UPDATES

വിദേശം

ട്രംപിന്റെ സഞ്ചാര വിലക്കിന് ഫെഡറല്‍ ജഡ്ജിയുടെ താല്‍ക്കാലിക സ്റ്റേ

മുന്‍ കോടതി വിധികളെക്കാള്‍ ശക്തവും വ്യക്തവുമായ ഉത്തരവിലൂടെയാണ് സ്‌റ്റേ

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വിവാദ സഞ്ചാര വിലക്ക് വാഷിംഗ്ടണ്‍ ഫെഡറല്‍ ജഡ്ജി ദേശീയ തലത്തില്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തു. മുന്‍ കോടതി വിധികളെക്കാള്‍ ശക്തവും വ്യക്തവുമായ ഉത്തരവിലൂടെയാണ് സ്‌റ്റേ. അതിനാല്‍ തന്നെ ട്രംപിന്റെ കുടിയേറ്റ നിരോധന ഉത്തരവ് ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്.

അതേസമയം വിധിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഷിംഗ്ടണ്‍ ഫെഡറല്‍ ജഡ്ജി എല്‍ റോബര്‍ട്ട് ആണ് സ്‌റ്റേ ഉത്തരവിട്ടിരിക്കുന്നത്. അഭിഭാഷകര്‍ സമര്‍പ്പിച്ച ഹര്‍ജി പ്രകാരമായിരുന്നു ഉത്തരവ്. ഇതോടെ മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ലെന്ന ട്രംപിന്റെ ഉത്തരവാണ് സ്റ്റേ ചെയ്യപ്പെട്ടിരിക്കുന്നത്. അതേസമയം ട്രംപിന്റെ ഉത്തരവിനെ തുടര്‍ന്ന് 60,000 മുതല്‍ ഒരു ലക്ഷം വരെ വിസകള്‍ റദ്ദാക്കപ്പെട്ടതായി ജസ്റ്റിസ് ആന്‍ഡ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ട്രംപിന്റെ നിരോധന ഉത്തരവിനെതിരായ ആദ്യത്തെ ശക്തമായ വിധിയാണ് ഇതെന്നും ഉത്തരവ് എത്രയും വേഗം റദ്ദാക്കണമെന്നും വാഷിംഗ്ടണ്‍ അറ്റോണി ജനറല്‍ ബോബ് ഫെര്‍ജ്യൂസണ്‍ അറിയിച്ചു. അതേസമയം ജഡ്ജി ഉത്തരവ് എഴുതി തയ്യാറാക്കിയിട്ടില്ലാത്തതിനാല്‍ ഇതിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ല. കോടതിയുടെ എഴുതി തയ്യാറാക്കിയ ഉത്തരവിനായി കാത്തിരിക്കുകയാണെന്ന് നീതിന്യായ വകുപ്പ് അറിയിച്ചു. അതിന് ശേഷമേ അടുത്ത നടപടി സ്വീകരിക്കൂ.

വാഷിംഗ്ടണ്‍ കോടതി ഉത്തരവിനെ സ്വാഗതം ചെയ്യുന്നതായും വിധി സൂക്ഷ്മമായി വിലയിരുത്തുമെന്നും കുടിയേറ്റ അഭിഭാഷകര്‍ അറിയിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍