്ചിരിക്കുന്നത്. തെരുവുനാടകങ്ങള്‍ അടക്കമുള്ള പരിപാടികള്‍ ആസൂത്രണം ചെയ്തു കഴിഞ്ഞു.

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


ഉണ്ണികൃഷ്ണന്‍ വി

‘ആണിടങ്ങളും ‘പെണ്ണിടങ്ങളും ഉണ്ടാക്കി ലിംഗവിവേചനത്തിന്റെ കറുത്ത പാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് കോഴിക്കോട് ഫറൂഖ് കോളേജില്‍. അച്ചടക്ക കമ്മിറ്റി എന്ന പേരില്‍ കോളേജ് പ്രിന്‍സിപ്പലും അധ്യാപകരും അടങ്ങുന്ന ഒരു കമ്മിറ്റിയാണ് കടുത്ത നിയന്ത്രണങ്ങള്‍ കലാലയത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. തികച്ചും വിവേചനപരമായ ഈ നിയന്ത്രണങ്ങള്‍ തെറ്റിക്കുന്നവര്‍ക്ക് മേല്‍ കനത്ത പിഴ ചുമത്തും. കൂടാതെ മാതാപിതാക്കള്‍ കോളേജില്‍വന്ന് വിശദീകരണം നല്‍കണം. എതിര്‍പ്പുയര്‍ത്തുന്ന വിദ്യാര്‍ത്ഥികളോട്, പഠനം നിര്‍ത്തി പോയ്‌ക്കോളൂ, എന്ന നിലപാടാണ് അധികൃതര്‍ക്ക്.

പെണ്ണ് ഇരിക്കരുതാത്ത ആണ്‍ ഇരിപ്പിടങ്ങള്‍
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഇടപഴകിയാല്‍ അത് സദാചാരധ്വംസനമാകുമെന്ന് വിശ്വസിക്കുന്നവരുടെ കൂട്ടത്തിലാണ് ഫറൂഖ് കോളേജ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചിക്കോയയും, കെമിസ്ട്രി വിഭാഗം അധ്യാപകനായ ഹമീദ്, സുവോളജി വിഭാഗം അധ്യാപകനായ റഹീം എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്ന കോളേജ് അച്ചടക്ക സമിതിയും. കൃത്യമായ വേര്‍തിരിവിലൂടെ, ഇരു ലിംഗത്തില്‍പ്പെട്ടവരെ അകറ്റിനിര്‍ത്തിയെങ്കില്‍ മാത്രമെ മൂല്യമുള്ളൊരു പുതുസമൂഹത്തെ വാര്‍ത്തെടുക്കാന്‍ കഴിയൂ എന്ന മൂഢവിശ്വാസത്തില്‍ ഉറച്ചു നിന്നുകൊണ്ട് ഇവര്‍ പുറപ്പെടുവിക്കുന്ന ഫത്‌വകളാണ് ഇന്ന് ഫറൂഖ് കോളേജിലെ വിദ്യാര്‍ത്ഥികളെ അസ്വസ്ഥരാക്കുന്നത്.

ഇരിപ്പിടങ്ങള്‍ നിര്‍മ്മിച്ച് ആണ്‍കുട്ടികള്‍ക്കു മാത്രം എന്ന് എഴുതിയ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്നു. മെന്‍സ് ഹോസ്റ്റലിനു മുന്നിലാണ് ഈ ആണ്‍ബെഞ്ചുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ഇവിടെ പെണ്‍കുട്ടികള്‍ ഇരുന്നുകൂട. കോളേജില്‍ നടക്കുന്ന കലാപരിപാടികളില്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് പെര്‍ഫോം ചെയ്യുന്നതിനെക്കുറിച്ചും വിദ്യാര്‍ത്ഥികള്‍ ചിന്തിക്കുകയേ വേണ്ട, അത് കടുത്ത അച്ചടക്ക ലംഘനമാണ്.

അച്ചടക്ക സമിതിയുടെ തിട്ടൂരങ്ങള്‍ പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ആവശ്യമായ മാര്‍ഗങ്ങളും അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. ആണും പെണ്ണും ഒരുമിച്ചെങ്ങാനും ഇരിക്കുന്നുണ്ടോ എന്നു കണ്ടുപിടിക്കാന്‍ സെക്യൂരിറ്റികളുണ്ട്. മനുഷ്യന്റെ കണ്ണുകള്‍ വെട്ടിക്കാമെന്നു കരുതുന്നവരെ പിടിക്കാന്‍ കാമറ കണ്ണുകളും സദാ ജാഗരൂകരായി കോളേജ് കാമ്പസില്‍ തുറന്നിരിപ്പുണ്ട്. പത്തോളം സിസിടിവി കാമറകളാണ് ഈ ഉദ്ദേശത്തോടെ സ്ഥാപിച്ചിരിക്കുന്നത്. ഇതില്‍, ഗേറ്റില്‍ സ്ഥാപിച്ചിട്ടുള്ള രണ്ടും ഹാളിനു സമീപമുള്ള ഒന്നും മാത്രമേ പുറത്ത് കാണത്തക്ക രീതിയില്‍ വച്ചിട്ടുള്ളൂ. ബാക്കിയുള്ളവ ഏതൊക്കെയോ അജ്ഞാത സ്ഥലങ്ങളിലിരുന്ന് വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കുന്നുണ്ട്.

മാതാവ് പോര, പിതാവ് തന്നെ വരണം
ഒരു വിദ്യാര്‍ത്ഥി (മകന്‍/ മകള്‍) യുടെ കാര്യത്തില്‍ അവന്റെ/അവളുടെ പിതാവിനാണ് ഉത്തരവാദിത്വം എന്ന ആണ്‍കോയ്മബോധത്തിന്റെ വക്താക്കളാണ് കോളേജ് അധികൃതരെന്ന ലജ്ജാകരമായ സ്ഥിതിവിശേഷവും ഫറൂഖ് കോളേജില്‍ നിലനില്‍ക്കുന്നുണ്ട്. ഈയിടെ കോളേജില്‍ ഒരുമിച്ചിരുന്ന വിദ്യാര്‍ഥികളെ കോളേജ് അച്ചടക്കകമ്മറ്റി ‘പിടികൂടി’യതിനെ തുടര്‍ന്ന് രക്ഷകര്‍ത്താക്കളെ വിളിപ്പിക്കുകയുണ്ടായി. അതില്‍ ഒരു വിദ്യാര്‍ത്ഥിയുടെ മാതാവ് വന്നപ്പോള്‍, അതു പോരാ പിതാവ് തന്നെ വരണം എന്ന കടുത്ത നിലപാടിലായിരുന്നു അച്ചടക്ക സമിതി. ഇതിനെതിരെ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ നിന്ന് പ്രതിഷേധം ഉയര്‍ന്നെങ്കിലും സ്ത്രീയുടെ ഉത്തരവാദിത്വം അടുക്കളയിലും കിടപ്പുമുറിയിലും ഒതുങ്ങി നില്‍ക്കുന്നുവെന്ന ആണ്‍വിചാരത്തിന്റെ പാരമ്പര്യം പേറുന്ന അച്ചടക്ക സമിതിക്കാര്‍ തിരുത്താന്‍ തയ്യാറായില്ല.

പെണ്‍കുട്ടിള്‍ക്ക് അരുതാത്തത്
കോളേജില്‍ ഉള്ളതിനേക്കാള്‍ കര്‍ശനമായ നടപടികളാണ് പെണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉള്ളതെന്ന് വിദ്യാര്‍ഥികള്‍ പരാതിപ്പെടുന്നു. വെകുന്നേരം നാലരയ്ക്ക് മുമ്പായി ഹോസ്റ്റലിനുള്ളില്‍ കയറിയിരിക്കണം. ഏഴ് മണിക്ക് ശേഷം ഫോണ്‍ ഉപയോഗിക്കാന്‍ പാടില്ല, എട്ടു മണിക്ക് ശേഷം പത്രം വായിക്കാന്‍ പാടില്ല, സഹപാഠികളുടെ മുറികളില്‍ പോകരുത്. റോഡിലേക്കു തുറക്കുന്ന ജനാലകളുണ്ടെങ്കില്‍ അതെപ്പോഴും അടഞ്ഞുതന്നെ കിടക്കണം. ഈ നിബന്ധനകള്‍ ലംഘിക്കുകയാണെങ്കില്‍ വന്‍ പിഴയാണ് അധികൃതര്‍ ഇവരില്‍ നിന്ന് വാങ്ങുന്നത്. 

ഏഴ് മണിക്ക് ശേഷം മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച ഒരു വിദ്യാര്‍ഥിനിയില്‍ നിന്ന് 5000 രൂപയും പുറത്ത് നിന്നും ഭക്ഷണം വരുത്തി കഴിച്ച 24 കുട്ടികളില്‍ നിന്ന് ആളൊന്നിന് 1000 രൂപ വച്ച് ആകെ 24,000 രൂപയും ആണ് കമ്മിറ്റി പിഴയായി ചുമത്തിയത്.

ഇത് കോളേജോ അതോ മദ്രസയോ?
വിദ്യാലയങ്ങള്‍ ദേവാലയങ്ങളെക്കാള്‍ പവിത്രതയുള്ളതാണ് എന്ന് നാം പറയാറുണ്ട്. എന്നാല്‍ ഫറുഖ് കോളേജ് അധികൃതര്‍ക്ക് ഇതൊരു കലാലയം എന്നതിനെക്കാള്‍ ഉപരി പള്ളിയാണെന്നു പറയാനാണ് താല്‍പര്യം. തങ്ങള്‍ക്കുമേല്‍ ചുമത്തുന്ന കരിനിയയമങ്ങളെ നേരിട്ട് എതിര്‍ക്കാന്‍ കോളേജിലെ വിദ്യാര്‍ത്ഥി സമൂഹത്തിന് ഭയമുണ്ട്. ഒരു ന്യൂനപക്ഷം ഇതിനെതിരെ പരാതിപ്പെട്ടാല്‍, ‘ഇത് പള്ളിയാണ്, വഖഫ് ഭൂമിയാണ്, മദ്രസയാണ്, ഇവിടെ ഇങ്ങനെയുള്ള നടപടികള്‍ ഒന്നും പാടില്ല, പറ്റാത്തവര്‍ പിരിഞ്ഞു പോയ്‌ക്കോളണം, അഡ്മിഷന്‍ ഫീസ് തിരികെത്തരാം’ എന്നിങ്ങനെയുള്ള ഭീഷണി മുഴക്കുകയാണ് പ്രിന്‍സിപ്പല്‍ ഇമ്പിച്ചികോയ.

ഓരോ അധ്യായന വര്‍ഷവും കോളേജില്‍ പുതുതായി ചേരുന്ന വിദ്യാര്‍ഥികള്‍ക്ക് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ് തന്നെ സെക്കുലര്‍ ആയൊരു മദ്രസയാണ് ഇതെന്നാണ്.

വിവിധ മതസ്ഥരായ വിദ്യാര്‍ത്ഥികള്‍ മതപരവും ലിംഗപരവുമായ വിവേചനവും മൂലം നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്നതായാണ് കോളജിലെ വിദ്യാര്‍ത്ഥികള്‍ പരാതി പറഞ്ഞത്. തങ്ങള്‍ക്കിടയില്‍ തന്നെ ചാരന്മാരെ നിയോഗിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ തുറന്നു പറച്ചിലുകള്‍ക്ക് തങ്ങള്‍ ഭയപ്പെടുകയാണെന്നും ഭാവിയെ കരുതിയാണ് ഈ ഭയമെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. കോളേജില്‍ നടക്കുന്ന ഇത്തരം ‘അച്ചടക്ക പരിപാലന’ത്തെ കുറിച്ചുള്ള അഭിപ്രായം ആരായാന്‍ പ്രിന്‍സിപ്പലിനെയടക്കം ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും അനുകൂലമായ പ്രതികരണമല്ല ഉണ്ടായത്.

യാഥാസ്ഥിതിക നിലപാടുകളുമായി വിദ്യാര്‍ത്ഥികളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ചുകൊണ്ടുള്ള കോളേജ് മാനേജ്‌മെന്റിനെതിരെ ശക്തമായ പ്രതിഷേധം ഇതിനകം സോഷ്യല്‍ മീഡിയയില്‍ അടക്കം ഉയര്‍ന്നിട്ടുണ്ട്. നിയന്ത്രണങ്ങളിലൂടെ ഒരു സ്വതന്ത്ര്യതലമുറയെ വിലങ്ങിട്ടു പൂട്ടാന്‍ അനുവദിക്കില്ലെന്ന മുദ്രാവാക്യം ഫറൂഖ് കോളേജ് അധികൃതര്‍ക്ക് മുന്നില്‍ മുഴങ്ങുകയാണ്.

 

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ഉണ്ണികൃഷ്ണന്‍ വി) 

 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍