UPDATES

ഫറൂഖ് കോളേജ് തെരഞ്ഞെടുപ്പ്; ലിംഗവിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തിയ ദിനുവിനു വിജയം

അഴിമുഖം പ്രതിനിധി

കോഴിക്കോട് ഫറൂഖ് കോളേജില്‍ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയ വിജയം നേടി ദിനു വെയില്‍. കോളേജിലെ ലിംഗവിവേചനത്തിനെതിരെ നടത്തിയ പോരാട്ടത്തിലൂടെ സമൂഹത്തില്‍ പുതിയ ചര്‍ച്ചകള്‍ക്കു വഴിതെളിച്ച വിദ്യാര്‍ത്ഥിയാണ് ദിനു. കോളേജില്‍ നിന്നും സസ്‌പെന്‍ഷനും എംഎസ്എഫ് പോലുള്ള വിദ്യാര്‍ത്ഥി സംഘടനകളില്‍ നിന്നും ഭീഷണിയും നേരിടേണ്ടി വന്നിട്ടും തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു ദിനു. ഒടുവില്‍ ഹൈക്കോടതിയില്‍ വരെയെത്തിയ ദിനുവിന്റെ സസ്‌പെന്‍ഷന്‍ പ്രശ്‌നത്തില്‍ കോടതി ഈ വിദ്യാര്‍ത്ഥിക്കനുകൂലമായി കോള്ജ് നടപടി സ്റ്റേ ചെയ്യുകയായിരുന്നു. എങ്കിലും കോളേജ് അധികൃതര്‍ ഏര്‍പ്പെടുത്തിയ സസ്‌പെന്‍ഷന്‍ ഇതുവരെയും പിന്‍വലിച്ചിട്ടില്ല. കോടതിയുടെ സ്‌റ്റേ ഉത്തരവിന്റെ ബലത്തിലാണ് ദിനു പഠനം തുടരുന്നത്. പുരോഗമനാശയങ്ങളുടെ മുഴുവന്‍ വിജയമായി ദിനു.

ഫാറൂഖ് കോളേജിലെ സദാചാരക്കാര്‍ക്ക് അറിയാത്ത ദിനുവിന്റെ ജീവിതം

എസ്എഫ് ഐ പാനലില്‍ ആണ് ദിനു കോളേജ് തെരഞ്ഞെടുപ്പില്‍ നിന്നത്. സോഷ്യോളജി അസോസിയേഷന്‍ സെക്രട്ടറിയായാണ് വിജയിച്ചത്.

അതേസമയം എംഎസ്എഫ് വന്‍വിജയമാണ് ഫറൂഖില്‍ നേടിയത്. 143 അംഗപാര്‍ലമെന്റില്‍ 73 സീറ്റുകളും അവര്‍ സ്വന്തമാക്കി. ജനറല്‍ സീറ്റുകള്‍ മുഴുവന്‍ നേടി. എസ് എഫ് ഐക്ക് 51 സീറ്റുകളാണ് കിട്ടിയത്.അസോസിയേഷനുകളില്‍ 12എണ്ണം എം.എസ്.എഫും എട്ടെണ്ണം എസ്.എഫ്.ഐയും ഒന്നില്‍ കെ.എസ്.യുവും വിജയിച്ചു. ഒരു അസോസിയേഷന്‍ എസ്.ഐ.ഒ നേടി. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍