UPDATES

എഡിറ്റര്‍

മദ്യപനായ വരനില്‍ നിന്നും മകളെ ഒരച്ഛന്‍ രക്ഷിച്ചു കൊണ്ടിരിക്കുന്ന വിധം

Avatar

ദുര്‍ഗയെ മദ്യപനായ ഒരു മധ്യവയസ്കന് വിവാഹം കഴിച്ചു കൊടുത്ത തീരുമാനം തെറ്റാണ് എന്ന് ലുംബാറാമിന് ബോധ്യപ്പെട്ടത് മകളുടെ കൈ വരനു നല്‍കുമ്പോള്‍ ആയിരുന്നു. അവളെ അറിഞ്ഞു കൊണ്ട് അപകടത്തിലേക്ക് തള്ളിവിട്ടു എന്നുള്ളത് ബോധ്യമായ അന്ന് മുതല്‍ അയാള്‍ മകളെ രക്ഷപെടുത്താനുള്ള ശ്രമം തുടങ്ങി.

സംഭവം നടന്നത് രാജസ്ഥാനിലെ ജോധ്പൂരിലാണ്. വിവാഹം കഴിഞ്ഞ് ആറു വര്‍ഷം കഴിഞ്ഞു. ഇന്ന് ദുര്‍ഗ്ഗ കോളേജില്‍ പഠിക്കുകയാണ്. സ്കൂള്‍ വിദ്യാഭ്യാസ കാലഘട്ടത്തിലായിരുന്നു അവളുടെ വിവാഹം. എന്നാല്‍ ആഗ്രഹമില്ലാതെ വിവാഹം കഴിച്ചയാളുടെ കൂടെ ദുര്‍ഗ്ഗയ്ക്ക് ജീവിക്കേണ്ടി വന്നില്ല. അതിനു കാരണം ലുംബാറാമിന്റെ ബുദ്ധിയാണ്.

അവള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസം ലഭിക്കുന്ന കാലത്തോളം നിന്റെ കൂടെ ജീവിക്കാന്‍ അവളെ ഞാന്‍ വിടില്ല എന്നായിരുന്നു അദ്ദേഹം വരനോട് പറഞ്ഞത്. ആ ഉറപ്പ് അദ്ദേഹത്തിനു ലഭിച്ചത് ഒരു എന്‍ജിഒ നല്‍കിയ വാഗ്ദാനത്തിലും. വാക്ക് നല്‍കിയത് പോലെ ദുര്‍ഗ്ഗയെ അവര്‍ പഠിപ്പിച്ചു. ഇപ്പോള്‍ കോളേജ് വിദ്യാര്‍ഥിയായ ദുര്‍ഗ്ഗ തന്റെ ഓരോ കടമ്പയും കടന്നു മുന്നോട്ടു പോവുകയാണ്.

എന്നാല്‍ ഗ്രാമത്തിലെ മറ്റു പെണ്‍കുട്ടികളുടെ അവസ്ഥ ഇതല്ല.

വിശദമായി അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കൂ

http://goo.gl/OvSVpv

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍