UPDATES

ട്രെന്‍ഡിങ്ങ്

നജീബ് അഹമ്മദിനെ അന്വേഷിച്ച് കലോത്സവ വേദിയില്‍ ബെന്ന ഫാത്തിമ

കലോത്സവത്തിന് വരുന്നവരില്‍ നജീബിന്റെ ഓര്‍മ്മകള്‍ എത്തിക്കുക എന്നതായിരുന്നു ഫാത്തിമയുടെ ലക്ഷ്യം

‘പ്രിയ സുഹൃത്തേ, ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ എബിവിപി പ്രവര്‍ത്തകരുടെ അക്രമത്തിന് ശേഷം നജീബ് അഹമ്മദ് എന്ന വിദ്യാര്‍ത്ഥിയെ കാണാതായിട്ട് തൊണ്ണൂറ് ദിവസം പിന്നിട്ടിരിക്കുന്നു. യാതരു വിവരവും ഇതുവരെയും ലഭിച്ചിട്ടില്ല. നിങ്ങള്‍ക്ക് വല്ല വിവരവും ലഭിക്കുകയാണെങ്കില്‍ ഈ അഡ്രസില്‍ അറിയിക്കണം’. ഇത് കണ്ണൂരിലെ സംസ്ഥാന സ്‌കൂള്‍ കലോത്സവ വേദിയില്‍ പലയിടങ്ങളിലായി കഴിഞ്ഞ ദിവസം കണ്ടെത്തിയ പോസ്റ്റ്കാര്‍ഡിലെ വരികളാണ് ഇത്.

ടു ഇന്‍ഡ്യന്‍ സിറ്റിസണ്‍, എ കണ്‍ട്രി വിതൗട്ട് പോസ്റ്റ് ഓഫീസ് എന്നാണ് കത്ത് തുടങ്ങുന്നത്. കോഴിക്കോട് വില്യാപ്പള്ളി സ്വദേശിയും വടകര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുമായ ബെന്ന ഫാത്തിമയാണ് ഏഷ്യയിലെ ഏറ്റവും വലിയ കലാവേദിയില്‍ നജീബ് അഹമ്മദിനെ അന്വേഷിച്ചുകണ്ട് കത്തുകള്‍ വിതരണം ചെയ്തത്.

ജെഎന്‍യു കാമ്പസില്‍ സംഘപരിവാര്‍ അക്രമികളുടെ മര്‍ദ്ദനമേറ്റുവാങ്ങുകയും പിന്നീട് കാണാതാകുകയും ചെയ്ത നജീബ് അഹമ്മദിനെ മറവിക്ക് വിട്ടുകൊടുക്കാന്‍ തയ്യാറല്ല എന്ന് വ്യക്തമാക്കിയാണ് ഫാത്തിമയുടെ കത്ത്. കലോത്സവത്തിന് വരുന്നവരില്‍ നജീബിന്റെ ഓര്‍മ്മകള്‍ എത്തിക്കുക എന്നതായിരുന്നു ഫാത്തിമയുടെ ലക്ഷ്യം.

സംസ്ഥാന കലോത്സവത്തില്‍ സംസ്‌കൃത പ്രസംഗത്തില്‍ ഫാത്തിമയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനമുണ്ട്. ജില്ലാ തലത്തില്‍ നിരവധി തവണ ഒന്നാം സ്ഥാനം നേടിയിട്ടുണ്ടെങ്കിലും സംസ്ഥാന കലോത്സവ വേദിയില്‍ ഒന്നാമതെത്തുന്നത് ഇത് ആദ്യമായാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍