UPDATES

ട്രെന്‍ഡിങ്ങ്

രാജ്മോഹൻ ഉണ്ണിത്താൻ പറയുന്ന രാഷ്ട്രീയം പോലും ആ പാർട്ടിക്കാർക്ക് മനസിലാകുന്നില്ലല്ലോ!

അടിമുതൽ മുടി വരെ ജാതിവാദിയായിരുന്നു മുഖർജി. കോർപ്പറേറ്റുകളുടെ തോഴനായാണ് അയാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെട്ടത്.

രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കിൽ അപ്രസക്തമായി പോയേക്കാവുന്ന ഒരു രാഷ്ട്രീയ ജന്മമായിരുന്നു പ്രണബ് മുഖർജിയുടേത്. 1986-ലാണ് രാജീവുമായി പിണങ്ങി കോൺഗ്രസ് വിട്ട പ്രണബ് മുഖർജി രാഷ്ട്രീയ സമാജ് വാദി പാർട്ടി എന്ന സ്വന്തം പാർട്ടിയുണ്ടാക്കുന്നത്. ഇന്ദിരാ ഗാന്ധിക്ക് ശേഷം ഇന്ത്യൻ പ്രധാനമന്ത്രി പദം തനിക്കു വേണമെന്നായിരുന്നു കോൺഗ്രസിനകത്ത് പ്രണബ് മുഖര്‍ജി അന്നുന്നയിച്ച ആവശ്യം. അത് നടക്കാതെ വന്നപ്പോഴാണ് പാർട്ടി വിട്ട് സ്വന്തം പാർട്ടിയുണ്ടാക്കിയത്.

എന്നാൽ, തനിക്കുണ്ടെന്ന് കണക്കു കൂട്ടിയ പിന്തുണ വെറും ധാരണ മാത്രമായിരുന്നു എന്ന് തിരിച്ചറിയാൻ മുഖർജിക്ക് അധിക കാലം വേണ്ടി വന്നില്ല. മറുഭാഗത്ത്, രാജീവ് ഗാന്ധിയുടെ വ്യക്തിപ്രഭാവം കോൺഗ്രസിന് പുതിയ ഊർജം നൽകുകയും ചെയ്തു. അതോടെ, സ്വന്തം പാർട്ടിയുടെ ഓഫീസ് പൂട്ടി, മൂന്നു വർഷത്തിനു ശേഷം അയാൾ കോൺഗ്രസിൽ തിരിച്ചെത്തി. പിന്നീടാണ്, നെഹ്റൂവിയൻ എന്ന വിളിപ്പേര് സ്വയം എടുത്തണിയുന്നത്. വാസ്തവത്തിൽ, കോൺഗ്രസിലെ നെഹ്റു പാരമ്പര്യത്തിനെതിരെ കലഹിച്ച് കോൺഗ്രസ് വിട്ടയാളാണ് മുഖർജി എന്നതാണു ചരിത്രം.

പ്രവർത്തിച്ച കാലത്ത് അങ്ങേയറ്റത്തോളം വലതുപക്ഷ രാഷ്ട്രീയവീക്ഷണമാണ് മുഖർജിയുടെ സ്വന്തം പാർട്ടി മുന്നോട്ടു വെച്ചത്. പശ്ചിമ ബംഗാളിലെ അപ്പർ കാസ്റ്റ് വോട്ടുകളിലായിരുന്നു കണ്ണ്. എന്നാൽ ബംഗാളിലെ അന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തിന്റെ പുറത്തും രാജീവ് ഗാന്ധിയുടെ വ്യക്തിപ്രഭാവത്തിന്റെ തിളക്കത്തിലും മുഖർജിയുടെ രാഷ്ട്രീയ പരീക്ഷണം വിജയം കാണാതെ പോവുകയായിരുന്നു. അന്നത് വിജയം കണ്ടിരുന്നെങ്കിൽ എത്രയോ കാലം മുൻപ് എൻഡിഎ ക്യാമ്പിലെത്തേണ്ട വ്യക്തിയായിരുന്നു മുഖർജി. പിന്നീട്, രാജീവ് ഗാന്ധിയുടെ മരണശേഷം, കോൺഗ്രസിനകത്ത് അവശേഷിച്ച നേതാക്കളുടെ ശൂന്യതയും മുഖർജിക്ക് ഗുണം ചെയ്തു.

നവലിബറൽ സാമ്പത്തിക നയങ്ങളുടെ പ്രയോക്താവായിരുന്നു മുഖർജി. ധനകാര്യ മന്ത്രിയായിരുന്നപ്പോൾ നടപ്പിലാക്കിയ പല നയങ്ങളും ഇന്ത്യയെ പിന്നീട് കൊണ്ടു ചെന്ന് ചാടിച്ചത് വലിയൊരു സാമ്പത്തിക ചുഴിയിലേക്കാണെന്ന് പിൽക്കാലം കൊണ്ട് നമ്മൾ മനസിലാക്കിയിട്ടുണ്ട്. റിലയൻസിന് വഴി വിട്ട ആനുകൂല്യങ്ങൾ ചെയ്തു കൊടുത്തതിന്റെ പേരിൽ പല തവണ ആരോപണവിധേയനായിട്ടുണ്ട്. റിലയൻസിനും സഹാറയ്ക്കും വേണ്ടി സെബിയുടെ പ്രവർത്തനങ്ങളിൽ വരെ കൈ കടത്താൻ നോക്കി എന്നാരോപിച്ചു കൊണ്ട്, സെബി അംഗമായിരുന്ന കെ എം എബ്രഹാം ഒരിക്കൽ പ്രധാനമന്ത്രിക്കയച്ച കത്ത് പിന്നീട് വിവാദമായിരുന്നു. ഇന്നിപ്പോൾ ബിജെപിക്കെതിരെ പ്രധാനമായും ആരോപിക്കപ്പെടുന്ന, സുപ്രധാന പദവികളിലെ രാഷ്ട്രീയ ഇടപെടലിന്റെ പെനിട്രേഷൻ ഇന്റൻസിറ്റി കൂടുന്നത് പ്രണബ് മന്ത്രിസ്ഥാനങ്ങളിൽ ഇരിക്കുമ്പോഴാണ്. റിലയൻസിനു വേണ്ടി 81,000 കോടി രൂപയുടെ നികുതി ഇളവ് നൽകാൻ മുഖർജി പ്രേരിപ്പിച്ചതായി പറയുന്ന അന്നത്തെ ഫിനാൻസ് സെക്രട്ടറിയുടെ സ്വകാര്യ ടെലഫോൺ സംഭാഷണം നീരാ റാഡിയ ടേപ്പുകളിൽ ഉണ്ടായിരുന്നു. മോദിയുടെ നോട്ട് നിരോധനത്തെ പരസ്യമായി പിന്തുണച്ചത് വഴി തന്റെ കൂറ് കോർപ്പറേറ്റുകളോടാണെന്ന് രാഷ്ട്രപതി പദവിയിൽ ഇരിക്കുമ്പോൾ പോലും മുഖർജി വെളിപ്പെടുത്തിയിട്ടുണ്ട്.

മരിക്കുന്നതിന് മുൻപ് ഒരിക്കലെങ്കിലും അടിയുടുപ്പ് നാട്ടുകാരെ കാണിച്ചില്ലെങ്കിൽ, താൻ ഇത്രയും നാൾ കൊണ്ടു നടന്ന പ്രത്യയശാസ്ത്ര വിശ്വാസത്തോട് സത്യസന്ധനാകാൻ കഴിയില്ല എന്ന കുറ്റബോധമാകണം ആർഎസ്എസ് ആസ്ഥാനത്തു പോയി ഹെഗ്ഡേവാർ മഹാനായിരുന്നു എന്ന് പ്രസംഗിക്കാൻ മുഖർജിയെ പ്രേരിപ്പിച്ച വികാരം. കോൺഗ്രസിൽ പ്രവർത്തിക്കുമ്പോഴും അയാൾ ആർഎസിഎസിന്റെ ട്രൗസറിട്ടാണ് നടന്നിരുന്നത്. കോൺഗ്രസിനകത്തെ അപ്പർ കാസ്ട് മേധാവിത്വത്തിന്റെ ആനുകൂല്യത്തിലാണ് മുഖര്‍ജി പിടിച്ചു നിന്നതും ഉന്നത സ്ഥാനങ്ങളിലെത്തിയതും. അടിമുതൽ മുടി വരെ ജാതിവാദിയായിരുന്നു മുഖർജി. കോർപ്പറേറ്റുകളുടെ തോഴനായാണ് അയാൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ അറിയപ്പെട്ടത്. ഒരർത്ഥത്തിൽ, അവരാണ് അയാളെ ഫണ്ട് ചെയ്തത്. അവർക്കു വേണ്ടിയാണ് അയാൾ നിയമങ്ങളെഴുതിയത്. നെഹ്റൂവിയൻ എന്ന വിളിപ്പേര് സ്വയം എടുത്തു പുതുക്കുമ്പോഴും, നെഹ്റൂവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാടുകളെ ഒരു കാലത്തും മുഖർജി ഒപ്പം നിർത്തിയിട്ടില്ലെന്ന് അയാളുടെ രാഷ്ട്രീയ ചരിത്രം നോക്കിയാൽ മനസിലാവും. മുഖർജിയെ കുറെക്കൂടി അടുത്തുപമിക്കാൻ പറ്റുന്ന ഇന്ത്യൻ രാഷ്ട്രീയത്തിലെ മറ്റൊരു നേതാവ് മനുവാദിയായ വാജ്പേയ് ആണെന്ന് തോന്നിയിട്ടുണ്ട്.

പ്രണബിനെ നാഗ്പൂരില്‍ എത്തിക്കുന്നതിന് പിന്നില്‍ ബോംബെ ക്ലബ്? ലക്ഷ്യം മോദി-ഷാ?

ചരിത്രമെന്നത് വസ്തുതകളാണ്, വിശ്വാസങ്ങളല്ല. അതുകൊണ്ട്, ഇന്ത്യയുടെ ഒരു മുൻരാഷ്ട്രപതി ആർഎസ്എസ് പാളയത്തിൽ പോയി ഹെഗ്ഡേവാർ മഹാനായിരുന്നു എന്ന് പറഞ്ഞാലും, അയാൾ ചരിത്രത്തിൽ മഹാനാവുകയില്ല. മറിച്ച് അതു പറഞ്ഞയാൾ ചോദ്യം ചെയ്യപ്പെടുകയേയുളളൂ. പക്ഷെ, മുഖർജിയെ വേദിയിൽ അവതരിപ്പിച്ചതു വഴി ആർഎസ്എസ് നേടിയെടുത്ത ഒരു വിസിബിലിറ്റിയുണ്ട്, അതിനെ ഭയപ്പെടേണ്ടതുണ്ട്.

രാജ്മോഹൻ ഉണ്ണിത്താൻ പറയുന്ന രാഷ്ട്രീയം പോലും ആ പാർട്ടിക്കാർക്ക് മനസിലാകുന്നില്ലല്ലോ!

(രാംദാസ് ഫേസ്ബുക്കില്‍ എഴുതിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

മോദി-ഷാ പരിഭ്രാന്തരാണ്; രാജ്യം പലതും പ്രതീക്ഷിക്കേണ്ട സമയമായി

അക്രമം, അസഹിഷ്ണുത അവസാനിപ്പിക്കൂ, ആര്‍എസ്എസ് വേദിയില്‍ പ്രണാബ് മുഖര്‍ജി

പി എസ് രാംദാസ്

പി എസ് രാംദാസ്

എഴുത്തുകാരന്‍, ബാങ്ക് ഉദ്യോഗസ്ഥന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍