UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒടുവില്‍ ആപ്പിളിന്റെ സഹായമില്ലാതെ എഫ് ബി ഐ ഐഫോണ്‍ അണ്‍ലോക്ക് ചെയ്തു

അഴിമുഖം പ്രതിനിധി

ആപ്പിളിന്റെ സഹായമില്ലാതെ സാന്‍ ബര്‍ണാര്‍ഡിനോ അക്രമിയുടെ ഐഫോണ്‍ എഫ് ബി ഐ ഒടുവില്‍ അണ്‍ലോക്ക് ചെയ്തു. ഇതേതുടര്‍ന്ന് കോടതിയിലെ കേസ് അവസാനിപ്പിച്ചുവെന്ന് യുഎസ് നീതി വകുപ്പ് അറിയിച്ചു. സാന്‍ ബര്‍ണാര്‍ഡിനോയില്‍ ആക്രമണം നടത്തിയ സെയദ് റിസ്വാന്‍ ഫാറൂഖിന്റെ ഐ ഫോണ്‍ അണ്‍ലോക്ക് ചെയ്ത് എഫ് ബി ഐയെ സഹായിക്കാന്‍ കോടതി ആപ്പിളിനോട് കഴിഞ്ഞ മാസം ആവശ്യപ്പെട്ടിരുന്നുവെങ്കിലും കമ്പനി വഴങ്ങിയിരുന്നില്ല.

എന്നാല്‍ ഐഫോണ്‍ അണ്‍ലോക്ക് ചെയ്യുന്നതില്‍ എഫ് ബി ഐ ഉദ്യോഗസ്ഥര്‍ വിജയിച്ചു. തുടര്‍ന്ന് ഉത്തരവ് പിന്‍വലിക്കാന്‍ കോടതിയോട് എഫ് ബി ഐ അഭ്യര്‍ത്ഥിക്കുകയായിരുന്നു.

കഴിഞ്ഞ ഡിസംബറിലാണ് സാന്‍ ബര്‍ണാര്‍ഡിനോയില്‍ ഫാറൂഖും ഭാര്യയും ആക്രമണം നടത്തി 14 പേരെ കൊലപ്പെടുത്തയിത്. ഇരുവരും പൊലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.

അക്രമികളുമായി ബന്ധമുള്ളവരെ കണ്ടെത്തുന്നതിന് ഫോണിലെ വിവരങ്ങള്‍ എഫ് ബി ഐയ്ക്ക് പരിശോധിക്കേണ്ടിയിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍