UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സെയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; യുവാവിനും കുടുംബത്തിനും ഊരുവിലക്ക്

അഴിമുഖം പ്രതിനിധി

സെയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടതിന്റെ പേരില്‍ യുവാവിനും കുടുംബത്തിനും മഹല്ല് കമ്മിറ്റിയുടെ ഊരുവിലക്ക്. വയനാട് ആനപ്പാറ നരിക്കുണ്ടില്‍ ചക്കട്ടിവയലില്‍ താമസിക്കുന്ന മേലെമണ്ണില്‍ വീട്ടില്‍ കെ എം മൊയ്തീന്‍കുട്ടിയുടെ മകന്‍ ലബീബിനും കുടുംബത്തിനുമാണ് ഭ്രഷ്ട് കല്‍പ്പിച്ചിരിക്കുന്നത്. ഇവരുടെ വീട്ടില്‍ നടക്കുന്ന കല്യാണം, വീട്ടില്‍ കയറിക്കൂടല്‍ എന്നിവയിലും മറ്റ് പ്രധാന പരിപാടികളിലും, ഉസ്താദുമാരുടെയും മഹല്ല് കമ്മിറ്റികളുടെയും പങ്കാളിത്തം ഉണ്ടാവാന്‍ പാടില്ലെന്നാണ് അറിയിച്ചിരിക്കുന്നത്. മഹല്ല് കമ്മിറ്റി ഭരണസമിതി യോഗത്തിന്റെ ഈ തീരുമാനം ലബീബിന്റെ പിതാവ് മൊയ്തീന്‍കുട്ടിക്ക് രേഖാമൂലം തന്നെ നല്‍കിയിട്ടുണ്ട്.

പള്ളിക്കമ്മറ്റി പ്രസിഡന്റിന്റെയും സെക്രട്ടറിയുടെയും പേരിലുള്ള ലെറ്റര്‍ ഹെഡില്‍ പറഞ്ഞിരിക്കുന്നത് ലബീബിന്റെ ഫെയ്‌സ്ബുക്കില്‍ സമുദായത്തിന് നിരക്കാത്ത പോസ്റ്റുകള്‍ ഇടുന്നുവെന്നാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ സംസാരിക്കാന്‍ പള്ളിയിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടും മൊയ്തീന്‍കുട്ടി വന്നില്ല എന്ന പരാതിയും പറയുന്നുണ്ട്.

കടുത്തനിലപാടിലേക്ക് എത്താന്‍ കാരണം ലബീബിന്റെതായി വന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ വയനാട് ഖാസികൂടിയായ സെയ്യിദ് ഹൈദരാലി ശിഹാബ് തങ്ങളെ ഫെയ്‌സബുക്ക് ഫോട്ടോയിലൂടെ മോശമായി ചിത്രീകരിച്ചതാണെന്നും പറയുന്നുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍