UPDATES

വായിച്ചോ‌

സ്തനാര്‍ബുദത്തെ അതിജീവിച്ചവരുടെ ഫാഷന്‍ പരേഡ്

സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിരുന്നു ഫാഷന്‍ ഷോ

സ്തനാര്‍ബുദത്തെ അതിജീവിച്ച സ്ത്രീകള്‍ ന്യൂയോര്‍ക്കില്‍ നടത്തിയ ഫാഷന്‍ പരേഡ് ശ്രദ്ധേയമായി. യുഎസ് ഡിസൈനറും സ്തനാര്‍ബുദത്തെ അതിജീവിച്ച ആളുമായ ഡാന ഡോണഫ്രീയാണ് ദ അനാഒനോ ഇന്റിമേറ്റ്‌സ് എന്ന ഷോ രൂപകല്‍പന ചെയ്തത്. ഓസ്‌കാര്‍ പുരസ്‌കാരം നേടിയ നടി മിറ സൊര്‍വിനോ ആണ് ചടങ്ങ് അവതരിപ്പിച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി ഫണ്ട് സ്വരൂപിക്കുന്നതിന്റെ ഭാഗമായിരുന്നു ഫാഷന്‍ ഷോ. വൈവിദ്ധ്യമുള്ള കഥകള്‍ പറയാനുള്ളവര്‍ തങ്ങളുടെ ശസ്ത്രക്രിയയുടെ പാടുകള്‍ മറയില്ലാതെ പ്രദര്‍ശിപ്പിച്ചു.

പകുതിയില്‍ കൂടുതല്‍ മോഡലുകള്‍ക്കും കടുത്ത സ്തനാര്‍ബുദം ബാധിച്ചവരായിരുന്നു. കാന്‍സര്‍ലാന്റ് എന്ന സന്നദ്ധ സംഘടനയ്ക്കാണ് ഷോയുടെ ലാഭം മുഴുവന്‍ പോകുക. താന്‍ ജീവിച്ചിരിക്കുന്നു എന്ന് മാത്രമല്ല തനിക്ക് നല്ല സുഖവും തോന്നുണ്ടെന്നും അതാണ് ഏറ്റവും പ്രധാനം എന്നുമാണ് 24കാരി പെയ്ജ് മൂര്‍ പറയുന്നത്.

യുഎസിലുള്ള എട്ട് വനിതകളില്‍ ഒരാള്‍ക്ക് ജീവിതത്തില്‍ ഒരിക്കലെങ്കിലും സ്തനാര്‍ബുദ പരിശോധനയ്ക്ക് വിധേയരാകേണ്ടി വരാറുണ്ടെന്നാണ് യുഎസിലും യുകെയിലുമുള്ള അര്‍ബുദ ഗവേഷകര്‍ പറയുന്നത്.

കൂടുതല്‍ വായിക്കൂ: https://goo.gl/XERQTk

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍