UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജെഎന്‍യു വിദ്യാര്‍ത്ഥി രജിനി കൃഷിന്റെ പിതാവ്

ജെഎന്‍യുവിലെ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്ന രജിനി കൃഷിനെ (മുത്തുകൃഷ്ണന്‍) ഞായറാഴ്ച വൈകീട്ട് ന്യൂഡല്‍ഹിലെ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

തന്റെ മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാല ദളിത് വിദ്യാര്‍ത്ഥി രജിനി കൃഷിന്റെ പിതാവ് ജീവാനനന്ദം. മകന്‍ ആത്മഹത്യ ചെയ്യില്ലെന്ന് ജീവാനന്ദം മാധ്യമങ്ങളോട് പറഞ്ഞു. എന്റെ മകന്‍ ആത്മഹത്യ ചെയ്യാന്‍ തക്ക ഭീരുവല്ല. ശനിയാഴ്ച അവനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഉടന്‍ വീട്ടിലെത്തുമെന്നാണ് പറഞ്ഞത്. അവന്റെ മരണത്തില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട്. ജെഎന്‍യുവിലെ എംഫില്‍ വിദ്യാര്‍ത്ഥിയായിരുന്ന രജിനി കൃഷിനെ (മുത്തുകൃഷ്ണന്‍) ഞായറാഴ്ച വൈകീട്ട് ന്യൂഡല്‍ഹിലെ സുഹൃത്തിന്റെ വീട്ടിലാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. രജിനി ജാതി വിവേചനത്തിന്റെ ഇരയാണെന്ന് ആരോപിച്ച് വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.

Also Read: ‘അവര്‍ ഇനിയും ഞങ്ങളെപ്പോലെ നിരവധി രോഹിതുമാരെ കൊല്ലും’; ജെഎന്‍യുവില്‍ ആത്മഹത്യ ചെയ്ത കൃഷിന്റെ വാക്കുകള്‍

മോദി സര്‍ക്കാരിന് കീഴില്‍ യുജിസി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ പ്രതിഷേധത്തിലായിരുന്നു രജിനി കൃഷ് അടക്കമുള്ള ജെഎന്‍യു വിദ്യാര്‍ത്ഥികള്‍. പിന്നോക്കക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നിഷേധിക്കുകയാണെന്നും പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ തിടുക്കം കാട്ടുന്നതായും വിദ്യാര്‍ത്ഥികള്‍ ആരോപിച്ചിരുന്നു. മുന്‍ ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ത്ഥി കൂടിയാണ് രജിനി. ഹൈദരാബാദ് സര്‍വകലാശാലയില്‍ നേരത്തെ അക്കാദമിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ സുഹൃത്തായിരുന്നു രജിനി കൃഷ്. രോഹിത്തിന്റെ മരണത്തിന് ശേഷം ഉയര്‍ന്ന് വന്ന ‘രോഹിത് വെമുലയ്ക്ക് നീതി’ പ്രസ്ഥാനത്തിന്റെ സജീവ പ്രവര്‍ത്തകനുമായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍