റൂഹിയെന്നും യെഷ്- എന്നുമാണ് കരണ്‍ തന്റെ മക്കള്‍ക്ക് ഇട്ടിരിക്കുന്ന പേര്
വാടകഗര്‍ഭ പാത്രത്തിലൂടെ ബോളിവുഡ് സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ ഇരട്ടക്കുട്ടികളുടെ അച്ഛനായി. ഒരു മാസം മുമ്പാണ് കരണ്‍ ജോഹറിന് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും ജനിച്ചതെന്ന് ഇന്ത്യന്‍ എക്പ്രസ് റിപ്പോര്‍ട്ട് ചെയ്തത്. പൊതുജനാരോഗ്യ വകുപ്പ് സംഭവം രജിസ്റ്റര്‍ ചെയ്തതും വെള്ളിയാഴ്ചയാണ് ജനനം രജിസ്റ്റര്‍ ചെയ്യപ്പെട്ടതെന്ന് മുംബെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ ആരോഗ്യ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. പത്മജ കെസ്‌കര്‍ പറഞ്ഞതുമായ വിവരങ്ങള്‍ ഉള്‍കൊള്ളിച്ചായിരുന്നു വാര്‍ത്ത വന്നിരുന്നത്. എന്നാല്‍ ആദ്യം വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറാവാതിരുന്ന കരണ്‍ ഇപ്പോള്‍ തന്റെ കുട്ടികളുടെ പേര് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ പുറത്തുവിട്ടു. റൂഹിയെന്നും യെഷ്- എന്നുമാണ് കരണ്‍ തന്റെ മക്കള്‍ക്ക് ഇട്ടിരിക്കുന്ന പേര്. ട്വിറ്ററിലൂടെയായിരുന്നു കരണ്‍ മക്കളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. തുടര്‍ന്ന് നിരവധി ബോളിവുഡ് താരങ്ങള്‍ അഭിനന്ദനങ്ങളുമായി എത്തി.
.@aliaa08, @Varun_dvn, @TheFarahKhan congratulate @karanjohar on becoming a father https://t.co/l9wz5GiWhy pic.twitter.com/IVyLOCWVLW
— NDTV (@ndtv) March 5, 2017
അന്തേരി മസ്രാണി ആശുപത്രിയില്‍ ജനിച്ച കുട്ടികളുടെ മാതാവിന്റെ പേര് രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കിലും പിതാവിന്റെ പേരിന്റെ സ്ഥാനത്ത് കരണ്‍ ജോഹറിന്റെ പേരാണുള്ളത്. തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗങ്ങളെ ചേര്‍ക്കുന്നതിനായി ബോളിവുഡിലെ നിരവധി പ്രമുഖര്‍ വാടക ഗര്‍ഭപാത്രത്തെ ആശ്രയിച്ചിട്ടുണ്ട്. ഷാരൂഖ് ഖാനാണ് ഇവരില്‍ പ്രമുഖന്‍. കിംഗ് ഖാന്റെ ഇളയ പുത്രന്‍ അബ്രാം പിറന്നത് ഇങ്ങനെയാണ്. പിതാവാകാനുള്ള ആഗ്രഹം ജോഹര്‍ സമീപകാലത്ത് പ്രസിദ്ധീകരിച്ച തന്റെ ആത്മകഥയില്‍ പ്രകടിപ്പിച്ചിരുന്നു. അതിന് വേണ്ടി എന്താണ് ചെയ്യേണ്ടത് എന്നറിയില്ലെങ്കിലും ഒരു പിതാവാകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് അണ്‍സ്യൂട്ടബിള്‍ ബോയ് എന്ന ആത്മകഥയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു.