UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാന്‍സര്‍ നമ്മുടെ നിയന്ത്രണത്തിന് അപ്പുറമല്ല

Avatar


ജിതിന്‍ ടി ജോസഫ്‌

2015 ലെ ലോക കാന്‍സര്‍ ദിനം എത്തുന്നത് പുതിയ ഒരു സന്ദേശവും ആയിട്ടാണ്; ‘NOT BEYOND US’. അതെ കാന്‍സര്‍ എന്ന അസുഖം നമ്മുടെ നിയന്ത്രണത്തിന് അപ്പുറത്തല്ല .

ലോകത്ത് ആകമാനം കാന്‍സര്‍ രോഗികളുടെ എണ്ണം കൂടി വരുന്നു . അതിനു കാരണമായി ചൂണ്ടികാണിക്കപെടുന്നതു മാറുന്ന ജീവിത ചര്യകള്‍ ആണ് . അതോടൊപ്പം തന്നെ കാന്‍സര്‍ എന്ന അസുഖം കണ്ടുപിടിക്കാന്‍ ഉള്ള മാര്‍ഗങ്ങള്‍ ഇന്ന് അനവധിയാണ്. ഇത് തുടക്കത്തിലേ തന്നെ ഈ അസുഖം കണ്ടു പിടിക്കാനും ശരിയായ ചികിത്സ നല്‍കാനും നമ്മളെ പ്രാപ്തരാക്കിയിട്ടുണ്ട് . അതുകൊണ്ട് ഇന്ന് കാന്‍സര്‍ രോഗത്തെ ശരിയായ ചികിത്സയിലൂടെ തോല്‍പ്പിച്ച് നല്ല രീതിയില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവരുടെ എണ്ണവും കൂടുതല്‍ ആണ്.

ഈ രണ്ടു കാര്യങ്ങളും കണക്കില്‍ എടുത്തുകൊണ്ടു ആണ് ഈ വര്‍ഷത്തെ കാന്‍സര്‍ ദിനം പുതിയ നിര്‍ദേശങ്ങള്‍ മുന്നോട്ടു വെയ്ക്കുന്നത്. കാന്‍സര്‍ അസുഖങ്ങള്‍ കൂടുന്നതിന് ഒപ്പം തന്നെ ചികിത്സ രീതികളും മെച്ചപ്പെട്ടു . ഈ രണ്ടു കാര്യങ്ങളും അസുഖം ഉള്ളവര്‍ക്കായി എങ്ങനെ പ്രയോജനകരം ആക്കാം എന്നതിനുള്ള 4 നിര്‍ദേശങ്ങള്‍ ആണ് ഈ വര്‍ഷം മുന്നോട്ടു വെയ്ക്കപെട്ടിരിക്കുന്നത്.

1.HEALTHY LIFE CHOICES- ആരോഗ്യപരമായ ജീവിതചര്യയും തീരുമാനങ്ങളും.

2. EARLY DETECTION തുടക്കത്തില്‍ തന്നെ അസുഖം തിരിച്ചറിയുകെയും കണ്ടുപിടിക്കുകയും ചെയ്യുക .

3.TREATMENT FOR ALL എല്ലാവര്‍ക്കും ശരിയായ ചികിത്സ ഉറപ്പാക്കുക. 

4.QUALITY OF LIFE രോഗികളായവര്‍ക്ക് ജീവിത മൂല്യം ഉറപ്പു വരുത്തുക.

കാന്‍സര്‍ എന്നാ മാരക രോഗം ഇന്ന് ശരിയായ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ വഴി ആദ്യമേ തന്നെ കണ്ടു പിടിക്കാന്‍ പറ്റുന്നതും സമയോചിതമായ ചികിത്സയിലൂടെ ഭേദമാക്കാന്‍ പറ്റുന്നതും ആണ് എന്ന് തിരിച്ചറിയുക .ഒരുമിച്ചു നമുക്ക് കാന്‍സര്‍ രഹിതമായ ഒരു ലോകം കെട്ടിപ്പെടുക്കാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍