UPDATES

സയന്‍സ്/ടെക്നോളജി

കള്ളിച്ചെടി ഡൂഡിലുമായി ഗൂഗിളിന്റെ ഫാദേഴ്‌സ് ഡേ ആഘോഷം

അച്ഛനും കുഞ്ഞും തമ്മിലുള്ള ഊഷ്മളമായ ബന്ധം രണ്ടു കള്ളിച്ചെടികളിലൂടെയാണ് ആവിഷ്‌കരിക്കുന്നത്

ലിഷ അന്ന

ലിഷ അന്ന

‘ഫാദേഴ്‌സ് ഡേ’ ആഘോഷിക്കാന്‍ ലോകത്തിനൊപ്പം ഗൂഗിളും. ലോകത്തുള്ള മുഴുവന്‍ അച്ഛന്‍മാര്‍ക്കും വേണ്ടി പുതിയ ഡൂഡില്‍ ഇറക്കിയാണ് അച്ഛന്‍മാരുടെ ദിനത്തെ ഗൂഗിള്‍ സ്വാഗതം ചെയ്യുന്നത്.

അച്ഛനും കുഞ്ഞും തമ്മിലുള്ള ഊഷ്മളമായ ബന്ധം രണ്ടു കള്ളിച്ചെടികളിലൂടെയാണ് ആവിഷ്‌കരിക്കുന്നത്. അച്ഛന്‍ ചെടിയും കുഞ്ഞിച്ചെടിയും തമ്മിലുള്ള മനോഹരമായ മുഹൂര്‍ത്തങ്ങള്‍ ആവിഷ്‌കരിക്കുന്ന ആറു ചിത്രങ്ങളിലായാണ് ഈ ഡൂഡില്‍.

ഒന്നാമത്തെ ചിത്രത്തില്‍ കള്ളിച്ചെടി മൂരി നിവര്‍ത്തുകയാണ്. രണ്ടാമത്തേതില്‍ കുട്ടിച്ചെടിയുടെ മുടി ചീവുകയാണ് അച്ഛന്‍ ചെടി. മൂന്നാമത്തേതില്‍ കുട്ടിച്ചെടിയുടെ കൂടെ കളിക്കുന്ന അച്ഛന്‍ ചെടിയാണ് ഉള്ളത്. നാലാമത്തെ ചിത്രത്തില്‍ കുട്ടിച്ചെടിക്ക് വെള്ളം നനച്ചു കൊടുക്കുകയാണ് അച്ഛന്‍. അവസാനം കുട്ടിച്ചെടി അച്ഛന്‍ ചെടിയെ സ്‌നേഹപൂര്‍വ്വം കെട്ടിപ്പിടിക്കുന്നു.

1910 ജൂണ്‍ 19നാണ് ലോകത്ത് ആദ്യമായി ഫാദേഴ്‌സ് ഡേ ആഘോഷിക്കുന്നത്. മദേഴ്‌സ് ഡേ പോലെത്തന്നെ പ്രാധാന്യം ഉള്ളതാണ് ഫാദേഴ്‌സ് ഡേയും. അമ്മമാരെപ്പോലെ തന്നെ അച്ഛന്മാരും കുഞ്ഞുങ്ങളുമായി ഏറെ അടുപ്പമുള്ളവരാണ്.

ജൂണ്‍ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ് ഫാദേഴ്‌സ് ഡേ ആയി ആഘോഷിക്കപ്പെടുന്നത്. ഇറ്റലി, ക്രോയേഷ്യ, സ്‌പെയിന്‍, പോര്‍ച്ചുഗല്‍ തുടങ്ങിയ ഇടങ്ങളിലാവട്ടെ മാര്‍ച്ച് പത്തൊന്‍പതിനാണ് അച്ഛന്‍ദിനം.

ലിഷ അന്ന

ലിഷ അന്ന

സ്വതന്ത്ര മാധ്യമ പ്രവര്‍ത്തക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍