UPDATES

ഫെബ്രുവരി 14; പ്രണയദിനമല്ല, മാതൃപിതൃദിനമെന്നു ഛത്തീസ്ഗഢ് സര്‍ക്കാര്‍

അഴിമുഖം പ്രതിനിധി

കമിതാവിനെയല്ല, സ്വന്തം മതാപിതാക്കളെ പൂജിക്കാനുള്ള ദിവസമായി ഫെബ്രുവരി 14 ആചരിക്കാന്‍ ഛത്തീസ്ഗഢ് സര്‍ക്കാരിന്റെ നിര്‍ദേശം. ഇക്കൊല്ലം മുതല്‍ ഫെബ്രുവരി 14 മാതൃ-പിതൃദിനമായി ആചരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തു. ഈ ചടങ്ങിന്റെ ഭാഗമായി എല്ലാ സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ മാതാപിതാക്കളെ ആദരിക്കുകയും വേണം. വിദ്യാര്‍ത്ഥികള്‍ അവരുടെ മാതാപിതാക്കളെ സ്‌കൂളിലേക്ക് ക്ഷണിക്കണം. അവിടെവെച്ച് അച്ഛനമ്മമാരെ മാലിയിട്ട് ആരതിയുഴിഞ്ഞ് മധുരപലഹാരങ്ങള്‍ നല്‍കുകയും വേണം.

പ്രണയിതാക്കള്‍ക്ക് ശിക്ഷകള്‍ വിധിച്ച് കാത്തിരിക്കുന്ന ഹിന്ദുതീവ്രകക്ഷികള്‍ക്ക് സന്തോഷം പകരുന്ന തീരുമാനമാണ് എന്തായാലും ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.

ഇത്തവണ ഔദ്യോഗികമായിത്തന്നെ മാതൃപിതൃദിനം ആചരിക്കുകയാണെങ്കിലും ഇത്തരമൊരു ആചാരം സംസ്ഥാനത്ത് രണ്ടുകൊല്ലം മുമ്പ് തന്നെ നടത്തിവരുന്നുണ്ടായിരുന്നു. ഇങ്ങനെയൊരു തീരുമാനം മുന്നോട്ടുവച്ചത് ആരായിരുന്നുവെന്നോ? ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന വിവാദ ആള്‍ ദൈവം ആശാറാം ബാപ്പു!

നേരത്തെ ഹിന്ദുമഹാ സഭ കടുത്ത നടപടികളുമായിട്ടായിരിക്കും പ്രണയദിനത്തില്‍ പ്രണയജോടികളെ നേരിടുകയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരുമിച്ചു കാണുന്നവരെ, അവര്‍ ഹിന്ദുക്കളാണെങ്കില്‍ വിവാഹം കഴിപ്പിക്കുമെന്നും മറ്റു മതസ്ഥരെ ശുദ്ധീകരണത്തിന് വിധേയരാാക്കുമെന്നും പറഞ്ഞിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍