UPDATES

ആണും പെണ്ണും ഒരുമിച്ചിരുന്നു; ഫറൂഖ് കോളേജില്‍ എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍

അഴിമുഖം പ്രതിനിധി

കോഴിക്കോട് ഫറൂഖ് കോളേജിലെ ‘സദാചാരം’ ലംഘിച്ചതിന് എട്ടു വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍. ക്ലാസ് മുറിയില്‍ ഒരേ ബഞ്ചില്‍ ആണുങ്ങളും പെണ്ണുങ്ങളും ഇരുന്നു എന്നതാണ് വിദ്യാര്‍ത്ഥികള്‍ ചെയ്ത അക്ഷന്തവ്യമായ തെറ്റ്. ആണ്‍-പെണ്‍ മതിലുകള്‍ തീര്‍ത്തിട്ടുള്ള കോളേജിനെ സംബന്ധിച്ച് ഇത് കാമ്പസിന്റെ മൂല്യം തകര്‍ക്കുന്ന ധിക്കാരമാണത്രേ!

കഴിഞ്ഞ ദിവസമാണ് ഒന്നാം വര്‍ഷ മലയാളം ബിരുദ വിദ്യാര്‍ത്ഥികളുടെ ക്ലാസ് മുറിയില്‍ സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ഒരുമിച്ച് ഒരു ബഞ്ചിലിരുന്നത്. എന്നാല്‍ ഇവരുടെ മലയാള അധ്യാപകന് ഈ കാഴ്ച്ച വിദ്യാര്‍ത്ഥികള്‍ ചെയ്ത അച്ചടക്കലംഘനമായാണ് ബോധ്യപ്പെട്ടത്. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചില്‍ ഇരിക്കരുതെന്നു കോളേജില്‍ നിയമം ഉണ്ടെന്നും അതു പാലിക്കാത്തവര്‍ ക്ലാസില്‍ ഇരിക്കാന്‍ അര്‍ഹരല്ലെന്നും അധ്യാപകര്‍ അറിയിച്ചു. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ ഇതിനെ ചോദ്യം ചെയ്തതോടെ വിദ്യാര്‍ത്ഥികള്‍ക്കെതിരെ അധ്യാപകന്‍ പ്രിന്‍സിപ്പാളിനു പരാതി നല്‍കി. അധ്യാപകന്റെ പരാതിയില്‍ നടപടി സ്വീകരിച്ച് പ്രിന്‍സിപ്പാള്‍ വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. മാതാപിതാക്കളുമായി കോളേജില്‍ എത്തണമെന്ന നിര്‍ദേശവും വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്.

ഫറൂഖ് കോളേജിലെ സദാചാര പ്രശ്‌നങ്ങളെക്കുറിച്ച് അഴിമുഖം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ താഴെ വായിക്കുക

പെണ്‍കുട്ടികള്‍ പുറത്തിറങ്ങുന്നത് സൊള്ളാന്‍; ഫറൂഖ് കോളേജ് (സദാചാര) അധികൃതര്‍
ഫറൂഖ് കോളേജിലെ ആണ്‍ – പെണ്‍ ഇടങ്ങള്‍

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍