UPDATES

കുടിവെള്ളമില്ലാത്ത ലോകത്തെക്കുറിച്ച് ഇതിലും നന്നായി എങ്ങനെ പറയും? കണ്ടുനോക്കൂ

അഴിമുഖം പ്രതിനിധി

കോഴിക്കോട് ക്രൗണ്‍ തീയറ്ററില്‍ കഴിഞ്ഞ ദിവസം സിനിമ കാണുവാന്‍ എത്തിയവരെ ഫാറൂഖ് കോളേജിലെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് വിദ്യാര്‍ഥികളാണ് ഒരു വലിയ പാഠം പഠിപ്പിച്ചു. അതിന്റെ വീഡിയോയാണ് ഇപ്പം മല്ലൂസ് ഉള്‍പ്പടെയുള്ളവരുടെ ഇടയില്‍ വൈറലായിരിക്കുന്നത്. ഒരു വലിയ കാര്യം പഠിപ്പിക്കാനായി അവര്‍ തെരഞ്ഞെടുത്തത് ഒരു വ്യത്യസ്ത മാര്‍ഗമായിരുന്നു.

തീയറ്ററില്‍ എത്തിയവര്‍ക്കെല്ലാം വിദ്യാര്‍ഥികള്‍ സൗജന്യമായി വെള്ളക്കുപ്പി നല്‍കി. പക്ഷെ ഒറ്റ കുപ്പി പോലും തുറന്നു വെള്ളം കുടിക്കാന്‍ പറ്റുന്ന രീതിയിലുളളവയായിരുന്നില്ല. ആളുകള്‍ വളരെ പരിശ്രമിക്കുന്നുണ്ട്; ആ കുപ്പി ഒന്നു തുറക്കാന്‍. ചിലര്‍ക്ക് നന്നായി ദാഹിക്കുന്നുണ്ടെന്ന് അവരുടെ ശ്രമം കണ്ടാല്‍ മനസിലാവും. വെള്ളം കിട്ടാതെ നിരാശയിലിരിക്കുന്ന അവരുടെ മുഖം നമ്മളിലും ചില വികാരങ്ങളുണര്‍ത്തും.

പെട്ടെന്ന് സ്‌ക്രീനില്‍ എഴുതി കാണിക്കുന്നു- ‘കുപ്പി തുറക്കുവാന്‍ കഴിയാത്തതിനാല്‍ നിങ്ങള്‍ നിരാശയിലാണോ? എങ്കില്‍ ഈ ജനങ്ങള്‍ക്ക് എന്തുമാത്രം വിഷമങ്ങളുണ്ടായിട്ടുണ്ടെന്ന് നിങ്ങളൊന്ന് ചിന്തിച്ചു നോക്കൂ.’ പിന്നീട് സ്‌ക്രീനില്‍ കാണിക്കുന്നത് കുടിവെള്ളത്തിന്റെ ദുരിതങ്ങളെ പ്രതിനിധീകരിക്കുന്ന ചിത്രങ്ങളാണ്. കൂടാതെ വെള്ളം കിട്ടാതെ ദുരിതം അനുഭവിക്കുന്നവരുടെ കണക്കുകളും കാണിക്കുന്നു.

 

ഒടുവില്‍ ആ വീഡിയോ അവസാനിക്കുന്നത് ഇങ്ങനെയാണ്- ‘ഓര്‍ക്കുക! നിങ്ങള്‍ രണ്ട് മിനിട്ടാണ് കഷ്ടപ്പെട്ടത്. ഈ ജനങ്ങള്‍ 2 ദിവസങ്ങള്‍ക്കു മുകളില്‍ കഷ്ടപ്പെടുന്നു. ഒരു ജീവന്‍ രക്ഷിക്കാനായി ഓരോ തുള്ളിയും സംരക്ഷിക്കൂ.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍