UPDATES

കായികം

നിലവാരം ഉയര്‍ത്താന്‍ നിലവാരമുള്ള റഫറിമാര്‍ വേണം: എഫ് സി ഗോവ കോച്ച് സീക്കോ

Avatar

അഴിമുഖം പ്രതിനിധി

ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ റഫറിമാരുടെ മോശം പ്രകടനത്തിനെതിരെ എഫ് സി ഗോവ കോച്ച് സീക്കോ. ഐഎസ്എല്ലിലെ റഫറിമാരുടെ പ്രകടനത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ബ്രസീലിയന്‍ ഫുട്ബോള്‍ ഇതിഹാസം സീക്കോ നടത്തിയിരിക്കുന്നത്. റഫറിമാരുടെ നിലവാരം ഉയര്‍ത്തിയില്ലെങ്കില്‍ താന്‍ തിരിച്ച് ബ്രസീലിലേക്ക് മടങ്ങുമെന്നും സീക്കോ ഭീഷണി മുഴക്കി. കഴിഞ്ഞ മത്സരത്തില്‍ അത്ലറ്റിക്കോ ഡി കൊല്‍ക്കത്തയുടെ ഒരു കളിക്കാരന്‍ കുറഞ്ഞപ്പോള്‍ അത് തുല്യപ്പെടുത്താന്‍ ഗോവയുടെ താരത്തെയും റഫറി ഒഴിവാക്കിയിരുന്നു. ഇതാണ് സീക്കോയെ രോഷകുലനാക്കിയത്.

ഐഎസ്എല്ലില്‍ എഫ് സി ഗോവക്കെതിരെയാണ് എല്ലാവരും. കഴിഞ്ഞ സീസണുകളിലും അങ്ങനെയായിരുന്നു. റഫറി എന്തിനാണ് അത് ചെയ്തതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും റഫറിയുടെ നടപടി ഒട്ടും നിലവാരമില്ലാത്ത പ്രകടനമായി പോയിയെന്നുമാണ് സീക്കോ ഇതിനെക്കുറിച്ച് പ്രതികരിച്ചത്. ‘ഞാന്‍ ഇവിടെ വന്നത് പണം സമ്പാദിക്കാനല്ല, ഇന്ത്യന്‍ ഫുട്ബോളിന്റെ പുരോഗതിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ്. എന്നാല്‍ ഇവിടെയെല്ലാം എനിക്കെതിരാണ്’ സീക്കോ കുറ്റപ്പെടുത്തി.

ഫിഫയില്‍ നിന്നുള്ള റഫറിമാരാണ് ഐഎസ്എല്ലില്‍ വേണ്ടത്. പരിചയ സമ്പന്നരായ വിദേശ കളിക്കാരെ മാത്രം റിക്രൂട്ട് ചെയ്താല്‍ ടൂര്‍ണമെന്റ് മികച്ചതാകില്ലെന്നും നിലവാരം ഉയര്‍ത്താന്‍ നിലവാരമുള്ള റഫറിമാരും ആവശ്യമാണെന്നും സീക്കോ പറയുന്നു.

അത്ലറ്റിക്കോ ഡി കൊല്‍ക്കത്ത കോച്ച് ജോസ് മൊളീനയും റഫറിയുടെ നടപടികള്‍ക്കെതിരാണെങ്കിലും റഫറിയെ അനുകൂലിച്ചാണ് അദ്ദേഹത്തിന്റെ നിലപാട്. ‘ഞങ്ങള്‍ക്കെതിരായ പെനാല്‍റ്റി തീരുമാനം ദൗര്‍ഭാഗ്യകരമായി. തെറ്റുകള്‍ ആര്‍ക്കും സംഭവിക്കാമല്ലോ’ മൊളീന പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍